|
സൗഹൃദത്തിന്റെ പുതിയ വാതിലുകള്‍ തുറന്ന് ഓണത്തുറ(25/8/2010)
![Voters List Excluded](../../pics10/Onam_ifthar1.jpg)
സമൃദ്ധിയുടെ ഓണാഘോഷത്തെ നോമ്പുകാര്‍ക്ക് ഇഫ്താര്‍ ഒരുക്കിക്കൊണ്ട് സൗഹാര്‍ദത്തിന്റെ പുതിയ സന്ദേശമാക്കിമാറ്റി ചേന്ദമംഗലൂരിലെ ഹിന്ദു സുഹൃത്തുക്കള്‍. സാമൂഹികജീവിതത്തിലേക്ക് ചോദ്യചിഹ്നമായി മതില്‍കെട്ടുകള്‍ ഉയര്‍ന്നുവരുന്ന ഈ സവിശേഷ സാഹചര്യത്തില്‍ പ്രത്യേക പന്തലൊരുക്കി അറുനൂറോളം പേര്‍ക്ക് സദ്യ ഒരുക്കിയത് സവിശേഷാനുഭവമായി ചേന്ദമംഗലൂര്‍ ഗവ. യു.പി സ്‌കൂള്‍ കോമ്പൗണ്ടില്‍ നടന്ന നോമ്പുതുറയില്‍ സമൂഹത്തിന്റെ വിവിധ തുറകളില്‍നിന്ന് നിരവധി പേര്‍ പങ്കെടുത്തു.
കെ.പി. വേലായുധന്‍ മാസ്റ്റര്‍, ജയശീലന്‍ പയ്യടിപ്പറമ്പ്, എ.പി. കണ്ണന്‍കുട്ടി, മാതാംവീട്ടില്‍ വാസു, സുനില്‍ കണക്കുപറമ്പ്, ബാലകൃഷ്ണന്‍ മാസ്റ്റര്‍, സി.കെ. നാഗന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
![](../../pics10/Onam_ifthar2.jpg)
|
|