|
നാടിന് പുതിയ അനുഭവം സമ്മാനിച്ച് ഖുര്‍ആന്‍ വിജ്ഞാനമത്സരം(29/8/2010)
In the shade of Qur'an എന്ന പേരില്‍ എസ്.ഐ.ഒ സംഘടിപ്പിച്ച ഖുര്‍ആന്‍ വിജ്ഞാനമത്സരത്തിന്റെ ഫൈനല്‍, അവതരണത്തിന്റെ പുതുമകൊണ്ടും കാണികളുടെ സജീവമായ ഇടപെടല്‍ കൊണ്ടും ശ്രദ്ധേയമായി.നൂറ്റിഅന്‍പതോളം പേര്‍ പങ്കെടുത്ത പ്രിലിമിനറി റൗണ്ടില്‍നിന്നും തിരഞ്ഞെടുത്ത 44 പ്രതിഭകളാണ് ഫൈനലില്‍ മാറ്റുരച്ചത്.തത്സമയ ഫല പ്രഖ്യാപനവും വിധികര്‍ത്താക്കളുടെ ഫലപ്രദമായ ഇടപെടലുകളുമെല്ലാം ആധുനിക റിയാലിറ്റി ഷോകളുടെ പരിവേഷം പരിപാടിക്ക് നല്‍കി.ഓരോ വിഭാഗത്തിലും കാണികള്‍ക്ക് ഇഷ്ടപ്പെട്ട താരത്തിന് പ്രത്യേക സമ്മാനവും ഉണ്ടായിരുന്നു.നബ്‌ഹാന്‍ സി.കെ ( സികെ വഹാബിന്റെ മകന്‍) യുടെയും ഹാദി ഹസ്സന്റെയും( സമീര്‍ കെടി യുടെ മകന്‍) പ്രകടങ്ങള്‍,ഖുര്‍ആന്‍ വിജ്ഞാനീയ രംഗത്ത് നാടിന് ഭാവിപ്രതീക്ഷിക്കാവുന്ന നിലവാരമുള്ളവയായിരുന്നു.
കഴിഞ്ഞ രണ്ടുപതിറ്റാണ്ടുകളായി എസ്.ഐ.ഒ ചേന്ദമംഗല്ലൂരില്‍ സംഘടിപ്പിച്ചു വരുന്ന ഖുര്‍ആന്‍ വിജ്ഞാനമത്സരത്തിന് പുതിയ മുഖം നല്‍കിയതിന് ശേഷമുള്ള ആദ്യ അരങ്ങേറ്റമായിരുന്നു ഈ വര്‍ഷത്തേത്.
സമാപന ചടങ്ങില്‍ മാധ്യമം എഡിറ്റര്‍ ഒ. അബ്ദുറഹിമാന്‍ മുഖ്യ പ്രഭാഷണവും സമ്മാനവിതരണവും നടത്തി. പ്രോത്സാഹന സമ്മാനങ്ങള്‍ അല്‍- മദ്‌റസത്തുല്‍ ഇസ്ലാമിയ സദര്‍ സി. ഇസ്‌ഹാഖ് മാഷ്, താന്നിക്കണ്ടി മുജീബ് എന്നിവര്‍ വിതരണം ചെയ്തു.ഏരിയ പ്രസിഡണ്ട് റഹീം. കെ അധ്യക്ഷത വഹിച്ച പരിപാടിയില്‍ നബീല്‍ കെ.സി സ്വാഗതവും മുഹ്‌സിന്‍.എം നന്ദിയും പറഞ്ഞു.
|
|