കൂട് നശിപ്പിച്ചു;ഭീഷണിയൊഴിഞ്ഞു.(25/10/2010)
നാട്ടുകാര്‍ക്ക് ഭീഷണിയായിക്കൊണ്ട് റോഡരികിലെ മരത്തില്‍ തമ്പടിച്ച പാനികടന്നലിനെ നശിപ്പിച്ചു.കെ പി സലാമിന്റെ വീടിനു മുന്‍വശത്തായിരുന്നു തമ്പടിച്ചിരുന്നത്. കടന്നലുകളുടെ അക്രമണത്തില്‍ തടായില്‍ അനീസുവിന്റെ ചെറിയ കുട്ടിക്കും ഇസ്ലാഹിയ ഹോസ്റ്റലിലെ വിദ്യാര്‍ഥിക്കും പരിക്കേറ്റിരുന്നു.ഹോസ്റ്റല്‍ വിദ്യാര്‍ഥിക്ക് ഏഴോളം കുത്തേറ്റ് കോഴിക്കോട് മിംസ് ഹൊസ്പിറ്റലില്‍ ചികിത്സ തേടിയിരുന്നു. ഞായറാഴ്ച്ച വൈകുന്നേരമായിരുന്നു സംഭവം.ദിവസങ്ങളായി നശിപ്പിക്കാന്‍ തിയ്യതി കാത്തു കഴിഞ്ഞ അങ്ങാടി അതോടെ ഉണര്‍ന്നു.മേലേടത്ത് യഅഖൂബിന്റെ നേതൃത്വത്തില്‍ മഗ്‌രിബിനു ശേഷം കൂടിന് തീയിട്ടതോടെ ഭീഷണിയൊഴിയുകയായിരുന്നു. ഒരു ധൈര്യത്തിന് വെളുത്തേടത്ത് മുഹമ്മദലിയും കൂടെ ഉണ്ടായിരുന്നു.



Photos: Suhail Thevarmannil
'ഭീമന്‍ പാനിക്കടന്നല്‍(25/10/2010)
അപകട ഭീഷണിയുയര്‍ത്തി ഭീമന്‍ പാനിക്കടന്നല്‍. കെ പി സലാമിന്റെ വീടിനു മുന്‍വശം റോഡിനോട് ചേര്‍ന്നുള്ള മരത്തിലാണ് കടന്നലുകള്‍ കൂട് കെട്ടിയിരിക്കുന്നത്. ഒരാള്‍ ഉയരത്തില്‍ ഭീമന്‍ കലത്തിന്റെ രൂപത്തില്‍ കൂടുകെട്ടിയിരിക്കുന്ന ഇവ അതീവ അപകടകാരികളാണ്. ഞായറാഴ്ച മുന്‍വശത്തെ റോഡില്‍ കൂടി യാത്ര ചെയ്ത വിദ്യാര്‍ഥിക്ക് ഇവയുടെ അക്രമണത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. കെ പി അനീസുവുന്റെ രണ്ട് മക്കള്‍ക്കും ഇതെ ദിവസം കടന്നലുകളുടെ അക്രമണത്തില്‍ പരിക്കെറ്റിട്ടുണ്ട്. രാത്രി സമയത്ത് തീകൊളുത്തിയാണ് സാധാരണയായി ഇവയെ നശിപ്പിക്കാറുള്ളത്. നശിപ്പിച്ചാല്‍ തന്നെയും പരിസരങ്ങളില്‍ ഇവ വീണ്ടും കൂട് കൂട്ടാറുണ്ട്. ഇതു മൂന്നാം തവണയാണ് പറമ്പില്‍ കൂടു വെക്കുന്നതെന്ന് കെപി സലാം വെബ് ടീമിനോട് പറഞ്ഞു. മുന്‍പ് ഇത്തരം കടന്നലുകളെ വട്ടക്കണ്ടം, ഇടക്കണ്ടി ഭാഗങ്ങളിലും കാണപ്പെട്ടിരുന്നു.
|