|
"കട്ട് ഇറ്റ്.." ട്രോളി നിലച്ചു(9/9/2010)
ആണ്ടും നേര്‍ച്ചയുമായി കഴിഞ്ഞു കൂടിയ ആ പഴയ കാലത്തെക്കുറിച്ച് ജബ്ബാര്‍. കെ.വി പറഞ്ഞുതീര്‍ത്തു.
ഒരു രംഗം അവിടെ അവസാനിക്കുന്നു. സംവ്വിധായകനും കാമറാമാനും അടുത്ത short നുള്ള ഒരുക്കത്തില്‍.
അതെ, 'തുപ്പാക്കി'യുമായി നമ്മെ വിസ്മയിപ്പിച്ച നജീമിന്റെയും നിഹാലിന്റെയുംമൊക്കെ നേതൃത്വത്തില്‍ പുതിയ ഷോര്‍ട്ട്ഫിലിം ഷൂട്ടിംഗ് പുരോഗമിക്കുകയാണ് പാലത്തുമണ്ണില്‍ തറവാട്ടില്‍.
നാട്ടില്‍ വെളിച്ചം പരക്കുന്നതിനു മുന്‍പുള്ള ആ കാലത്തേക്കാണ് സുഹൈര്‍ കാമറ തിരിച്ചുവച്ചിരിക്കുന്നത് .മഷ്‌ഹൂദ് പ്രത്യേകമായി ഉണ്ടാക്കിക്കൊടുത്ത ട്രോളി വിശ്രമമില്ലാതെ നീങ്ങികൊണ്ടിരിക്കുന്നു.സുഫൈദ് വീഡിയൊയുടെ ഷൂട്ടിംഗ് നിയന്ത്രിക്കുന്നു.ഫാദില്‍ സ്റ്റില്‍ ഫോട്ടോകള്‍ എടുക്കുന്നു.
നമ്മള്‍ അദ്ഭുതപ്പെട്ടുപോകും ഇനിയും പേരിട്ടിട്ടില്ലാത്ത short film ലൊക്കേഷനില്‍ ചെന്നാല്‍.തികച്ചും പ്രൊഫഷന്‍ല്‍ ആയി തന്നെ എല്ലം നടക്കുന്നു..സ്വ പ്രയത്നത്താല്‍ റിഫ്ലക്റ്ററുകളും,വൈറ്റ് ലൈറ്റുമെല്ലാം ഒരുക്കിയിരിക്കുന്നു ഇവര്‍.ഹൈ ഡെഫിനിഷന്‍ മൂവീ മേക്കിങ്ങ് കേമറകളല്ല ഇവരുടെ ആയുധം, മറിച്ച് സോണിയുടെ സ്റ്റില്‍ കാമറയിലെ മൂവി മോഡിലാണ് തങ്ങളുടെ സ്വപ്നം ചിത്രീകരിക്കുന്നത്.
മുഹ്സിന്‍.എം നല്‍കിയ ആശയത്തെ തിരക്കഥാരൂപത്തിലാക്കിയത് നിഹാലും നജീമും ചേര്‍ന്ന്.മുഖ്യകഥാപാത്രം നിശാദലിയുടേതാണ്, കുട്ടിഹസന്‍ വസ്ത്രാലങ്കാരം. അഭിനേതാക്കളായി ജബ്ബാര്‍. കെ.വി, ശാക്കിര്‍ പാലി, ഷാജി കുന്നുമ്മല്‍ എന്നിവരും രംഗത്തെത്തുന്നുണ്ട്. റിലീസിംഗ് പെരുന്നാളിന്
|
|