cmronweb യാത്ര തുടരുന്നു.
ചേന്ദമംഗല്ലൂരിന്റെ ആഗോള സാന്നിധ്യമായി മാറിക്കഴിഞ്ഞ cmronweb ന്‌ രണ്ട്‌ വയസ്സ്‌ പൂര്‍ത്തിയാവുന്നു. 2006 ഡിസംബറിലെ തണുപ്പ്‌ അരിച്ചു കയറുന്ന ഒരു സന്ധ്യയില്‍ ജനാബ്‌ : പി കെ അബ്ദുറസ്സാഖ്‌ ഈ സംരംഭം ഉത്ഘാടനം ചെയ്യുമ്പോള്‍ സംഘാടകരുടെ മനം നിറയെ ആശങ്കകളായിരുന്നു. തികച്ചും പുത്തനായ ഒരാശയത്തെ, മുന്‍കാല അനുഭവങ്ങളുടെ വെളിച്ചമില്ല്ലാതെ ചേന്ദമംഗല്ലൂരിന്റെ വിമര്‍ശനക്കൂടിനകത്ത്‌ വേവിച്ചെടുക്കാനുള്ള പ്രാപ്തതയെക്കുറിച്ച സന്ദേഹങ്ങളായിരുന്നു ആശങ്കകള്‍ക്ക്‌ കാരണം.
ദൈവാനുഗ്രഹത്താല്‍ ഈ കൊച്ചു വെബ്‌ സൈറ്റ്‌ രണ്ട്‌ വര്‍ഷം കൊണ്ട്‌ നാടിന്റെ കണ്ണും, കാതും ആയിരിക്കുന്നു. നാട്ടുകാര്‍ക്ക്‌ നാടന്‍ വിശേഷങ്ങള്‍ ചൂടാറാതെ അറിയാനുള്ള മാധ്യമവും.
നാടിന്റെ ചരിത്രവും വര്‍ത്തമാനവും വളരുന്ന തലമുറയും ഇന്നു www.cmronweb.com ന്റെ പേജുകള്‍ക്കകത്തുണ്ട്‌. നാട്ടിലെ എഴുത്തുകാരുടെ മനസ്സും നിങ്ങള്‍ക്ക്‌ ഇതിനകത്ത്‌ നിന്ന് വായിച്ചെടുക്കാം. കൊച്ചു കുഞ്ഞുങ്ങളുടെ വരകളും, പരിമിതമായ കുഞ്ഞിപ്പാട്ടുക്കളും ഈ വെബ്‌ സൈറ്റിനകത്തുണ്ട്‌.
മറ്റൊരു ആകര്‍ഷണീയത, നിരന്തരം പുതുക്കിക്കൊണ്ടിരിക്കുന്ന ഗാലറി പേജുകളാണ്‌. നാടന്‍ കാഴ്ച്കകള്‍ അടുക്കി വെക്കാനുള്ള എളിയ ശ്രമമാണത്‌. പൂര്‍ണമായില്ലെങ്കിലും സാധ്യമായത്ര ശ്രമിച്ചതിന്റെ ചാരിതര്‍ത്യം ഞങ്ങള്‍ മറച്ചു വെക്കുന്നില്ല.
ഇനിയും വളരാന്‍ ഒരുപാടുണ്ട്‌. റോബര്‍ട്ട്‌ ഫ്രോസ്റ്റിന്റെ വരികളാണ്‌ പ്രചോദനം. ഇനിയും ചവിട്ടി പാകപ്പെടുത്തിയിട്ടില്ലാത്ത വഴിത്താരകള്‍ മുന്നില്‍ ഞങ്ങള്‍ കാണുന്നു. മുന്‍ഗാമികള്‍ നടന്നു പതം വരുത്താത്തതിനാല്‍ സഞ്ചാരം ഇത്തിരി കടുത്തതാണെങ്കിലും ഞങ്ങള്‍ ഈ യാത്ര തുടരും.
നിങ്ങളുടെ നിര്‍ദേശങ്ങള്‍ ഞങ്ങള്‍ക്ക്‌ യാത്രയിലെ പാഥേയമാണ്‌. www.cmronweb.comb നെ കുറിച്ച അഭിപ്രായങ്ങള്‍ അയച്ചു തരുന്നത്‌ ഈ പേജിനകത്ത്‌ പ്രസിദ്ധീകരിക്കാന്‍ ഉദ്ദേശിക്കുന്നു. മലയാളത്തിലോ ഇംഗ്ലീഷിലോ അയക്കാം. അയക്കേണ്ട വിലാസം info@cmronweb.com


ഹോം പേജിലേക്ക്‌>>