|
പൊതു വേദി രൂപീകരിച്ചു(10/12/2010)
സൗദി അറേബ്യയിലെ റിയാദില്‍ ജോലി ചെയ്യുന്ന ചേന്ദമംഗല്ലുരും പരിസര പ്രദേശങ്ങളിലുമുള്ള പ്രവാസികളുടെ ചിരകാലാഭിലാഷമായിരുന്ന പൊതു വേദി സഫലമായി. റിയാദിലെ ബത്ത്ഹയിലുള്ള ലാവണ്യ ഓടിറ്റോറിയത്തില്‍ ഒത്തു ചേര്‍ന്നാണ് Chennamangallur Riyadh Expatriates Association (REACH)സംഘടന രൂപീകരിച്ചത്.പ്രവാസികളുടെ പ്രശ്നങ്ങള്‍ക്കായിരിക്കും അസോസിയേഷന്‍ മുഖ്യ പരിഗണ നല്‍കുക. റിയാദിന്റെ അറുപതോളം കിലോമീറ്റര്‍ ചുറ്റളവില്‍ ചേന്ദമംഗല്ലൂരും പരിസര പ്രദേശങ്ങളില്‍ നിന്നുമായി നാല്പതോളം പ്രവാസികള്‍ ഉള്ളതായാണ് പ്രാഥമിക കണക്ക്. രണ്ടു മാസത്തില്‍ ഒരിക്കലായിരിക്കും അസോസിയേഷന്‍ ചേരുന്നത്.
അസോസിയേഷന്റെ പ്രാധാന്യത്തെ കുറിച്ച് സാജിദ് പാലത്തുമാണ്ണില്‍ , അസീസ് പോറ്റശ്ശേരി, സലിം മാതലത്ത് , ടി. കെ ശമീല്‍, ഉമ്മര്‍ മാസ്റ്റര്‍, സൈഫുദ്ധീന്‍ കടാംമ്പള്ളി, സമീര്‍ പുന്നക്കണ്ടി, മുഹമ്മദ് കുട്ടി എന്നിവര്‍ സംസാരിച്ചു. ലീവ് കഴിഞ്ഞു നാട്ടില്‍ നിന്നും വന്ന മുജീബ് അന്‍സാരി നാട്ടു വിശേഷങ്ങള്‍ സദസ്സുമായി പങ്കു വെച്ചു. പ്രവാചക ജീവ ചരിത്രത്തിന്റെ ഇംഗ്ലീഷ് കാവ്യവിഷ്കരമായ 'ദി സോള്‍ ഓഫ് ദി ഡെസെര്‍ട്ട്' എന്ന ഗ്രന്ഥം രചിച്ച് ശ്രേധേയനായ ഡോ. ഉമര്‍ ഒ തസ്നീമിനെ അസോസിയേഷന്‍ അഭിനന്ദിച്ചു.
പ്രവാസികളുടെ ഈ പൊതുവേദിയുടെ ഭാരവാഹികളായി സാജിദ് അലി പാലതുമണ്ണില്‍(പ്രസിഡന്റ്) ,ഉമ്മര്‍ മാസ്റ്റര്‍ പോത്തനം പുറത്ത്(സെക്രട്ടറി), ടി.കെ ശമീല്‍(ട്രെഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു.എക്സിക്യൂട്ടീവ് അംഗങ്ങളായി ഡോ. ഉമര്‍ ഓ തസ്നീം, അബ്ദുല്‍ അസീസ് പോറ്റശ്ശേരി, മുജീബുറഹിമാന്‍ അന്‍സാരി, സലിം മാതലത്ത്, സൈഫുദീന്‍ കടാംമ്പള്ളി എന്നിവരെയും തെരഞ്ഞെടുത്തു.യോഗത്തില്‍ ഉമ്മര്‍ മാസ്റ്റര്‍ സ്വാഗതവും ഡോ. ഉമര്‍ ഒ തസ്നീം നന്ദിയും പറഞ്ഞു
|
|