പാലം:പണി ഇതുവരെ(10/8/2010)
![Chennamangallur theyyathum kadavu](../../pics10/bridge_work_1.jpg)
ഇരുവഴിഞ്ഞി പുഴക്ക് കുറുകെ ചേന്ദമംഗല്ലൂരിനെയും കൊടിയത്തൂരിനെയും ബന്ധിപ്പിച്ചുകൊണ്ട് നിര്‍മ്മിക്കുന്ന തെയ്യത്തും കടവ് പാലത്തിന്റെ പണി കര്‍ക്കിടകത്തെ വകവെക്കാതെ തുടരുകയാണ്.നാലു പില്ലറുകളില്‍ മൂന്നെണ്ണത്തിന്റെ പണി പൂര്‍ത്തിയായിക്കഴിഞ്ഞു.ഒരു പില്ലര്‍ പകുതിയില്‍ നില്‍ക്കുന്നു.ഇപ്പോള്‍ ബീം കോണ്‍ക്രീറ്റ് ചെയ്യാനുള്ള തയ്യാറെടുപ്പുകളാണ് നടന്നുകൊണ്ടിരിക്കുന്നത്.ഇത്തവണ കനത്ത വെള്ളപ്പൊക്കം വരാതിരുന്നത് കാരണം, നേരത്തെ പ്രതീക്ഷിച്ചിരുന്ന തടസ്സങ്ങളൊന്നും നിര്‍മാണ ജോലിയെ മന്ദിപ്പിച്ചിട്ടില്ല.
കഴിഞ്ഞ ഒക്റ്റോബറില്‍ നടന്ന തറക്കല്ലിടല്‍ ചടങ്ങില്‍ ഒരുവര്‍ഷം കൊണ്ട് പണിപൂര്‍ത്തിയാക്കുമെന്ന് പ്രഖ്യാപിച്ചത് യാഥാര്‍ഥ്യമാകുമോ എന്നകാര്യം സംശയമാണ്. ഔദ്യോഗികമായി 18 മാസ സമയം ഊരാലുങ്കള്‍ സൊസൈറ്റിക്ക് അനുവദിച്ചിട്ടുണ്ട് സര്‍ക്കാര്‍.
![Theyyathum kadavu bridge](../../pics10/bridge_work_3.jpg)
നിവിന് സോളിഡാരിറ്റിയുടെ ആദരം(25/7/2010)
![Nivin solidarity award](../../pics10/nivin_solidarity_award.jpg)
മുംബൈയിലെ സെന്റര്‍ ഫോര്‍ എക്സലന്‍സ് ഇന്‍ ബേസിക് സയന്‍സില്‍(CBS) അഡ്‌മിഷന്‍ ലഭിച്ച നിവിന്‍ മോതിയെ സോളിഡാരിറ്റി ചേന്ദമംഗല്ലൂര്‍ യൂനിറ്റ് ആദരിച്ചു. നിവിന്‍ മൊതിയുടെ വീട്ടില്‍ വച്ച് നടന്ന ചടങ്ങില്‍ ജമാഅത്തെ ഇസ്ലാമി പ്രാദേശിക അമീര്‍ കെ.സി.ആര്‍ അബ്ദുറഹിമാന്‍ ഉപഹാരം സമര്‍പ്പിച്ചു.കോടഞ്ചേരി ഗവ:കോളേജ് അധ്യാപകന്‍ ഡോ:ശഹീദ് റമദാന്‍, ഹയര്‍ സെക്കന്ററി സ്കൂള്‍ അധ്യാപകന്‍ എസ്.ഖമറുദ്ദീന്‍, സോളിഡാരിറ്റി യൂനിറ്റ് പ്രസിഡന്റ് യു.പി മുഹമ്മദലി, അന്‍വര്‍.ഇ.കെ,മുഹ്സിനലി.കെ.ടി,സുഹൈര്‍.ഇ തുടങ്ങിയവര്‍ സംബന്ധിചു.ആഗസ്ത് 1നാണ് CBSല്‍ ക്ലാസുകള്‍ ആരംഭിക്കുന്നത്.
നിവിനെ നിങ്ങള്‍ക്കും അഭിനന്ദിക്കാം >>
News : Sabique ; |