|
ഗുഡ് ഹോപ്പ് വാര്‍ഷികാഘോഷം(21/2/2010)
ചേന്ദമംഗല്ലൂര്‍: മാപ്പിളകലാരൂപങ്ങള്‍ ഉള്‍പ്പടെയുളള കലാരൂപങ്ങളുടെ തനിമനിലനിര്‍ത്തേണ്ടതുണ്ടെന്നും വിശേഷിച്ചും നഷ്ടപ്പെട്ടുപോകുന്ന മാപ്പിളപ്പാട്ടുകളുടെ മൂല്യം ചോരാതെ നിലനിര്‍ത്തേണ്ടതുണ്ടെന്നും പ്രമുഖ പാട്ടെഴുത്തുകാരനും പട്ടുറുമാല്‍ പ്രോഗ്രാമിലെ ജൂറിയുമായ ഫൈസല്‍ എളേറ്റില്‍ അഭിപ്രായപ്പെട്ടു. ഗുഡ്ഹോപ്പ് ഇംഗ്ളീഷ് സ്കൂളിന്റെ 19-ാം വാര്‍ഷികാഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സൂപ്പര്‍ സ്റാര്‍ ജൂനിയര്‍ 2 ലൂടെ പ്രസിദ്ധയായ പാട്ടുകാരി റഫ്ന ഫര്‍ഹീന്‍ മുഖ്യാതിഥിയായിരുന്നു. ചടങ്ങില്‍ സി.ടി. അബ്ദുറഹീം, സുരേന്ദ്രന്‍ മാസ്റര്‍, കെ.പി. അഹമ്മദ് കുട്ടി, പി.ടി.എ. പ്രസിഡണ്ട് സന്തോഷ്, പ്രിന്‍സിപ്പല്‍ സരസ്വതി ടീച്ചര്‍ എന്നിവര്‍ സംസാരിച്ചു. എ.കെ. ഖമറുദ്ദീന്‍ മാസ്റര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ശേഷം തിങ്ങിനിറഞ്ഞ സദസ്സിനു മുന്നില്‍ വിദ്യാര്‍ത്ഥികളുടെ വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍ അരങ്ങേറി.
News : Mahir
|
|