ഇന്റര്‍ മഹല്ല് കായിക മത്സരത്തില്‍ ചേന്ദമംഗല്ലൂരിന് ഒന്നാം സ്ഥാനം(9/7/2010)


Winners in Inter mahal games in qatar

ഖത്തര്‍: മാക് ഖത്തര് സംഘടിപ്പിച്ച ഇന്റര്‍ മഹല്ല് കായിക മത്സരത്തില്‍ ചേന്ദമംഗല്ലൂരിന് ഒന്നാം സ്ഥാനം. കോഴിക്കോട് ജില്ലയിലെ ഇരുപതോളം മഹല്ലുകള്‍ തമ്മില്‍ മാറ്റുരച്ച വാശിയേറിയ കായിക മത്സരങ്ങളില്‍ വ്യക്തിഗത - ഗ്രൂപ്പ് ഇനങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവെച്ചാണ് ഖത്തര്‍ ഇസ്ലാഹിയ ചേന്ദമംഗല്ലൂര്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. വിജയികളെ ഖത്തര്‍ ഇസ്ലാഹിയയുടെ മാസാന്തയോഗത്തില്‍ ആദരിച്ചു. വിജയികള്ക്കുള്ള കെ.സി അബ്ദുറഹിമാന്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. ചടങ്ങില്‍ കെ.സുബൈര്‍, ഇ.പി. അബ്ദുറഹിമാന്‍, കെ.സി.ലത്തീഫ്, കെ.സി.ആര്‍. സലീം തുടങ്ങിയവര്‍ സംസാരിച്ചു.

News : Mahir P


നാടിന്റെ വികസനം ജനകീയ കൂട്ടായ്മകളിലൂടെ(9/7/2010)



നാടിന്റെ വികസനത്തിനും ജനവിരുദ്ധ നയങ്ങള്‍ക്കെതിരായ സമരത്തിനുമെല്ലാം കക്ഷി രാഷ്ട്രീയ വ്യത്യാസമില്ലാത്ത കൂട്ടായ്മകള്‍ അനിവാര്യമാണെന്ന് ചേന്ദമംഗല്ലൂര്‍ ഹയര്‍ സെക്കന്ററി സ്കൂള്‍ അധ്യാപകന്‍ എ.സ് ഖമറുദ്ദീന്‍ മാസ്റ്റര്‍ അഭിപ്രായപ്പെട്ടു.മുക്കം പഞ്ചായത്ത് ജനപക്ഷ മുന്നണിയുടെ പതിനൊന്നാം വാര്‍ഡ് കണ്‍‌വന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജ:കെ.ടി അബ്ദുല്‍ കരീം അധ്യക്ഷത വഹിച്ച പരിപാടിയില്‍ ജനപക്ഷ ഇടപെടലുകളുടെ പ്രസക്തിയെക്കുറിച്ച് കെ.സുബൈര്‍ സംസാരിച്ചു.ഒ. അബ്ദുല്‍ അസീസ് സ്വാഗതവും കെ.സി മുഹമ്മദലി നന്ദിയും പറഞ്ഞു.

നാട്ടില്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പിന്റെ അലയൊലികള്‍ ഉയര്‍ന്നു കഴിഞ്ഞു. വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ ജനങ്ങളെ സമീപിക്കാനുള്ള പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ തുടങ്ങി കഴിഞ്ഞു. അഞ്ചു വര്‍ഷത്തിലൊരിക്കല്‍ മാത്രം പൊതു ജനങ്ങള്‍ രാജാക്കന്മാരാകുന്ന ജനാധിപത്യ സം‌വിധാനത്തിന്റെ എറ്റവും താഴെ തട്ടിലെ മുഹൂര്‍ത്തമാണ്‌ പഞ്ചായത്ത് തിരഞ്ഞെടുപ്പ്.

ഇത്തവണ ജനപക്ഷ മുന്നണിയാണ് ഈ വേദിയിലെ പുതു താരം. മുന്നണി പ്രവര്‍ത്തകര്‍ വളരെ നേരത്തെ തന്നെ ഈ മല്‍സര ഗോദയില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. ജനപക്ഷ മുന്നണിയുടെ മുക്കം പഞ്ചായത്ത് കണ്‍‌വീനര്‍ സാലിഹ് കൊടപ്പന ഇത്തവണ നല്ല പ്രതീക്ഷയിലാണ്‌. എറ്റവും കുറഞ്ഞത് മൂന്ന് വാര്‍ഡിലെങ്കിലും വിജയിക്കാനാവുമെന്ന കണക്കു കൂട്ടലിലാണ്‌ ഇദ്ദേഹം.





News & Photo : Sabique K

 
 
2010 cmr on web Chennamangallur News chennamangaloor GMUP school