|
മാനവിക ഐക്യ സന്ദേശമുയര്‍ത്തി സമൂഹ നോമ്പുതുറ അഞ്ചാം തവണയും(23/8/2010)
നോര്‍ത്ത് ചെന്ദമംഗല്ലൂരിലെ മനുഷ്യ മനസ്സുകള്‍ വിഭാഗീയ ചിന്തകളില്ലാതെ ഒന്നിച്ച് ഒരു മേയ്യായി അഞ്ചാം തവണയും സമൂഹ നോമ്പ് തുറ നടത്തി. വിഭവങ്ങള്‍ പല വീടുകളില്‍ നിന്നുമായി ശേഖരിച്ചു ഒന്നിച്ചു ചേര്‍ത്ത് നോമ്പ് തുറ നടത്തുന്ന പാരമ്പര്യം ഇത്തവണയും നില നിര്‍ത്തി. ഇന്നിപ്പോള്‍ ജനകീയ സംഘാടനവും സാമ്പത്തിക സഹായവും വര്‍ണങ്ങല്‍ക്കതീതമായ വസന്തമായിട്ടു അഞ്ചു വര്‍ഷം പൂര്‍ത്തിയാവുന്നു.
മനുഷ്യര്‍ തമ്മില്‍ വേലി കെട്ടുകള്‍ പടച്ചിടാന്‍ വലിയ ഗൂഢാലോചനകള്‍ നടന്നു കൊണ്ടിരിക്കുന്ന സവിശേഷ സാഹചര്യത്തിലാണ് ഓണം റംസാന്‍ സ്നേഹപ്പൂമണമായി നോമ്പ് തുറ അവിസ്മരനീയമായത് .സമൂഹത്തിന്റെ നാനാ തുറകളില്‍ ഉള്ള പ്രമുഖരുടെ പങ്കാളിത്തം ശ്രദ്ധേയമായിരുന്നു. മാധ്യമം എഡിറ്റര്‍ ഒ.അബ്ദുറഹിമാന്‍ ,പഞ്ചായത്ത് പ്രസിഡന്റ് എ.കല്യാണിക്കുട്ടി, വൈസ് പ്രസിഡന്റ് കപ്പ്യേടത് ചന്ദ്രന്‍, ക്ഷേമകാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ കരണങ്ങാട്ടു ഭാസ്കരന്‍ ,ഡോക്ടര്‍ മജീദ്, മെമ്പര്‍ ടി.കെ അബ്ദുറഹിമാന്‍ , മഹല്ല് പ്രസിഡന്റ് കെ.ടി.അബ്ദുള്ള, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ സുരേഷ് ബാബു , ഫയര്‍ ഫോഴ്സ് എസ്.ഐ ഡൊണാള്‍ഡ്, പി.കെ.അബ്ദുറസാക്ക്, കെ.പി.വേലായുധന്‍ , മോഹനന്‍ പുല്‍പറമ്പ്, ചന്ദ്രന്‍ , എ.പി.കണ്ണന്‍ കുട്ടി, ബന്ന ചെനന്ദമംഗല്ലുര്‍,സിദ്ധീക്ക് ചെന്ദമംഗല്ലൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
സ്വലിഹ് കൊടപ്പന, മുജീബ് പാലിയില്‍, ശിഹാബ്.കെ.വി, എ.എം.നിസാമുദ്ധീന്‍, സാജിദ് കെടി, കെ.വി അബ്ദുറഹിമാന്‍, മുന്സുദ്ധീന്‍.പി.സി, സത്താര്‍ എ, ഹനീഫ , മന്‍സൂര്‍ എ, സഹീര്‍ പണക്കൊട്ടില്‍, സാനിസ് പി, സജ്മീര്‍ പി പി, മുസ്തഫ തെക്കുംപാലി എന്നിവര്‍ നേതൃത്തം നല്‍കി.
റിപ്പോര്‍ട്ട് : ജുനൈസ് സുലൈമാന്‍
|
|