|
സ്കൂളുകളില്‍ പുതു വസന്തം(1/6/2010)

ജൂണ്‍ മാസം പിറന്നപ്പോള്‍, നാട്ടിലെ വിവിധ സ്കൂളുകളില്‍ പ്രവേശനോല്‍സവം പൊടിപൊടിച്ചു. ഹൈസ്കൂള്‍, ജി എം യു പി സ്കൂള്‍, അല്‍-ഇസ്‌ലാഹ്, ഗുഡ് ഹോപ്, അംഗനവാടി തുടങ്ങി നാട്ടിലെ വിദ്യ കേന്ദ്രങ്ങളില്‍ കണ്ണീരും പുഞ്ചിരിയുമായി കുഞ്ഞുങ്ങള്‍ ഒത്തു കൂടി. ഇംഗ്ലിഷ് ഭാഷാ സ്കൂളുകളില്‍ തന്നെയാണ് രക്ഷിതാക്കള്‍ക്ക് പ്രിയം എന്നാണ് നാട്ടിലെ സ്കൂള്‍ പ്രവേശന കണക്കുകള്‍ സൂചിപ്പിക്കുന്നത്.
ഹൈസ്കൂളില്‍ എട്ടാം ക്ലാസിലെ വിദ്യാര്‍ഥികള്‍ക്ക് ലഡു വിതരണം നടത്തിയാണ്, പ്രവേശനോല്‍സവം ആഘോഷിച്ചത്. മറ്റിടങ്ങളില്‍ ബലൂണുകളും മിഠായി വിതരണവുമായി ആദ്യ ദിനം കൊഴുപ്പാര്‍ന്നതായിരുന്നു.






News & Photo : Zuhair, Shareef, Ameen jouhar & Shuhaib |
|