എമുവിനെ കാണാന്‍ സന്ദര്‍ശകരേറെ...!(24/9/2010)
ആസ്ത്രേലിയന്‍ ദേശീയപക്ഷിയായ എമുവിനെ കാണാന്‍ ചേന്ദമംഗല്ലൂരില്‍ സന്ദര്‍ശകരേറെ.സംരംഭകനും പൊതുപ്രവര്‍ത്തകനുമായ പി.കെ അബ്ദുറസാഖ് ആണ് വളര്‍ത്താനായി ഒരു ജോഡി എമുകളെ പാലക്കാട് നിന്നും കൊണ്ടുവന്നിട്ടുള്ളത്.വലിപ്പം കൊണ്ട് പക്ഷികളില്‍ രണ്ടാം സ്ഥാനത്തുള്ള എമുവിന് ജോഡിക്ക് 15000 രൂപയാണ് വില.ഏത് കാലാവസ്ഥയിലും ജീവിക്കുന്ന ഇവയുടെ ഭക്ഷണം ധാന്യങ്ങളും ചെറുപ്രാണികളുമാണ്.സ്വന്തം മുറ്റത്തോട് ചേര്‍ന്ന് റസാഖ് കമ്പിവേലികെട്ടി കൂടൊരുക്കിയിട്ടുണ്ട്.ഇതിന്റെ മുട്ടക്ക് 1500 രൂപകിട്ടുമെന്നതിനാല്‍ ഫാര്‍മിങ് ആദായകരമായ ബിസിനസ് ആണേന്നാണ് അദ്ദേഹത്തിന്റെ പക്ഷം.മൈസൂരിലെയും തിരുവനന്തപുരത്തേയും മൃഗശാലകളില്‍ മാത്രം കാണുന്ന എമുവിനെ കൊതിതീരെ കാണുവാന്‍ ഭാഗ്യം ലഭിച്ച സന്തോഷത്തിലാണ് നാട്ടിലെ കുട്ടികള്‍.എമുവിനെ കുറിച്ച കൂടുതല്‍ വിവരങ്ങള്‍ കൂടിനുപുറത്തായി പതിച്ചിട്ടുണ്ട്.
News : O Shareefudheen
|