കൊറ്റി കണക്കുപറമ്പത്ത(10/12/2010)
കൊറ്റി കണക്കുപറമ്പത്ത്(80) അന്തരിച്ചു . പഴയ വാര്‍ഡ് മെംബറും ഇപ്പോള്‍ KSEB യില്‍ ജോലി ചെയ്യുന്ന ഗോപാലന്റെ അമ്മയാണ്.
വട്ടക്കണ്ടത്തില്‍ കെ വി അബ്ദുള്ള(2/12/2010)
വട്ടക്കണ്ടത്തില്‍ കെ വി അബ്ദുള്ള അന്തരിച്ചു, സിദ്ധീഖ് കെ വി, ഷിഹാബ് കെ വി എന്നിവരുടെ പിതാവ്. മയ്യിത്ത് നമസ്കാരം ഇന്ന്(വ്യാഴം) 12 .30 നു ഒതയമംഗലം ജുമുഅത്ത് പള്ളിയില്‍.
വലിയ കണ്ടത്തില്‍ കോയസ്സന്‍ (18/8/2010)
![](../../pics10/death_koyassan.jpg)
വെസ്റ്റ് ചേന്ദമംഗല്ലൂരിലെ വലിയ കണ്ടത്തില്‍ കോയസ്സന്‍(70) നിര്യാതനായി. ഭാര്യ: ആയിശുമ്മ, മക്കള്‍: അബ്ദുല്‍ അഹദ് (സെഞ്ച്വറി), അബ്ദുസ്സലാം (ദയാപുരം അന്‍സാരി), സുല്‍ഫീക്കര്‍, സുലൈഖ, സല്‍മ, പരേതനായ മന്‍സൂര്‍. മരുമക്കള്‍: അബ്ദുസ്സമദ്. ടി. കെ (ഇസ്‌ലാഹിയ ഓഫീസ്), അബ്ദുറസാഖ് (റിയാദ്), സൗദ, സമീന.
ചുടലക്കണ്ടി മുഹമ്മദ്(19/8/2010)
ചുടലക്കണ്ടി മുഹമ്മദ് (വായന) നിര്യാതനായി. ജനാസ നമസ്ക്കാരം വൈകിട്ട് 3 മണിക്ക്. മക്കള്‍ ഹാരിസ് ( ജെ.ഡി.റ്റി), ജബ്ബാര്‍, മൊയ്തീന്‍ .രോഗിയായി കിടപ്പിലായിരുന്നു.
റിപ്പോര്‍ട്ട് : സമീര്‍ കെ പി
സൈനബ ചിറ്റടി(27/8/2010)
![](../../pics10/sainaba_cmr.jpg)
മേലേടത്ത് പരേതനായ ചിറ്റടി മുഹമ്മദിന്റെ ഭാര്യ സൈനബ{69} നിര്യാതയായി. രോഗിയായി കിടപ്പിലായിരുന്നു. മക്കള്‍ അബ്ദ്റഹിമാന്‍, ആയിഷ, സക്കീന, സുഹ്‌റ, മൈമൂന, സഫിയ, ജമീല. മരുമക്കള്‍ സികെ വഹാബ്, സക്കീന കുറ്റ്യാടി, ഇബ്രാഹികുട്ടി ഉഗ്രപുരം, അബ്ദുറഹിമാന്‍, അബ്ദുന്നാസര്‍ ഒളവട്ടൂര്‍, ആസാദ്, ഇനാമുറഹ്മാന്‍.
വാര്‍ത്ത : ഷമാദ് ലത്തീഫ്.
ഖദീജ(10/9/2010)
ചക്കാലങ്കുന്നത്ത് ആയിപൊറ്റമ്മല്‍ അബ്ദുള്ളയുടെ(പുല്പറമ്പില്‍ ഇറച്ചിക്കച്ചവടം നടത്തിയിരുന്ന) ഭാര്യ ഖദീജ മരണപ്പെട്ടു. കബറടക്കം ഇന്ന് വൈകുന്നേരം ആറ് മണിക്ക്. രോഗിയായി ശാന്തി ഹോസ്പിറ്റലില്‍ പ്രവേശിപ്പിക്കപ്പെട്ടതായിരുന്നു.
കാഞ്ഞിരത്തോടി ജമീല (20/9/2010)
![](../../pics10/jameela.jpg)
കാഞ്ഞിരത്തോടി കെ ടി ഹസന്‍മാസ്റ്ററുടെ ഭാര്യ ജമീല (60) ഇന്നലെ രാത്രി പന്ത്രണ്ടരയോടെ മരണപ്പെട്ടു. രാത്രി ഉറക്കത്തില്‍ അസ്വാഭാവികത അനുഭവപെട്ട് മറ്റു കുടുംബാംഗങ്ങള്‍ ഉണര്‍ന്ന് അല്പം കഴിഞ്ഞപ്പോഴെക്കും മരണം സംഭവിച്ചിരുന്നു. കബറടക്കം ഇന്ന് ഉച്ചക്ക് 12 മണിക്ക്. കൗസര്‍ , മസ്റൂര്‍, സമീര്‍, മന്‍സൂര്‍ എന്നിവരുടെ മാതാവാണ്.
വാഹനാപകടത്തില്‍ മരിച്ചു (29/9/2010)
![](../../pics10/pradeep.jpg)
കോഴിക്കോട്ടുനിന്ന് ജോലി കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങുന്നയാള്‍ ബൈക്കപകടത്തില്‍ മരിച്ചു. ചേന്ദമംഗലൂര്‍ പയ്യടിപ്പറമ്പില്‍ പ്രദീപ് (48) ആണ് മരിച്ചത്. ഇന്നലെ രാത്രി എന്‍.ഐ.ടിക്കടുത്ത് ബൈക്ക് വൈദ്യുതി തൂണിലിടിച്ചാണ് അപകടം. കിഴക്കേ നടക്കാവ് ചോമത്ത്പറമ്പ് കുഞ്ഞിക്കേളുപ്പിന്റെ മകനാണ്. സ്വകാര്യ ടൂറിസ്റ്റ് ബസ് ഡ്രൈവറാണ്. ഭാര്യ ഷൈലജ പയ്യടി (സീനിയര്‍ സൂപ്രണ്ട്, ഡെയറി എക്സ്റ്റെന്‍ഷന്‍ ഓഫിസ്, സിവില്‍ സ്റ്റേഷന്‍, കോഴിക്കോട്). മകള്‍: ഗൌരിപ്രിയ.
മരണം: മേലേടത്ത് കദീസുമ്മ (1/10/2010)
മേലേടത്ത് കദീസുമ്മ മരണപ്പെട്ടു. മേലേടത്ത് മുഹമ്മദ്കുട്ടി(സി എം ആര്‍), യാക്കൂബ് എന്നിവരുടെ മാതാവാണ്.
കദീജ ഹജ്ജുമ്മ(1/12/2010)
തടായില്‍ പരേതനായ ഉസ്സന്‍കുട്ടി ഹാജിയുടെ ഭാര്യ കദീജ ഹജ്ജുമ്മ മരണപ്പെട്ടു. ഇന്നലെ ഉച്ചക്ക് അസ്വാസ്ഥ്യം അനുഭവപ്പെട്ട് മുക്കത്ത് ആശുപത്രിയിലേക്ക് കൊണ്ടും പോകുന്ന വഴിയാണ് മരണം. മാസങ്ങല്‍ക്ക് മുന്‍പായിരുന്നു ഉസ്സന്‍കുട്ടി ഹാജി മരണപ്പെട്ടത്. അനീസുദ്ദീന്‍, ആയിഷ, രസ്‌ലത്ത്, അഫ്സല്‍, സമീദ എന്നിവര്‍ മക്കളാണ്. മയ്യിത്ത് നമസ്കാരം ഇന്ന്(വ്യാഴം) രാവിലെ പത്ത് മണിക്ക് ഒതയമംഗലം ജുമുഅത്ത് പള്ളിയിലും രാത്രി ഇഷാ നംസ്കാരനാന്തരം ഖത്തര്‍ ബോംബെ മസ്ജിദിലും ഉണ്ടായിരിക്കും
|