വനിതാ സമ്മേളനം:അവിസ്മരണീയ സ്ത്രീ കൂട്ടായ്മ.(24/1/2010)
ജമാഅത്തെ ഇസ്ലാമി സംസ്ഥാന വനിതാ സമ്മേളനം അവിസ്മരണീയമായ അനുഭവമാക്കാന്‍
ആയിരത്തിനടുത്ത് സ്ത്രീകള്‍ ചേന്ദമംഗല്ലൂരില്‍ നിന്ന് കുറ്റിപ്പുറത്തെ സ്വഫാ നഗറിലേക്കൊഴുകി.നിരവധി
ചരിത്രസ്മരണകളുടെ കഥകള്‍ പങ്കുവെച്ച് ശാന്തമായൊഴുകുന്ന നിളാ തീരത്ത് നടക്കുന്ന വനിതാസമ്മേളനവും
ചരിത്ര വിസ്മയമാക്കാനുള്ള പ്രയാണമാണ് ശ്രദ്ധാകേന്ദ്രമായത്.ചേന്ദമംഗല്ലൂര്‍ ഏരിയയില്‍നിന്ന് പതിനഞ്ചോളം ബസ്സുകളെ കൂടാതെ ധാരാളം ചെറു വാഹനങ്ങളും പുറപ്പെട്ടിട്ടുണ്ട്.
News&Photo : Unnicheku cmr
വലിയുമ്മമാരുടെ സംഗമം (12/1/2010)
ചേന്ദമംഗല്ലൂരിലെയും പരിസരപ്രദേശങ്ങളില്‍ നിന്നും കൂടുതല്‍ പ്രസവിച്ച വലിയുമ്മമാരുടെ സംഗമം നടത്തി ജമാഅത്തെ ഇസ്‌ലാമി വനിതാ ഘടകം ശ്രദ്ധേയമായി. ജനു:24ന് നടക്കുന്ന വനിത സമ്മേളനത്തോടനുബന്ധിച്ചായിരുന്നു പരിപാടി ആസൂത്രണം ചെയ്തിരുന്നത്. വനിതാ സമ്മേളനത്തോടനുബന്ധിച്ച് സ്ത്രീ ശാക്തീകരണ പ്രമേയത്തെ മുന്നില്‍ വെച്ച് സ്ത്രീകള്‍ക്കായി കലാ-കായിക മല്‍സരങ്ങള്‍, കലാ ജാഥകള്‍ എന്നിവ നേരത്തെ നടത്തിയിരുന്നു. ചേന്ദമംഗല്ലൂരിലെയും പരിസരപ്രദേശങ്ങളിലേയും കൂടുതല്‍ പ്രസവിച്ച വലിയുമ്മമാരെ ആദരിക്കല്‍ ചടങ്ങ് ഇതില്‍ ശ്രദ്ധേയമായി. പതിനേഴോളം വലിയുമ്മമാരാണ് ചടങ്ങില്‍ എത്തിയിരുന്നത്. പങ്കെടുത്തവര്‍ക്കായി ഉപഹാര വിതരണവും, പൊന്നാട അണിയിക്കലും ഉണ്ടായിരുന്നു. തിങ്ങി നിന്ന സദസ്സില്‍ നിന്നും ഉയര്‍ന്ന ചോദ്യങ്ങള്‍ക്ക് ഉമ്മമാരുടെ അനുഭവത്തില്‍ ചാലിച്ച മറുപടികള്‍ പരിപാടിയുടെ ആസ്വാദ്യത ഉയര്‍ത്തി. സദസ്സ്യരില്‍ നിന്നു തിരഞ്ഞെടുത്തവര്‍ തന്നെയായിരുന്നു ഉപഹാര വിതരണവും പൊന്നാട അണിയിക്കലും നടത്തിയത്. 14 പെറ്റ തട്ടാരത്തോടി ഫാത്തിമ ഉമ്മയും 10 പെറ്റ കൊറ്റിയും അടങ്ങിയ വലിയുമ്മമാരുടെ സംഗമത്തെ വനിത വിഭാഗം ഏരിയ കണ്‍വീനര്‍ സുഹ്‌റ പാലിയിലും സംഘവും ആയിരുന്നു നയിച്ചത്. ബ്ലോക്ക് മെംബര്‍ ഇംബിച്ചി ബീവി, ഇസ്‌ലാഹിയ കോളേജ് അധ്യാപിക ആയിശു ടീച്ചര്‍ തുടങ്ങിയവര്‍ വിശിഷ്ടാതിഥികള്‍ ആയിരുന്നു. ശബീബ ടീച്ചര്‍, ഫാത്തിമ സുഹ്‌റ, നൂര്‍ജഹാന്‍ തുടങ്ങിയവര്‍ പരിപാടികള്‍ നിയന്ത്രിച്ചു.
Photo: Shameem Paliyil
അപൂര്‍വ്വ ചിത്ര ശലഭത്തെ കണ്ടെത്തി (2/1/2010)
ചേന്ദമംഗല്ലുരില്‍ ചക്കിട്ടക്കണ്ടി മുഹമ്മദിന്റെ വീട്ടു പരിസരത്ത് എത്തിയ ഭീമന്‍ ചിത്ര ശലഭം കാഴ്ചക്കാരില്‍ കൗതുകമുണര്‍ത്തി. 30 സെന്റീമീറ്ററോളം ഇരു ചിറകുകള്‍ക്കുമായി വീതിയുള്ള ഈ പറവക്ക് നല്ല ഭംഗിയുമുണ്ടായിരുന്നു.
വാര്‍ത്ത : മാഹിര്‍
ഫോട്ടോ : മനാഫ് കെ വി. |