|
പാതാളക്കനണ്ടി റിലീസ് ചെയ്തു(11/9/2010)
ചേന്ദമംഗല്ലൂരിലെ വിദ്യാര്‍ഥികളുടെ സര്‍ഗ്ഗാത്മക സംഭാവനക്ക് നാട് ഒരിക്കല്‍ കൂടി സാക്ഷിയായി. ചലചിത്ര രംഗത്തെ പുതിയ പരീക്ഷണങ്ങളുമായി നാട്ടിലെ വിദ്യാര്‍ഥികള്‍ ഇറക്കിയ പാതാളക്കരണ്ടിയെന്ന് ഷോര്‍ട്ട് ഫിലിം ആസ്വാദകരുടെ ശ്രദ്ധ പിടിച്ചു പറ്റി. സാങ്കേതിക മികവും കാഴചയുടെ ആകര്‍ഷണീയതയും ഒത്തിണങ്ങിയാണ് പാതാളക്കരണ്ടി നിര്‍മിച്ചിരിക്കുന്നത്. പെരുന്നള്‍ പൊലിമയെന്ന പേരില്‍ സോളിഡാരിറ്റി സംഘടിപ്പിച്ച ഈദ് നൈറ്റില്‍ മാധ്യമം സബ്‌ഏഡിറ്റര്‍ സാമിര്‍ സലാം ഹസനുല്‍ ബന്ന മാസ്റ്റര്‍ക്ക് പ്രഥമ സി ഡി കൈമാറിയാണ് റിലീസിങ്ങ് നിര്‍വഹിച്ചത്.
പരാധീനതകളുടെ ഇടയില്‍ നിന്നും നിര്‍മിച്ച സിനിമ എന്ന പ്രാധാന്യം കൂടിയുണ്ട് ഇതിന്. വിനോദത്തിന് മാത്രം ഉപയോഗിക്കുന്ന ചെറിയ ഹാന്റികാം മൂവി കാമറയും, സ്റ്റില്‍ കാമറയിലെ മൂവി മോഡും ചേര്‍ത്താണ് ഇവര്‍ നാടിന്റെ അമ്പത് വര്‍ഷങ്ങള്‍ക്ക് പിന്നിലെ കഥ പറഞ്ഞിരിക്കുന്നത്. മഷ്‌ഹൂദ് പി പി ചെറിയ മരപ്പലകയില്‍ അലൂമിനിയം റീപ്പര്‍ അടിച്ച് നിര്‍മിച്ചു കൊടുത്ത ട്രോളിയാണ് ഇവരുടെ ചലനങ്ങളെ നിയന്ത്രിച്ചത്. നജീമും സുഹൃത്തുക്കളും ചേര്‍ന്ന് സംവിധാനം ചെയ്ത ഫിലിമിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് സുഹൈര്‍ ഇ യും, സ്ക്രിപ്റ്റ് നിഹാലുമാണ്. നവാസ്, മുര്ഷിദ് , ആസിം, ഫാഹിം,അഫീഫ് തുടങ്ങിയ സുഹൃത്തുക്കളും പിന്നണിയില്‍ ഉണ്ട്. എസ് ഐ ഒ ചേന്ദമംഗല്ലൂര്‍ യൂനിറ്റാണ് ഷോര്‍ട്ട് ഫിലിമിന്റെ നിര്‍മാണം.
|
|