ശാന്തം സമാധാനം(23/10/2010)
ചേന്ദമംഗല്ലൂരിലെ മൂന്ന് പോളിങ്ങ് സ്റ്റേഷനുകളിലും ഇലക്ഷന്‍ സമാധാനപരം. പത്താം വാര്‍ഡ് പോളിങ്ങ് സ്റ്റേഷനില്‍ ചില്ലറ അസ്വാരസ്യങ്ങള്‍ ഉണ്ടായെങ്കിലും കാര്യമായ പ്രശ്നങ്ങളില്ലാതെ സമാധാനപരമായി ഇലക്ഷന്‍ അവസാനിച്ചു. പത്താം വാര്‍ഡിലാണ് എറ്റവും ഉയര്‍ന്ന പോളിങ്ങ് ശതമാനം. കുറവ് പതിനൊന്നിലും. പത്താം വാര്‍ഡ് (90%), പതിനൊന്നാം വാര്‍ഡ് (79%), പന്ത്രണ്ട് (85%). വാശിയേറിയ മല്‍സരം തന്നെയായിരുന്നു മൂന്നിടങ്ങളിലും. ഒരോ വോട്ടും പോള്‍ ചെയ്യിക്കുന്നതില്‍ പാര്‍ട്ടികള്‍ മല്‍സരിക്കുകയായിരുന്നു. കച്ചേരി സ്കൂളിലായിരുന്നു പത്താം വാര്‍ഡ് പോളിങ്ങ് സ്റ്റേഷന്‍. പതിനൊന്ന് യു പി സ്കൂളിലും പന്ത്രണ്ട് വെസ്റ്റ് ചേന്ദമംഗല്ലൂര്‍ അല്‍-മദ്രസത്തുല്‍ ഇസ്‌ലാമിയയിലും.
കച്ചേരിയില്‍ മാത്രമായിരുന്നു ചില്ലറ അസ്വാരസ്യങ്ങളെങ്കിലും ഉണ്ടായത്. മറ്റു പാര്‍ട്ടികളുടെ പോസ്റ്റരുകള്‍ നശിപ്പിച്ചും, ഭീഷണിപ്പെടുത്തിയും എല്‍ ഡി എഫിലെ ചില പ്രവര്‍ത്തകര്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിച്ചെങ്കിലും ജനപക്ഷ മുന്നണിയും യു ഡി എഫും സംയമനം പാലിക്കുകയായിരുന്നു. ഇലക്ഷന്‍ കഴിഞ്ഞതോടെ അങ്ങാടിയില്‍ കൂട്ടലും കിഴിക്കലും വിദഗ്ദരുടെ അഭിപ്രായത്തിനായി കാത്തിരിക്കലും ആയി വന്‍ ജനക്കൂട്ടമായിരുന്നു. ഏതായാലും റിസള്‍ട്ട് വരാന്‍ ഈ മാസം 31വരെ കാത്തിരിക്കണം.
kacheri
west chennamangallur
|