അംഗനവാടി ഉദ്ഘാടനം ചെയ്തു(14/8/2010)
ഇ.പി. അബ്ദുല്ല സ്മാരക അംഗനവാടി നോര്‍ത്ത് ചേന്ദമംഗല്ലൂരില്‍ മുക്കം പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി കല്യാണിക്കുട്ടി ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ മുംതസ് ജമീല അധ്യക്ഷയായിരുന്നു. മെമ്പര്‍ കരണങ്ങാട്ട് ഭാസ്‌കരന്‍ സ്വാഗതം പറഞ്ഞു.
ശ്രീജ പി.ടി(ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍), പി.പി. അബ്ദുറഹ്മാന്‍, ശശീന്ദ്രന്‍, സാലിഹ് കൊടപ്പന (ജനപക്ഷ മുന്നണി കണ്‍വീനര്‍ മുക്കം പഞ്ചായത്ത്്), അന്‍വര്‍ മുത്താപ്പുമ്മല്‍ (പ്രസിഡന്റ് ചൈതന്യ), ഹസനുല്‍ ബന്ന എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു. അംഗനവാടി ടീച്ചര്‍ സത്യവതി നന്ദി പറഞ്ഞു.
റമദാന്‍ മല്‍സരങ്ങള്‍(13/8/2010)
തികച്ചും വ്യത്യസ്ഥമായ രീതിയിലാണ് ഇത്തവണത്തെ റമദാന്‍ മല്‍സരങ്ങള്‍ ആസൂത്രണം ചെയ്തിരിക്കുന്നത്. . എസ് ഐ ഒ കഴിഞ്ഞ ഇരുപത് വര്‍ഷത്തിലധികമായി ചേന്ദമംഗല്ലുരിലും പ്രാന്തപ്രദേശത്തുമായി നടത്തി വരുന്ന റമദാന്‍ മല്‍സരങ്ങളില്‍ ഖുര്‍ആന്‍ പാരായണം, മന:പ്പാഠം, ഇസ്ലമിക് ഖ്വിസ്, ബാങ്ക് വിളി പ്രസംഗം തുടങ്ങി നിരവധി മല്‍സരങ്ങളാണ് സംഘടിപ്പിക്കാറുള്ളത്.
ഇത്തവണ, ആദ്യ ഘട്ടത്തിലെ എലിമിനേഷന്‍ റൗണ്ട് കഴിഞ്ഞാല്‍ നാട്ടുകാര്‍ക്ക് മുന്നില്‍ പൊതു വേദിയില്‍ വെച്ച് നടത്തുന്ന ലൈവ് ഷോയിലാണ് വിജയികളെ തിരഞ്ഞെടുക്കുക. കാണികള്‍ക്കും മാര്‍ക്കിടാന്‍ പറ്റും വിധത്തില്‍ തികച്ചു ആധുനിക രീതികളോട് സമരസപ്പെടും വിധമാണ് മല്‍സരങ്ങള്‍.
സ്ക്രീനിങ്ങ് ടെസ്റ്റ് മല്‍സരം ഇ എന്‍ അബ്ദുള്ള മൗലവി ഉല്‍ഘാടനം ചെയ്തു. റഹീം അധ്യക്ഷനും മുഹ്സിന്‍ എം സ്വാഗതവും പറഞ്ഞു. സ്റ്റേജ് മല്‍സരം ഈ മാസം 23ന് അങ്ങാടി പരിസരത്ത് വെച്ച് നടക്കും
വിവിധപരിപാടികളോടെ സ്വാതന്ത്ര്യദിനാഘോഷം(16/8/2010)
സ്വാതന്ത്ര്യദിനം ഞായറാഴ്ചയായതു് പലര്‍ക്കും ഒരവധി നഷ്ടപ്പെടുത്തിയെങ്കിലും, സേവനപ്രവര്‍ത്തനങ്ങള്‍ക്ക് ഈ 'നല്ല ഞായറാഴ്ചയെ' ഉപയോഗപ്പെടുത്താന്‍ നാട്ടുകാര്‍ ശ്രദ്ധിച്ചു. ചേന്ദമംഗല്ലൂര്‍ പാലിയില്‍ ഭാഗത്ത് തകര്‍ന്നുകിടക്കുന്ന റോഡ് പ്രദേശത്തെ യുവാക്കള്‍ സക്കരിയയുടെ നേതൃത്വത്തില്‍ ഒരു തരത്തില്‍ വൃത്തിയാക്കിയെടുത്തു.സുബ്‌ഹിക്ക് ശേഷം തുടങ്ങിയ സേവനത്തില്‍ ധാരളം പേര്‍ പങ്കെടുത്തു. മിനി പഞ്ചാബിലും നടന്നു കാട് വെട്ടല്‍ പോലുള്ള പരിപാടികള്‍.സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് നാടിന്റെ വിവിധകേന്ദ്രങ്ങളില്‍ ദേശീയ പതാക ഉയര്‍ത്തലും അനുബന്ധപരിപാടികളും നടന്നു.
ചേന്ദമംഗല്ലൂര്‍ യു.പി സ്കൂളില്‍ നടന്ന സ്വാതന്ത്ര്യദിനാഘോഷം പ്രധാനാധ്യാപകന്‍ സുരേന്ദ്രന്‍ മാഷ് പതാക ഉയര്‍ത്തി ഉദ്ഘാടനം ചെയ്തു.ഹസനുല്‍ ബന്ന മാഷ്, സലാം നടുക്കണ്ടി തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. ചടങ്ങില്‍ പോയ വര്‍ഷത്തെ മികച്ച ഏഴാം തരം വിദ്യാര്‍ഥിക്കുള്ള ഉമ്മര്‍ഹാജി എന്‍ഡോവ്മെന്റ് ഉമ്മര്‍ ഹാജിയുടെ മകള്‍ റസിയ അനുരാജിനു സമ്മാനിച്ചു. കെ.ടി.സി ബീരാന്‍ സാഹിബ് ഉമ്മര്‍ ഹാജി അനുസ്മരണ പ്രഭാഷണം നടത്തി. കെ.വി സിദ്ദീഖ്, അബ്ദുരഹിമാന്‍ തട്ടാരത്തൊടി, ആച്ചു എന്നിവര്‍ സംബന്ധിച്ചു.
ചേന്ദമംഗല്ലൂര്‍ ഹയര്‍സെക്കന്ററി സ്കൂളില്‍ പ്രധാനാധ്യാപകന്‍ ഹക്കീം മാഷ് പതാക ഉയര്‍ത്തി. പ്രിന്‍സിപ്പല്‍ കൂട്ടില്‍ മുഹമ്മദലി, ഹക്കീം മാഷ് എന്നിവര്‍ക്ക് പുറമെ വിദ്യാര്‍ഥീ പ്രതിനിധികളും സ്വാതന്ത്ര്യദിന സന്ദേശ നല്‍കി.NSS വളണ്ടിയര്‍മാരുടെ വിവിധ കലാപരിപാടികളും അരങ്ങേറി.
ചേന്ദമംഗല്ലൂര്‍ അംഗനവാടിയില്‍ വാര്‍ഡ് മെംബര്‍ ടി.കെ അബ്ദുറഹിമാന്‍ പതാക ഉയര്‍ത്തി. കുട്ടികള്‍ക്ക് പായസം വിതരണം ചെയ്തു.മുത്താപ്പുമ്മല്‍ പുതുതായി തുടങ്ങിയ എ.പി അബ്ദുള്ള സ്മാരക അംഗനവാടിയില്‍ നടന്ന സ്വാതന്ത്ര്യ ദിനാഘോഷം വാര്‍ഡ് മെംബര്‍ കാരണങ്ങാട്ട് പതാക ഉയര്‍ത്തി ഉദ്ഘാടനം ചെയ്തു.
അര്‍ച്ചന സ്വാശ്രയ സംഘത്തിനു വേണ്ടീ ചേന്ദമംഗല്ലൂര്‍ അങ്ങാടിയില്‍ സെക്രട്ടറി ഇബ്രാഹിം പതാക ഉയര്‍ത്തി. ഹരിദാസന്‍, സുരേഷ് എന്നിവര്‍ നേതൃത്വം നല്‍കി.
ചൈതന്യ സാസ്കാരിക വേദി വിവിധ പരിപാടികളോടെ സ്വാതന്ത്ര്യദിനം ആഘോഷിച്ചു.പുതുതായി ചുമതലയേറ്റ നെതൃത്വത്തിന്റെ കീഴിലാണ് പരിപാടികള്‍ നടന്നത്. അരിമ്പ്ര ഉണ്ണ്യേങ്കുട്ടികാക്കയാണ് പതാക ഉയര്‍ത്തിയത്. കെ.ടി.സി അബ്ദുറഹീം വേദിയുടെ ലോഗോ പ്രകാശനം ചെയ്തു. പുതിയ മെമ്പര്‍ഷിപ്പ് വിതരണോദ്ഘാടനം ആയോത്തു പറമ്പില്‍ കണ്ണന്‍ കുട്ടി നിര്‍വ്വഹിച്ചു.കെ. അബ്ദുസ്സലാം മാസ്റ്റര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. ചൈതന്യ പ്രസിഡണ്ട് അന്‍വ്വര്‍, സെക്രട്ടറി നസീം എന്നിവര്‍ സന്നിഹിതരായിരുന്നു.
പുല്പ്പരമ്പ് :പുല്പ്പരമ്പ് ബ്രൈറ്റ് ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു.അക്കരടത്ത്തില്‍ മുഹമ്മദ് കുട്ടികാക പതാക ഉയര്‍ത്തി. നേരെത്തെ ബ്രൈറ്റ് ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബ് നടത്തിയ ലോകകപ്പ് പ്രവചന മത്സരത്തിന്‍റെ സമ്മാനമായ മൊബൈല്‍ ഫോണ്‍ , വിജയിയ യായ അംജദ് പി കെ ക്ക് ചടങ്ങില്‍ വെച്ച് വിതരണം ചെയ്തു.
News : Sabique Zaman & Shamlan CT |