വോട്ടര്‍ പട്ടിക:കരട് പ്രസിദ്ധീകരിച്ചു(22/8/2010)
കൂട്ടിച്ചേര്‍ക്കലിന്റെയും ഒഴിവാക്കലിന്റെയും ബഹളം അവസാനിച്ച് പട്ടിക പ്രസിദ്ധീകരിച്ചപ്പോള്‍ ചേന്ദമംഗല്ലൂരിലെ മൂന്ന് വാര്‍ഡുകളില്‍ ഇടതു വലതു പാര്‍ട്ടിക്കാര്‍ കൂട്ടുമുന്നണിയായതിന്റെ 'ഗുണം' വ്യക്തമായി. പഞ്ചായത്ത് പ്രസിദ്ധീകരിച്ച വോട്ടേഴ്സ് ലിസ്റ്റില്‍ നിന്നും സ്ഥലത്തില്ലാത്ത ആളുകളെ ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ട് രാഷ്‌ട്രീയ പാര്‍ട്ടികള്‍ ഏകദേശധാരണയില്‍ എത്തിയിരുന്നു. അതുപ്രകാരം കാര്യമായ ഒഴിവാക്കലുകള്‍ 18 വാര്‍ഡുകളില്‍ നടന്നിട്ടില്ല.എന്നാല്‍ ചേന്ദമംഗല്ലൂര്‍ പ്രദേശത്തുള്ള മൂന്ന് വാര്‍ഡുകളില്‍(10,11,12) ചിത്രം വേറെയാണ്. പതിനൊന്നാം വാര്‍ഡിലാണ് ഏറ്റവും കൂടുതല്‍ ആളുകളെ ലിസ്റ്റില്‍ നിന്ന് ഒഴിവാക്കിയിട്ടുള്ളത്-എഴുപത്താറുപേര്‍-ആകെ വോട്ടിന്റെ ആറ് ശതമാനത്തോളം വരുമിത്.
പന്ത്രണ്ടാം വാര്‍ഡില്‍നിന്ന് 62 ഉം പത്താം വാര്‍ഡില്‍ നിന്ന് 59 ഉം പേരെ ഒഴിവാക്കിയിട്ടുണ്ട്.മുക്കം ടൗണ്‍ ഉള്‍പ്പെടുന്ന എട്ടാം വാര്‍ഡിലും പൂളപ്പൊയില്‍(വാര്‍ഡ്-21)വാര്‍ഡിലും ആകെ രണ്ട് പേരെയാണ് ഒഴിവാക്കിയിട്ടുള്ളത് എന്നറിയുമ്പോഴാണ് ഇതിന്റെ ഭീകരാവസ്ഥ മനസ്സിലാവുക.മറ്റു സ്ഥലങ്ങളിലും 20-30 വോട്ടുകള്‍ മാത്രമേ ലിസ്റ്റില്‍ നിന്ന് മാറ്റിയിട്ടുള്ളൂ. നാടിനോടും നാട്ടുകാരോടും എത്ര മാത്രം പ്രതിബദ്ധത ചേന്ദമംഗല്ലൂരിലെ രാഷ്ട്രീയക്കാര്‍ക്കുണ്ടെന്നെത് വെളിവാക്കുന്നതായി ഇത്തവണത്തെ ഇലക്ഷന്‍ ഒരുക്കങ്ങള്‍.മത്സരിച്ചുള്ള ഈ ഒഴിവാക്കലിലൂടെ ഏതായാലും തിരഞ്ഞെടുപ്പിലിറങ്ങുന്നവര്‍ക്ക് കാര്യമായ നഷ്ടം ഉണ്ടാവില്ല.നഷ്ടം വോട്ടര്‍മാര്‍ക്കാണ്. വീണ്ടും വോട്ടുണ്ടാക്കാന്‍ അവരാണല്ലോ ഓടേണ്ടത്.
ഓണം -ഇഫ്താര്‍ കിറ്റ് വിതരണം ചെയ്തു(22/8/2010)
കേരളത്തിന്റെ ദേശീയോത്സവമായ ഓണാഘോഷം ചേന്ദമല്ലുരിലെ ജനപക്ഷ മുന്നണി പ്രവര്‍ത്തകര്‍ക്കു സേവനത്തിനുള്ള സന്ദര്‍ഭമായി .ഈസ്റ്റ്,നോര്‍ത്ത്, കച്ചേരി ഭാഗങ്ങളില്‍ അര്‍ഹരായ സാധാരനക്കാര്ക് വലിയ ആശ്വസമായിക്കൊണ്ട് ഓണം ഇഫ്താര്‍ കിറ്റുകള്‍ പ്രവര്‍ത്തകര്‍ വീടുകളില്‍ എത്തിച്ചു നല്‍കിയത്.
സാധനങ്ങള്‍ക് പൊള്ളുന്ന വിലയുള്ള ഈ കാലത്ത് മുന്നണിയുടെ സഹായം വളരെ ആശ്വസമായെന്നു മുന്നൂറോളം കുടുംബ നാഥന്മാര്‍ സാക്ഷ്യപ്പെടുത്തി.
അരി, പഞ്ചസാര,വെളിച്ചെണ്ണ,ചായ,പപ്പടം,പരിപ്പ്,പച്ചക്കറികള്‍ തുടങ്ങിയ വിവിധ സാധനങ്ങള്‍ ജനകീയ സാമ്പത്തിക സഹായത്തോടെ ശേഖരിക്കുകയും തുണി സഞ്ചികളിലാക്കി വീടുകളിലെത്തിച്ചു കൊടുക്കുകയാണ് ചെയ്തത്.
റിപ്പോര്‍ട്ട് : ജുനൈസ് സുലൈമാന്‍
|