|
സൗഹൃദപ്പെരുന്നാള്‍(11/9/2010)
സ്നേഹത്തിന്റെയും സഹവര്‍ത്തിത്തത്തിന്റെയും സന്ദേശങ്ങള്‍ പ്രസരിപ്പിച്ചു കൊണ്ട് നാട് ഈദ് സംഗമം സംഘടിപ്പിച്ചു. ഒതയമംഗലം മഹല്ല് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പെരുന്നളിന്റെ പിറ്റെ ദിവസമായിരുന്നു നാട്ടിലെ സഹോദര സമുദായംഗങ്ങളെ ക്ഷണിച്ചു കൊണ്ട് ഈദ് സംഗമം സംഘടിപ്പിച്ചത്. എഴുത്തുകാരനും സാംസാരിക പ്രവര്‍ത്തകനുമായ സിവിക് ചന്ദ്രന്‍ മുഖ്യപ്രഭാഷകനായിരുന്നു. മഹല്ല് ഖാദി ഒ പി അബ്ദുസ്സലാം അധ്യക്ഷനായ പരിപാടിയില്‍ മഹല്ല് കമിറ്റി പ്രസിഡന്റ് കെ ടി അബ്ദുല്ല സ്വാഗതം പറഞ്ഞു.
ചേന്ദമംഗല്ലൂരിന്റെ ഇതപര്യന്തമുള്ള ചരിത്രത്തില്‍ സമാനതകളില്ലാത്ത പരിപാടിയായിരുന്നു പെരുന്നാള്‍ പിറ്റേന്ന്‍ സംഘടിപ്പിക്കപ്പെട്ടത്. സ്വാഗത പ്രസംഗത്തില്‍ മത വൈരമൊ സംഘട്ടനമോ കേട്ടുകേള്‍വിയില്‍ പോലുമില്ലാത്ത ഗ്രാമമാണിതെന്ന കാര്യം പ്രാസംഗികന്‍ പ്രത്യേകം ഏടുത്തു പറഞ്ഞു. സൗഹാര്‍ദ്ദത്തിന്റെ ഇത്തരം പരിപാടികള്‍ മാനുഷിക ബന്ധങ്ങളില്‍ സ്നേഹം ഇഴകിച്ചേരാന്‍ പര്യാപ്തമാണെന്ന് മഹല്ല് ഖാദി ഒ പി അബ്ദുസ്സലാം മൗലവി ഓര്‍മിപ്പിച്ചു. നാടിന്റെ ഒരു നൂറ്റാണ്ടിലധികമുള്ള ചരിത്രം പരിശോധിച്ചാല്‍ വ്യത്യസ്ത മത വിശ്വാസികള്‍ തമ്മില്‍ ഒരിക്കല്‍ പോലും അസ്വസ്ഥത ഉണ്ടായതായി കാണാനാവില്ല. ത്യാഗത്തിന്റെയും സഹനത്തിന്റെയും റമദാന്‍ ഖുര്‍ആനിക മൂല്യങ്ങള്‍ വഴി മനുഷ്യ ലോകത്തോടൊന്നടങ്കം ആവശ്യപ്പെടുന്നത് ക്ഷമയും നന്മയുമാണ്, ഒ അബ്ദുറഹിമാന്‍ പറഞ്ഞു.
ഒരു മാസത്തിലെ ഉപവാസത്തിലൂടെ നമുക്ക് മനുഷ്യന്റെ വേദനകള്‍ അടുത്തറിയാന്‍ അറിയാന്‍ സാധിക്കുമെന്ന് സിവിക് ചന്ദ്രന്‍ അഭിപ്രായപ്പെട്ടു. ഇത്തരം സംഗമങ്ങള്‍ക്ക് രാഷ്ട്രീയ സാംസ്കാരിക മേഖലകളില്‍ വലിയ പ്രാധാന്യമുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇത്തരം സംഗമങ്ങള്‍ കൂടുതല്‍ വിപുലമായി വീണ്ടും സംഘടിപ്പിക്കപ്പെടണമെന്ന് വേലായുധന്‍ മാസ്റ്റര്‍ അഭിപ്രായപ്പെട്ടു. സ്വന്തം നോമ്പനുഷ്ടിച്ചതിന്റെ അനുഭങ്ങള്‍ സദസ്സിനോട് പങ്ക് വെച്ചായിരുന്നു കൊറ്റമ്മല്‍ സുരേഷ തുടങ്ങിയത്. വി കുഞ്ഞാലി ആശംസകള്‍ അര്‍പിച്ചു സംസാരിച്ചു. ഒ അസീസ് സ്വാഗതം പറഞ്ഞ ചടങ്ങില്‍ ഖിറാഅത്ത് തന്‍വീര്‍ കെ സി നിര്‍വഹിച്ചു.
മുഹമ്മദ് അബ്ദുറഹിമാന്‍ (കുഞുട്ടിമോന്), നാസര്‍ മാസ്റ്റര്‍ പാലിയില്‍, ഷൗകത്ത് ഉമ്മന്‍പുറത്ത്, ഷിഹാബ് മാടായി, മുസ്തഫ പി, മുഹമ്മദ് കുട്ടി കൊടപ്പന, ആചു തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്തം നല്‍കി.
News : Unnicheku chennamangallur
|
|