Home |  History  |  who is who  |  News  |  Pravasi  |  Gallery  |  Organisations  |  Kids Corner |  Institutions  | Email
 



പാഠങ്ങളില്‍നിന്ന് പാടങ്ങളിലേക്ക് (10/8/08)

   പാഠപുസ്തകങ്ങള്‍ക്കിടയില്‍ നിന്ന് പാടങ്ങളിലേക്ക് വിത്തും കൈക്കോട്ടുമായി വിദ്യാര്‍ഥിക്കൂട്ടം ഒത്തു ചേര്‍ന്നെത്തിയപ്പോള്‍ വിതയുല്‍സവം ഗ്രാമത്തിന്റെ ഉല്‍സവമായി മാറി. ചേന്ദമംഗല്ലൂര്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിലെ കൊക്കൂണ്‍ നേച്ചര്‍ ക്ളബ് സംഘടിപ്പിച്ച 'പാഠങ്ങളില്‍ നിന്ന് പാടങ്ങളിലേക്ക്' പദ്ധതിയുടെ ഭാഗമായാണ് വിദ്യാര്‍ഥികള്‍ വിത്ത് വിതക്കാനെത്തിയത്.
   നെല്‍കൃഷി അന്യമാകുന്ന നാട്ടില്‍ വിദ്യാര്‍ഥികളുടെ പുതിയ സംരംഭം മാതൃകയാവുകയാണ്. നെല്‍വയലുകള്‍ ഏറെയുള്ള ചേന്ദമംഗല്ലൂര്‍ പ്രദേശത്തെ കര്‍ഷകര്‍ പല കാരണങ്ങളാല്‍ മറ്റ് കൃഷികളിലേക്ക് തിരിഞ്ഞിരുന്നു. ചേന്ദമംഗല്ലൂര്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിന്റെ മാതൃക കേരളത്തിലെ മറ്റ് വിദ്യാലയങ്ങള്‍ക്കും മാതൃകയാണെന്ന് വിതയുല്‍സവം ഉദ്ഘാടനം ചെയ്ത ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി. കുഞ്ഞാലി വ്യക്തമാക്കി.
ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഇത്തരം പദ്ധതികള്‍ നടപ്പാക്കുന്നതിനെക്കുറിച്ച് ആലോചിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുക്കം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. കല്യാണിക്കുട്ടി ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ ഡോ. കൂട്ടില്‍ മുഹമ്മദലി, എടക്കണ്‍ടി അബ്ദുല്ല, കെ.സി. മുഹമ്മദലി, താഹാ അബ്ദുല്‍ മജീദ് തുടങ്ങിയവര്‍ സംസാരിച്ചു. എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ ജവാദുറഹ്മാന്‍ സ്വാഗതവും സഫീഖ് അഹമ്മദ് നന്ദിയും പറഞ്ഞു.




ഗംഭീരമായി ഈ സംവാദം(30/7/08)

  KPCC ജനറല്‍ സെക്രട്ടറി എം ഐ ഷാനവാസും, സൊളിഡാരിറ്റി ജനറല്‍ സെക്രട്ടറി എം സജിദും, DYFI അഖിലെന്ത്യ വൈസ്‌ പ്രസിഡന്റ്‌ ശ്രീരാമകൃഷ്ണനും ഇസ്ലാഹിയാ കോളേജ്‌ ഓഡിറ്റോറിയത്തില്‍ മുഖാമുഖം ഏറ്റുമുട്ടിയപ്പോള്‍, ആണവ കരാറിനെ ചൊല്ലി അഖിലേന്ത്യാ തലത്തില്‍ നടക്കുന്ന ചര്‍ച്ചകളുടെ അതി ഗംഭീരമായ ചേന്ദ്‌മംഗല്ലൂരിയന്‍ തനിയാവര്‍ത്തനമായി അത്‌. കേരളാ രാഷ്ട്രീയത്തില്‍ കൊണ്‍ഗ്രസ്സ്‌ വാദമുഖങ്ങള്‍ ചടുലതയോട്‌ കൂടി മാധ്യമങ്ങള്‍ക്ക്‌ മുന്നില്‍ അവതരിപ്പിക്കുന്നതില്‍ ഷാനവാസിനെ വെല്ലാന്‍ മറ്റൊരാളില്ല. ചാനലുകള്‍തോറും നടക്കുന്ന ചര്‍ച്ചകളില്‍, വിഷയം ഏതായാലും കൃത്യമായ വാദങ്ങള്‍ നിരത്തി ഒരഭിഭാഷകന്റെ ശുഷ്കാന്തിയോടെ അദ്ദേഹം കാര്യങ്ങള്‍ അവതരിപ്പിക്കറുണ്ട്‌. സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറിയായ എം സാജിദാണെങ്കില്‍ പൊതു വിഷയങ്ങളില്‍ അക്കാദമിക വൈഭവത്തോടെ പഠനം നടത്തുന്നയാളും. ആണവ രാഷ്ട്രീയത്തില്‍ ഇടതു പക്ഷത്തിന്റെ റോള്‍ ശ്രീരാമകൃഷ്ണന്റെ വാക്കുകളിലൂടെ സദസ്സിന്‌ മനസ്സിലാക്കാന്‍ പറ്റി.
രാഷ്ട്രീയ വിഴുപ്പലക്കുകളില്ലാത്ത, വിഷയത്തിന്റെ മര്‍മ്മത്തില്‍ നിന്നു കൊണ്ട്‌ മാത്രം ആണവ കരാറിന്റെ വിവിധ കോണുകളെ സമീപിക്കുന്നതായിരുന്നു, ഇസ്ലാഹിയാ കോളേജ്‌ യൂണിയന്‍ ഉത്ഘാടനത്തോടനുബന്ധിച്ച്‌ സംഘടിപ്പിക്കപ്പെട്ട ആണവ കരാര്‍ എന്ന സെമിനാര്‍.
BJP നെതാവ്‌ ശ്രീശന്‍ മാസ്റ്റര്‍, മുസ്ലിം ലീഗ്‌ നേതാവ്‌ നജീബ്‌ കാന്തപുരം എന്നിവര്‍ ക്ഷണിക്കപ്പെട്ടിരുന്നെങ്കിലും, പരിപാടിയില്‍ സന്നിഹിതരാവാതിരുന്നത്‌ ചര്‍ച്ചയുടെ ചൂടില്‍ ശ്രദ്ധിക്കപ്പെട്ടില്ല. കൂട്ടില്‍ മുഹമ്മദലിയായിരുന്നു മൊഡെറെറ്റര്‍. പ്രിന്‍സിപ്പല്‍ പ്രൊഫ:കമാലുദ്ധീന്‍ ചടങ്ങിന്‌ സ്വാഗതം പറഞ്ഞു.ഷാനവാസിന്റെ ഇസ്ലാഹിയാ സന്ദര്‍ശനം 30 വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്‌ നടന്ന ഒരു പോരാട്ടത്തിന്റെ മധുരസ്മരണ കൂടിയായിരുന്നു. ഇപ്പൊഴത്തെ പ്രിന്‍സിപ്പല്‍ പ്രൊഫ:കമാലുദ്ധീനും ഷാനവാസും ഫാറൂക്‌ കോളേജില്‍ യൂണിയന്‍ ചെയര്‍മാന്‍ സ്ഥാനത്തിന്‌ വേണ്ടി എതിരാളികളായി മത്സരിച്ചിരുന്നു. ISL ഇന്‌ വേണ്ടി പ്രൊഫ:കമാലുദ്ധീനും KSU വിന്‌ വേണ്ടി ഷാനവാസും. പക്ഷെ വിജയം പ്രൊഫ:കമാലുദ്ധീന്റെ കൂടെയായിരുന്നു. ഷാനവാസിന്റെ ആ ഇലക്ഷന്‍ തോല്‌വി ഇപ്പോഴും തുടരുന്നു !!!!














 
 
2008 cmr on web Chennamangallur News