കലാസാഹിത്യ വേദി(14/8/2010)
വയന ഒരു പൊതു സമൂഹത്തിന്റെ സംസ്കാരത്തെയാണ് കുറിക്കുന്നതെന്നും വായന മരിക്കുമ്പോള്‍ ഒരു സംസ്കാരമാണ് നശിക്കുന്നതെന്നും പ്രശസ്ത സാഹിത്യകാരന്‍ യു കെ കുമാരന്‍്‍ അഭിപ്രായപ്പെട്ടു. ചേന്ദമംഗല്ലൂര്‍ H.S.S വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉല്‍ഘാടനം നിര്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ മികച്ച സ്കൂള്‍ ലൈബ്രറിക്കുള്ള N N കക്കാട് അവാര്‍ഡ് ലഭിച്ച ചേന്ദമംഗല്ലുര്‍ H.S.S നുള്ള പി ടി എ യുടെ ഉപഹാരം പ്രസിഡന്റ് പി കെ അബ്ദുറസാഖ് കൈമാറി.
ലൈബ്രറിയില്‍ പുതുതായി ആരംഭിക്കുന്ന 'സ്റ്റാര്‍ട്ട്' പദ്ധതിയുടെ പ്രഖ്യാപനം ഖത്തറിലെ ഇസ്‌ലാഹിയ അലുംനി പ്രസിഡന്റ് ഇ പി അബ്ദുറഹിമാന്‍ നിര്‍വഹിച്ചു. ഹെഡ്‌മാസ്റ്റര്‍ എം എ അബ്ദുല്‍ഹഖീം മാസ്റ്റര്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ വിവിധ മല്‍സരങ്ങളില്‍ വിജയികളായവര്‍ക്കുള്ള സമ്മാനവിതരണവും നടന്നു. പ്രിന്‍സിപ്പള്‍ കൂട്ടില്‍ മുഹമ്മദലി ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു.സ്റ്റാഫ് സെക്രട്ടറി ഒ മഹ്‌റൂഫ് മാസ്റ്റര്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ ഇ പി ഹസനുല്‍ ബന്ന മാസ്റ്റര്‍ നന്ദി പറഞ്ഞു.
വാര്‍ത്ത : ഫര്‍ഹ ഉമ്മര്‍ ഇ(8th Class)
മതവിജ്ഞാനത്തിന് സണ്‍ഡേ ക്ളാസുകള്‍(14/8/2010)
മദ്രസ വിദ്യാഭ്യാസം നേരത്തെ അവസാനിപ്പിക്കുന്ന കാലത്ത്, പ്ളസ്ടു, ഡിഗ്രി വിദ്യാര്‍ഥികള്‍ക്ക് ഇസ്ലാമിക പാഠങ്ങള്‍ ലഭ്യമാക്കാനുള്ള സംവിധാനത്തോടെ അല്‍മദ്രസത്തുല്‍ ഇസ്ലാമിയയുടെ ആഭിമുഖ്യത്തില്‍ ഇസ്ലാമിക് സ്റ്റഡി സെന്റര്‍ ആരംഭിച്ചു. ക്ളാസിന്റെ ഉദ്ഘാടനം ഇസ്ലാഹിയാ അസോസിയേഷന്‍ പ്രസിഡന്റും മാധ്യമം എഡിറ്ററുമായ ഒ.അബ്ദുറഹ്മാന്‍ നിര്‍വഹിച്ചു.
മതവിശ്വാസത്തിലൂടെ ജീവിതത്തില്‍ വിപ്ളവം സൃഷ്ടിക്കാന്‍ കഴിയണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഏത് പ്രശ്നങ്ങള്‍ക്കും ഇസ്ലാമിക കാഴ്ചപ്പാട് ഖുര്‍ആനും സുന്നത്തും വിശകലനം നടത്തി കണ്ടെത്താനാവണം. പുതിയ സാങ്കേതിക വിദ്യയായ ഇന്റര്‍നെറ്റിലൂടെയും നന്മകളുടെ ഇടപെടലുകളുണ്ടാവണം. വിദ്യാര്‍ഥികളുടെ മതപഠന കാര്യക്ഷമതക്ക് വേണ്ടിയുള്ള ഈ സംരംഭം കേരളത്തിന് തന്നെ മാതൃകയാണ്. നാല് വര്‍ഷത്തെ ഈ പാഠ്യപദ്ധതി കാലക്രമേണ മറ്റുള്ളവരും പിന്തുടരുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
ചടങ്ങില്‍ അല്‍മദ്രസത്തില്‍ ഇസ്ലാമിയ പ്രധാനധ്യാപകന്‍ സി. ഇസ്ഹാഖ് അധ്യക്ഷത വഹിച്ചു. പി.കെ. അബ്ദുറസാഖ്, പി.ടി. യൂനുസ്, കെ. മുഹമ്മദ്കുട്ടി, കെ.ടി. ഹാഷിം, ടി.കെ. പോക്കുട്ടി, കെ.സി.ആര്‍. അബ്ദുറഹ്മാന്‍, അംജദ്, മെഹ്റുന്നിസ ടീച്ചര്‍ എന്നിവര്‍ സംസാരിച്ചു. പി.ടി.എ. പ്രസിഡന്റ് പി.ടി. അബൂബക്കര്‍ സ്വാഗതവും ഒ. ഷരീഫ് മാസ്റ്റര്‍ നന്ദിയും പറഞ്ഞു.
റിപ്പോര്‍ട്ട് : ഉണ്ണിച്ചേക്കു
|