|
പൂക്കളമത്സരവും ഇഫ്താര്‍ സദ്യയും(31/8/2010)
ജനപക്ഷമുന്നണി വാര്‍ഡ് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ മംഗലശ്ശേരി തോട്ടം ഭാഗത്ത് ഗൃഹാങ്കണ പൂക്കളമത്സരവും ഇഫ്താറും സംഘടിപ്പിച്ചു.മത്സരത്തില്‍ ചേന്ദാംകുന്ന് ശിവദാസന്റെ വീട്ടിലൊരുക്കിയ പൂക്കളം ഒന്നാം സ്ഥാനവും, ഷിനോജ് മംഗലശ്ശേരിയുടെ,അനൂപ്.സി.കെ എന്നിവരുടെ പൂക്കളം യധാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളും നേടി.ബന്ന ചെന്ദമംഗല്ലൂര്‍,സുനില്‍ സി.കെ, അനില്‍ കുമാര്‍ വളച്ചു കെട്ടി എന്നിവരായിരുന്നു വിധികര്‍ത്താക്കള്‍.കീരേട്ടന്‍ ക്യാഷ് അവാര്‍ഡുകള്‍ വിതരണം ചെയ്തു.ഓണസദ്യ ഒരുക്കി നടത്തിയ ഇഫ്താറില്‍ മംഗലശ്ശേരി തോട്ടം ഭാഗത്തെ സ്ത്രീകളും കുട്ടികളുമടക്കം ഇരുനൂറിലധികം പേര്‍ പങ്കെടുത്തു. സുബൈര്‍, ശ്രീജേഷ്,സുനില്‍,രജീഷ്, അസ്ലം ഷേര്‍ഖാന്‍,ശ്രീജിത്ത്,റഫീഖ് തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
|
|