|
പെയിന്റിംഗ് മത്സരം(25/6/2010)
ചേന്ദമംഗല്ലുര്‍ ഇസ്ലാഹിയ അലുംനി അസോസിയേഷന്‍ ജിദ്ദ ചാപ്റ്റര്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി പെയിന്റിംഗ് മത്സരം സംഘടിപ്പിച്ചു. കേരള ഹൈകോടതി മുന്‍ ജഡ്ജ് ജസ്റ്റീസ് പീ കെ ശംസുദ്ധീന്‍ മത്സര പരിപാടി ഉദ്ഘാടനം ചെയ്തു. ജസ്റ്റീസ് കെ എ അബ്ദുല്‍ ഗഫൂര്‍, മുന്‍ അദ്ധ്യാപകന്‍ കാസിം ഇരിക്കൂര്‍ എന്നിവര്‍ ആശംസ പ്രസംഗം നടത്തി.
എല്‍ കെ ജീ മുതല്‍ ഏഴാം ക്ലാസ് വരെയുള്ള നാല് തലങ്ങളിലായി ഇരുനൂറ്റി അന്‍പതോളം കുട്ടികള്‍ മാറ്റുരച്ചു. അന്യരാജ്യക്കാരുടെയും കേരളത്തിന് പുറമെ മറ്റു സംസ്ഥാന ക്കാരുടെയും പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായിരുന്നു മത്സര പരിപാടി... ഇസ്ലാഹിയ കോളേജ് മുന്‍ പ്രിന്‍സിപ്പല്‍ ജമാല്‍ മുഹമ്മദ് മലപ്പുറം വിജയികളായ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനം കരസ്ഥമാക്കിയ പ്രതിഭകള്‍ക്ക് ട്രോഫി, സര്‍ട്ടിഫിക്കറ്റ് എന്നിവ വിതരണം ചെയ്തു.
സമ്മാന ദാന ചടങ്ങിനു ഉസ്മാന്‍ ഇരുമ്പുഴി, ഫാറൂക്ക് ശാന്തപുരം എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. പൂര്‍വ വിദ്യാര്‍ഥികളായ സാജിദ് റഹ്മാന്‍ അത്തോളി, ഇസ്മായില്‍ പുല്ലങ്കോട്, ഷമീം വീ കെ, സാലിഹ് കട്ടുപാറ, സൈഫുദ്ധീന്‍ നറുക്കില്‍, ഇബ്രാഹിം ചെമ്‌നാട്, ഹമീദ് പീടികക്കണ്ടി, എന്‍ കെ അബ്ദുറഹീം, ഇസ്മായില്‍ വീ കെ, അബ്ദുറഹീം സീ, സാദിക്ക് കൊടുവള്ളി, അബ്ദുറഹ്മാന്‍ സീ ടീ, മുജീബ് സീ പീ (കോഴിക്കോട്), അബ്ദുറഷീദ് കടവത്തൂര്‍ തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.
Nws & Photo : Shameem VK |
|