|
തെയ്യത്തും കടവില്‍ അടിപിടി(2/1/2010)
തെയ്യത്തും കടവിലെ ചേന്ദമംഗല്ലൂര്‍ ഭാഗത്ത് പുതിയ വണ്ടികള്‍ക്ക് മണല്‍ നല്‍കാത്തത് സംബന്ധിച്ചുണ്ടായ കശപിശ അടിപിടിയില്‍ കലാശിച്ഛു. മണല്‍ ലഭിക്കാതായപ്പോള്‍ വണ്ടികള്‍ വഴിയില്‍ തടസ്സം സൃഷ്ടിച്ചതാണ് പ്രശ്നങ്ങള്‍ക്ക് കാരണം. തുടര്‍ന്ന് മുക്കം പോലീസ് എത്തി തടസ്സം നീക്കിയെങ്കിലും റൈറ്ററേയും സഹായിയേയും കയ്യേറ്റം ചെയ്തത് അടിപിടിയില്‍ കലാശിക്കുകയായിരുന്നു. തെയ്യത്തും കടവില്‍ മണലെടുപ്പുമായി ബന്ധപ്പെട്ട് കുറച്ചു കാലമായി പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. പുതിയ പണിക്കാരെ അനുവദിക്കാത്തതും, സ്ഥിരമായ ചില ലോറികള്‍ക്കൊഴിച്ച് മറ്റാര്‍ക്കും മണല്‍ നല്‍കാന്‍ കൂട്ടാക്കാത്തതും കഴിഞ്ഞ കുറച്ചു കാലങ്ങളായി പുകഞ്ഞു നില്‍ക്കുകയായിരുന്നു. നാട്ടുകാരായ ചിലര്‍ ലോറിയുമായി എത്തിയെങ്കിലും മണല്‍ നല്‍കാതിരുന്നപ്പോള്‍, അതേ വാഹനങ്ങള്‍ ഉപയോഗിച്ച് തെയ്യത്തുകടവ് റോഡില്‍ തടസ്സം സൃഷ്ടിക്കുകയായിരുന്നു. ഇത് ചോദ്യം ചെയ്തെത്തിയവരും തമ്മിലാണ് കശപിശ ഉണ്ടായത്. അടിപിടിയി പരിക്കേറ്റ നവാസ്, ജസീം, സബീല്‍, ജാസിര്‍, അബ്ദുല്‍ സലീം തുടങ്ങിയവരെ മുക്കം കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ പ്രവേശിപ്പിച്ചു. തോണി കടന്നെത്തിയ മണല്‍ തൊഴിലാളികളില്‍ ചിലരാണ് തങ്ങളെ അക്രമിച്ചതെന്ന് പരിക്കേറ്റവര്‍ ആരോപിച്ചു. ഈ സംഭവത്തോട് കൂടി തെയ്യത്തും കടവിലെ മണലെടുപ്പ് സ്തംഭിച്ചിരിക്കുകയാണ്.
ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ചു(2/1/2010)
മുക്കം- ചേന്ദമംഗല്ല്ലുര്‍ റോഡിലെ മിനി പഞ്ചാബ് ഭാഗത്തെ റോഡ് പൊട്ടിപ്പോളിഞ്ഞു കിടന്നിട്ട് കാലങ്ങളാകുന്നു. നിരവധി വാഹനങ്ങള്‍ ദിനംപ്രതി കടന്നു പോകുന്ന ഈ വഴി ഇപ്പോള്‍ ദുരിതമയമാണ്. ഇസ്‌ലാഹിയ, യു പി സ്കൂള്‍, ഹയര്‍ സെകണ്ടറി സ്കൂള്‍ തുടങ്ങി ഒട്ടനവധി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ചേന്ദമംഗല്ലുരില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവിടേക്കുള്ള യാത്രക്കാരെല്ലാം ഭീതിയോടെ കാണുന്ന രീതിയിലാണ് ഇപ്പോള്‍ ഈ ഭാഗത്തെ ഗതഗത പ്രശ്നം. നാട്ടുകാര്‍ നിരവധി തവണ അധികൃതരെ സമീപിച്ചെങ്കിലും ആശാസ്യമായ നടപടികളൊന്നും ഇതു വരെ കൈകൊണ്ടിട്ടില്ല. കഴിഞ്ഞ വര്‍ഷം സോളിഡാരിറ്റിയുടെ നേതൃത്തത്തില്‍ ജനകീയ ഒപ്പു ശേഖരണം നടത്തിയിരുന്നെങ്കിലും, അല്ലറ ചില്ലറ പണികള്‍ നടന്നതല്ലാതെ സ്ഥിരമായ പരിഹാരങ്ങള്‍ ഒന്നും തന്നെ ഉണ്ടായിട്ടില്ല. സാങ്കേതിക കാരണങ്ങള്‍ നിരത്തിയാണ് അധികൃതര്‍ നാട്ടുകാരുടെ മുറവിളിക്ക് ചെവി കൊടുക്കാതിരിക്കുന്നത്.
കഴിഞ്ഞ ദിവസം കെ വി ഷിഹാബിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന നാട്ടുകാരുടെ യോഗത്തില്‍ സ്ഥിര പരിഹാരം തേടിക്കോണ്ട് ആക്ഷന്‍ കമ്മിറ്റി രൂപീകരിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. കരണങ്ങാട്ട് ബാസ്കരന്‍, ടി കെ അബ്ദുറഹിമാന്‍, കെ ടി റഷീദ്, കെ പി വേലായുധന്‍, എ പി കണ്ണന്‍ കുട്ടി, കെ സാലിഹ്, മാഹിര്‍ പി എന്നിവര്‍ സംസാരിച്ചു.
ആക്ഷ്ന്‍ കമ്മിറ്റി ചെയര്‍മാനായി കെ പി വേലായുധനും, കണ്‍വീനറായി കെ സ്വാലിഹും തെരെഞ്ഞെടുക്കപ്പെട്ടു. റോഡ് തടയലടക്കമുള്ള സമര പരിപാടിയിലേക്ക് നീങ്ങാനാണ് ഇപ്പോഴത്തെ തീരുമാനം.

|
|