|
|
ഭയത്തിന്റെ നിഴലുകള്‍ സ്ത്രീകളെ പിന്തുടരുന്നു: സാംസ്കാരിക സംഗമം(3/3/2010) |
|
ഭയത്തിന്റെ നിഴല്‍ സംസ്ഥാനത്തെ സ്ത്രീകളെ പിന്തുടരുകയാണെന്ന് സാംസ്കാരിക സംഗമം അഭിപ്രായപ്പെട്ടു. ജി എം യു പി സ്കൂള്‍ ദക്ഷിണ ൨൦൧൦ വാര്‍ഷികാഘോഷവും യാത്രയയപ്പു സമ്മേളനത്തിന്റെയും ഭാഗമായി മാറുന്ന മലയാളി എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സാംസ്കാരിക സംഗമം പ്രൊഫ:ഹമീദ് ചേന്ദമംഗല്ലൂര്‍ ഉല്‍ഘാടനം ചെയ്തു. മലയാളികള്‍ക്ക് സിറ്റിസണിസമില്ല നെറ്റിസണിസമാണുള്ളത്. ആധുനിക സാങ്കേതിക വിദ്യയുടെ മുന്നേറ്റത്തിലും മലയാളിയുടെ നടപ്പു രീതികള്‍ അതാണു കാണിക്കുന്നത്. വിദ്യാഭ്യാസം കംബോള വല്‍കരണത്തിന് മാര്‍ഗ്ഗമായി കണ്ടെത്തിയിരിക്കുകയാണ്. വിദ്യാര്‍ത്ഥികളുടെ പണം മൂലധനമാക്കിയുള്ള സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഏല്ലാ മേഖലയിലും തഴച്ചു വളരുകയാണെന്ന് മലയാളിയുടെ മാറ്റത്തെ ചൂണ്ടിക്കട്ടിക്കൊണ്ട് ഹമീദ് പറഞ്ഞു.
സൈബര്‍ കുറ്റകൃത്യങ്ങളിലേക്ക് അകപ്പെടാതിരിക്കാനുള്ള മക്കളുടെ നീക്കത്തെ മാതാപിതാക്കള്‍ ബോധവല്‍കരണത്തിലൂടെ തടയണമെന്ന് കോളമിസ്റ്റ് അഡ്വ: ഷിജി എ റഹ്മാന്‍ പറഞ്ഞു. മലയാളികളുടെ മാറ്റത്തില്‍ ഗുണങ്ങളും ദുരന്തങ്ങളുമുണ്ട്. ദുരന്തങ്ങള്‍ക്ക് പലപ്പോഴും സ്ത്രീകളും കുട്ടികളുമാണ് ഇരയാവുന്നത്. ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടേയും സ്വകാര്യ ജീവിതത്തെ കുറിച്ച് മാതാപിതാക്കളുടെ ശ്രദ്ധ വേണം. സൈബര്‍ കുറ്റകൃത്ത്യങ്ങള്‍ക്ക് മൂന്നു മുതല്‍ അഞ്ച് ലക്ഷം വരെ പിഴയും തടവും ലഭിക്കാമെന്ന് അവര്‍ ചൂണ്ടിക്കാട്ടി. മാധ്യമങ്ങളില്‍ അന്‍പത്തഞ്ച് ശതമാനവും സ്ത്രീ പീഡന കഥകളാണ് വരുന്നതെന്ന്‍ ഷിജി വിലയിരുത്തി.
മലയാളിയുടെ മാറ്റത്തില്‍ സ്ത്രീയും പുരുഷനും ഒരേ നാണയത്തിന്റെ ഇരുവശങ്ങള്‍ മാത്രമാണ്. സങ്കുചിതമാവാതെ, നന്മയുടെയും സഹവര്‍ത്തിത്തതിന്റേയും മനസ് വളര്‍ത്തിയെടുക്കലാണ് ശരിയായ നടപടിയെന്ന് അഡ്വ:ആനന്ദകനകം അഭിപ്രായപ്പെട്ടു. രാജ്യത്തിന്റെ മഹാമേളകളില്‍ പുരുഷ മേധാവിത്തത്തിന്റെ കെട്ടുകാഴചകളാണുള്ളത്. സ്ത്രീകളെ വെറും കാഴച്ചപണ്ടങ്ങളായി അവതരിപ്പിക്കാനാണ് പലര്‍ക്കും താല്പര്യം, അവര്‍ ചൂണ്ടിക്കാട്ടി. അഞ്ച് വര്‍ഷത്തോളമായി സ്ത്രീകള്‍ക്ക് പട്ടാപകല്‍ പോലും സംസ്ഥാനത്ത് ഇറങ്ങി നടക്കാനാവുന്നില്ല. ഐ എ എസ്സുകാരികള്‍ക്ക് പോലും സ്വതന്ത്രമായി തൊഴില്‍ ചെയ്യാനാവുന്നില്ല. ഇക്കാര്യത്തില്‍ രാഷ്ടീയ നേതൃത്തങ്ങള്‍ക്ക് മൂല്യ ബോധം നഷ്ടപ്പെട്ടിരിക്കുന്നുവെന്ന് അവര്‍ ചൂണ്ടിക്കാട്ടി.
മാറ്റത്തില്‍ നന്മയും തിന്മയുമുണ്ട്. സാങ്കേതിക വിദ്യാ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ കടന്നു വന്നത് മലയാളിയുടെ ഉള്‍കാഴച്ചയെ സമ്പുഷ്ടമാക്കുകയാണ് വേണ്ടത്, പത്രപ്രവര്‍ത്തകനായ എ പി മുരളീധരന്‍ പറഞ്ഞു. മാറുന്ന മലയാളിക്ക് പാശ്ചാത്യ ലോകത്ത് നിന്നും പലതും പഠിക്കാനുണ്ടെന്ന് ഒ.ഉമറുല്‍ ഫാരൂക്ക് അഭിപ്രായപ്പെട്ടു. നമ്മുടെ മാനം അറിഞ്ഞോ അറിയാതെയോ നഷ്ടപ്പെടുകയാണ്. മതചിന്തകള്‍ മനസ്സില്‍ ആഴത്തില്‍ വേരോടണം. മാറുന്ന മദ്യ സംസ്കാരത്തെയും കോളസംസ്കാരത്തെയും കുറിച്ച് ബോധവല്‍കരണം നടത്തേണ്ടതുണ്ടെന്ന് ഹയര്‍സെകണ്ടറി സ്കൂള്‍ അധ്യാപകന്‍ പ്രമോദ് സമീര്‍ ചൂണ്ടിക്കാട്ടി.
കെ ടി ഷബീബ, എം വി അബ്ദുല്‍റഹിമാന്‍ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിച്ചു. ഹസനുല്‍ ബന്ന, ഒ ശരീഫുദ്ദീന്‍ എന്നിവര്‍ നേതൃത്തം നല്‍കി.
News & Photo : Unnichekku Chennamangallur
അവിസ്മരണീയമായി ഈ വാര്‍ഷികം(4/3/2010)
അവിസ്മരണീയ അനുഭവങ്ങളുമായി മൂന്ന് നാള്‍ നീണ്ടു നിന്ന ജി എം യു പി സ്കൂള്‍ ദക്ഷിണ ൨൦൧൦ വാര്‍ഷികാഘോഷവും യാത്രയയപ്പു സമ്മേളനവും സമാപിച്ചു. പുസ്തകമേള, സ്കൂള്‍ ചരിത്രം, അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവല്‍, ഓപണ്‍ഫോറം, വിദ്യാര്‍ഥിനികളുടെ ജൂഡോ പ്രദര്‍ശനം, മികവ് പ്രദര്‍ശനം, സാംസ്കാരിക സംഗമം, വെബ് സൈറ്റ് ഉല്‍ഘാടനം, അവാര്‍ഡ് ദാനം, കലോല്‍സവം എന്നിങ്ങനെ വിവിധ പരിപാടികള്‍ ആഘോഷത്തിന് നിറപ്പകിട്ടേകി.
ഓഡിറ്റോറിയം,സ്മാര്‍ട്ട് ക്ലാസ്സ് റൂം, എസ് എസ് എ ചുറ്റുമതില്‍, ഗേള്‍സ് ഫ്രണ്ട്ലി ടോയ്ലറ്റുകള്‍, കുടിവെള്ള പദ്ധതി, വൈദ്യുതീകരണം എന്നിങ്ങനെ വിവിധ പദ്ധതികള്‍ നടപ്പാക്കിയ കഴിഞ്ഞ വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്ന മേളയായിരുന്നു ഇത്.സമാപന സമ്മേളനം മുക്കം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എ കല്യാണിക്കുട്ടി ഉല്‍ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് ബന്ന ചേന്ദമംഗല്ലൂര്‍ അധ്യക്ഷത വഹിച്ചു.
മുംതാസ് ജമീല, കരണങ്ങാട്ട് ബാസ്കരന്‍, ടി കെ അബ്ദുറഹിമാന്‍, എ ഇ ഒ സി സി ജേക്കബ്, കെ അബ്ദുസ്സമദ്, കെ ടി അബ്ദുള്ള, കെ പി അഹമ്മദ്കുട്ടി, കെ പി വേലായുധന്‍, പി കെ അബ്ദുറസാഖ്, ഒ ശരീഫുദ്ദീന്‍, ഇ പി മെഹറുന്നീസ, യു പി ദില്‍റുബ, പി എം ശില്പ എന്നിവര്‍ പ്രസംഗിച്ചു. സ്കൂള്‍ ഹെഡ്‌മാസ്റ്റര്‍ കെ സുരേന്ദ്രന്‍ സ്വാഗതവും ജുമാന്‍ നന്ദിയും പറഞ്ഞു.
സ്കൂളില്‍ നിന്ന് വിരമിക്കുന്ന ഇസ്‌ഹാഖ് മാസ്റ്റര്‍, എന്‍ ശൈലജ ടീച്ചര്‍ എന്നിവര്‍ക്ക് പി ടി യെയുടെ ഉപഹാരങ്ങള്‍ പ്രസിഡന്റ് ബന്ന മാസ്റ്റര്‍ വിതരണം ചെയ്തു. സ്കൂളിന്റെ വെബ് സൈറ്റ് ലോഞ്ചിങ്ങ് സി സി ജേക്കബ് നിര്‍വഹിച്ചു. മുക്കം പഞ്ചായത്തിലെ മികച്ച സ്കൂളിനുള്ള അവാര്‍ഡ് സ്കൂള്‍ പി ടി എ ക്ക് കല്യാണിക്കുട്ടി സമ്മാനിച്ചു.
തുടര്‍ന്ന് ഒപ്പനയും, നാടകവും, ദഫ്മുട്ടും, നാടോടിനിര്‍ത്തവും, സംഗീത ശിലപവും, ഭരത നാട്യവും, സംഘനിര്‍ത്തവും, മോഹിനിയാട്ടവും, നാടന്‍പാട്ടുമെല്ലാം അരങ്ങേറിയപ്പോള്‍ വേനല്‍ചൂടു പോലും മറന്ന് നാട്ടുകാര്‍ സ്കൂള്‍ പരിസരത്ത് പാതിര വരെ ഉണര്‍ന്നിരുന്നു.
News & Photo : Unnichekku Chennamangallur |
|