പുല്പറമ്പ് ഇഫ്താര്‍(8/9/2010)
ഈദ് സംഗമങ്ങള്‍ അവസാനിക്കുന്നില്ല. നാടൊട്ടുക്കും വിവിധ സംഘടനകളുടെയും വ്യക്തികളുടെയും നേതൃത്തത്തില്‍ ഇഫ്താരുകള്‍ സംഘടിപ്പിച്ച് റമദാന്‍ ദിനങ്ങള്‍ പ്രശോഭിതമാക്കുന്നതിനെ കാഴചയാണ്.പുല്‍പ്പറമ്പിലെ നാട്ടുകാരുടെ സഹകരണത്തോടെ ബ്രൈറ്റ് ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബ് സംഘടിപിച്ച നോമ്പ് തുറയില്‍ പുല്‍പ്പറമ്പിലെയും പരിസര പ്രദേശങ്ങളിലെയും പ്രമുഖ വ്യക്തിത്വങ്ങള്‍ അടക്കം 250 ഓളം ആളുകള്‍ പങ്കെടുത്തു.
മേല്‍വീട്ടില്‍ അലവിക്കയുടെ കേരള ഹോട്ടലിലും വരാന്തയിലും ആയിരുന്നു ഭക്ഷണം ഒരുക്കിയിരുന്നത്. ടി വി മന്‍സൂര്‍, കുട്ടി മുജീബ് , നിസാമുദ്ധീന്‍ , ചെറിഞ്ഞി റഷീദ്, അനില്‍ ചോലയില്‍ തുടങ്ങിയവര്‍ നേതൃത്തം നല്‍കി.
News & Photos : Shamlan CT
|