ബൂത്ത് തമാശകള്‍(23/10/2010)
ബാലറ്റ് പെട്ടിയില്‍ വോട്ടിനൊപ്പം തിരിച്ചറിയല്‍ കാര്‍ഡ്. മുക്കം പഞ്ചായത്ത് പതിനൊന്നം വാര്‍ഡിലെ രണ്ടാം ബൂത്തിലാണ് പോളിങ്ങ് ഓഫീസര്‍മാരെ പുലുവാല് പിടിപ്പിച്ച സംഭവം ഉണ്ടായത്. രാവിലെ ഏഴ് മണിക്ക് ആരംഭിച്ച പോളിങ്ങിനിടക്ക് പ്രിസൈഡിങ്ങ് ഓഫീസര്‍ എല്ലാ വോട്ടര്‍മാര്‍ക്കും തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധമാക്കിയത് ചില്ലറ പ്രശ്നങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ചിലരെങ്കിലും വോട്ട് ചെയ്യനാവാതെ വീട്ടിലേക്ക് തിരിച്ച് പോയി രാണ്ടാമത് വോട്ട് ചെയ്യാന്‍ വരേണ്ടിയും വന്നു. അതിനിടക്കാണ് ഒരു വനിത വോട്ടര്‍ ബാലറ്റ് പേപ്പറിനൊപ്പം സ്വന്തം തിരിച്ചറിയല്‍ കാര്‍ഡ് കൂടി പെട്ടിയിലിട്ടത്.
അബദ്ധം ബോധ്യപ്പെട്ട വോട്ടര്‍ സ്വന്തം കാര്‍ഡ് തിരിച്ചു കിട്ടാന്‍ പ്രിസൈഡിങ്ങ് ഒഫീസറെ സമീപിച്ചു. പ്രിസൈഡിങ്ങ് ഒഫീസര്‍ സ്വന്തം നിസ്സഹായത വെളിപ്പെടുത്തി. അതോട് കൂടി പ്രിസൈഡിങ്ങ് ഒഫീസര്‍ തികച്ചും വിചിത്രമായ ഒരു അനൗണ്‍സ്മെന്റ് ക്യൂവിലിള്ളവര്‍ക്കായി നടത്തിയത് കൂട്ടച്ചിരിക്കിടയാക്കി. ആ അനൗണ്‍സ്മെന്റ് ഇങ്ങനെ ആയിരുന്നു, ഇനി മുതല്‍ ആരും ബാലറ്റ് പേപ്പറിനോടൊപ്പം തിരിച്ചറിയല്‍ കാര്‍ഡ് ബാലറ്റ് പെട്ടിയിലിടരുത്.
**** ****
കസേരകള്‍ക്ക് വേണ്ടിയുള്ള നെട്ടോട്ടം.
നിങ്ങള്‍ കസേരകള്‍ക്ക് വേണ്ടി ഓടുമ്പോള്‍ ഞങ്ങള്‍ ഒന്നിരിക്കാന്‍ ഒരു ബെഞ്ച് നോക്കുന്നു. ക്യൂവില്‍ നിന്ന് തളര്‍ന്ന വൃദ്ധ വോട്ടര്‍മാരില്‍ നിന്നാണ് ഇങ്ങനെ ഒരു കൂട്ടച്ചിരിക്കിടയാക്കിയ കമന്റ്. ബൂത്ത് സന്ദര്‍ശിക്കാന്‍ വന്ന ജില്ലാ പഞ്ചായത്ത് സ്ഥാനാര്‍ഥിയോടായിരുന്നു പതിനൊന്നാം വാര്‍ഡിലെ ഒന്നാം ബൂത്തില്‍ നിന്ന് ഈ ഒരു കമന്റ് ഉയര്‍ന്നത്. അതോട് കൂടി എല്ലാവര്‍ക്കും ഇരിക്കാനുള്ള ബെഞ്ച് തയ്യാര്‍.
ലേഖകന് ഭീഷണി(23/10/2010)
ഇലക്ഷന്‍ റിപ്പോര്‍ട്ടിന്റെ ഭാഗമായി കച്ചേരി സന്ദര്‍ശിച്ച cmronweb.com ലേഖകനെ ഇടതു മുന്നണി പ്രവര്‍ത്തകര്‍ വളഞ്ഞു വെച്ച് ഭീഷണിപ്പെടുത്തി. പ്രകോപനങ്ങള്‍ ഒന്നുമില്ലാത്ത സമയത്ത് കച്ചേരി അങ്ങാടിയുടെ ഫോട്ടോ എടുക്കുന്നതിനിടക്കാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ ലെഖകനെ വളഞ്ഞ് അസഭ്യ വര്‍ഷം നടത്തിയത്. കാമറ പിടിച്ചെടുത്ത് നശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയ സംഘം ലേഖകനെ കായികമായി നേരിടാനും തുനിഞ്ഞു. പാര്‍ട്ടി ഗ്രാമങ്ങള്‍ക്ക് തുല്ല്യം പെരുമാറിയ സംഘം കൂടുതല്‍ ചിത്രങ്ങള്‍ എടുക്കാനനുവദിക്കാതെ ലേഖകനെ തിരിച്ചയച്ചു. തലേന്ന് രാത്രി തന്നെ മറ്റു പാര്‍ട്ടികളുടെ ബോര്‍ഡുകളും ബാനറുകളും നശിപ്പിച്ച് ഇലക്ഷന്റെ സമാധാനപരമായ നടത്തിപ്പിന് ഭംഗം വരുത്താന്‍ ശ്രമങ്ങള്‍ ഉണ്ടായിരുന്നു.
ഉണ്ണിച്ചേക്കു
|