|
|
വര്‍ണ്ണ കാഴ്ച്ചകളോടെ പെയിന്റിങ് മല്‍സരം(4/3/2010) |
|
ഇസ്‌ലാഹിയ മീഡിയ അക്കാദമി സംഘടിപ്പിച്ച പെയിന്റിങ് മല്‍സരം പുതുമ കൊണ്ട് ശ്രദ്ധേയമായി. തിരുവമ്പാടി മുതല്‍ കൊഴിക്കോട് വരെയുള്ള ഭാഗങ്ങളില്‍ നിന്നും വന്ന നൂറിലധികം ചിത്രകാരന്മാരുടെ സംഗമമായിരുന്നു ഐ എം എ കാമ്പസില്‍. പിഞ്ചു കുഞ്ഞുങ്ങള്‍ മുതല്‍ മുതിര്‍ന്ന വിദ്യാര്‍ഥികള്‍ വരെ മല്‍സരത്തില്‍ പങ്കെടുത്തിരുന്നു. പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് സഗീര്‍ ആയിരുന്നു മല്‍സരം ഉല്‍ഘാടനം ചെയ്തത്. ആര്‍ കെ പൊറ്റശ്ശേരി ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. മല്‍സര കണ്‍വീനര്‍ കെ ടി റഷീദ് മാസ്റ്റര്‍ അധ്യക്ഷനായിരുന്നു. ശാഹിര്‍ സ്വാഗതവും,ഫദല്‍ നന്ദിയും പറഞ്ഞു.
കുസൃതിയായ ഒരു ആനക്കുട്ടികുയുടെ ചിത്രം വരച്ചു കൊണ്ടായിരുന്നു സഗീര്‍ ഉല്‍ഘാടന കൃത്യം നിര്‍വഹിച്ചത്. നിമിഷങ്ങള്‍ക്കകം അതേ ചിത്രം അതേ ഭംഗിയോടെ പകര്‍ത്തിക്കൊണ്ട് കെ ടി താഹിര്‍ മാഷുടെ മകന്‍ മര്‍വാന്‍ സദസ്യരുടെ മൊത്തം അനുമോദനങ്ങള്‍ ഏറ്റുവാങ്ങി. സഗീര്‍ വേദിയില്‍ നിന്നും എഴുനേറ്റ് വന്നു മര്‍വാനെ പ്രത്യേകം അഭിനന്ദിക്കുകയുണ്ടായി.
ഐ എം എ പ്രവര്‍ത്തകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും പുറമെ, നസീം സി കെ, കെ സി മുഹമ്മദലി, ഹാരിസ് സി, കുട്ടിഹസ്സന്‍, ചിത്രകലാ അധ്യാപകന്‍ ശറഫുദ്ദീന്‍, ശിഹാബ് കെ വി, സാബിക്ക് കെ തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്തം നല്‍കി. വിജയികളെ രണ്ടു ആഴ്ചക്കുള്ളില്‍ പ്രഖ്യാപിക്കുമെന്ന് ഐ എം എ സെന്റര്‍ ഹെഡ് ഫദലുല്‍കബീര്‍ അറിയിച്ചു. ഖത്തറിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളാണ് വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ സ്പോണ്‍സര്‍ ചെയ്യുന്നത്.
Photo : Sabique Zaman K |
|