|
അവാര്‍ഡ് ദാനം(26/6/2010)
എസ് ഐ ഒ ചേന്ദമംഗല്ലൂര്‍ യൂനിറ്റ് വിവിധ പരീക്ഷകളില്‍ നാട്ടില്‍ നിന്ന് ഉന്നത വിജയം നേടിയവര്‍ക്കുള്ള അവാര്‍ഡുകള്‍ വിതരണം ചെയ്തു. ഡോ.കൂട്ടില്‍ മുഹമ്മദലി ആണ് അവാര്‍ഡുകള്‍ വിതരണം ചെയ്തത്. ഐ ഐ എം പ്രവേശനം ലഭിച്ച റാസി അബ്ദുള്ള, ഐ ഐ എം സി പ്രവേശനം ലഭിച്ച മുഹ്സിന്‍, +2, മജ്ലിസ്, എസ് എസ് എല്‍ സി പരീക്ഷകളില്‍ ഉന്നത വിജയം നേടിയവര്‍ക്കാണ് കൂടുതല്‍ വളരാന്‍ പ്രചോദനമായി എസ് ഐ ഒ അവാര്‍ഡുകള്‍ വിതരണം ചെയ്തത്.
യു പി സ്കൂള്‍ ഓഡിറ്റോറിയത്തില്‍ വെച്ചായിരുന്നു ചടങ്ങ്. കെ സി ആര്‍ അബ്ദുറഹിമാന്‍, ഹസനുല്‍ ബന്ന ഇ പി എന്നിവര്‍ പങ്കെടുത്തു.
Photo : Shameem Paliyil |
|