|
സമൂഹ വിവാഹം സതീര്‍ത്ഥ്യരുടെ പുനഃസമാഗത്തിന് വേദിയൊരുക്കി(17/2/2010)
സമൂഹത്തിലെ നാനാതുറകളിലുളളവര്‍ സംബന്ധിച്ച പി.കെ.അബ്ദുറസാഖിന്റെ മകളുടെ വിവാഹം ഇസ്ലാഹിയ സ്ഥാപനങ്ങളില്‍ നിന്നും ഇരുപത്തഞ്ച് വര്‍ഷം മുമ്പ് പടിയിറങ്ങിയ ഒരു പറ്റം വിദ്യാര്‍ത്ഥികളുടെയും അവരുടെ പ്രിയഅധ്യാപകരുടെയും സംഗമ വേദി കൂടിയായി. സ്ഥാപനവുമായും നാട്ടുകാരുമായും ആത്മബന്ധം സ്ഥാപിച്ചിരുന്ന ആ പഴയ തലമുറയുടെ പുനഃസമാഗമം ഒട്ടേറെ ഗൃഹാതുര സ്മരണങ്ങള്‍ അയവിറക്കാനുളള അവസരം സൃഷ്ടിച്ചു. അമ്പതുകളില്‍ എത്തിനില്‍ക്കുന്ന ഇവര്‍ കൃത്യാന്തര ബാഹുല്യത്തിനിടയിലും കണ്ടുമുട്ടാന്‍ അവസരം ലഭിച്ചതില്‍ അതീവ സന്തുഷ്ടരാണ്. കുട്ടികളെക്കുറിച്ചും തൊഴിലിനെക്കുറിച്ചും പറയുന്നതിനേക്കാള്‍ കാല്‍ നൂറ്റാണ്ടു മുമ്പത്തെ ചേന്ദമംഗല്ലൂരിനെക്കുറിച്ചും ഗുരുശിഷ്യ ബന്ധത്തെക്കുറിച്ചും സംസാരിക്കാനായിരുന്നു എല്ലാവര്‍ക്കും താല്‍പര്യം.
മൂന്നു ദശകം മുമ്പ് ഇവിടം പടിയിറങ്ങിയ വി.കെ.പി. ഇസ്മായീല്‍, സി.എച്ച് ഉസ്മാന്‍ മലപ്പുറം, എം.കെ. അബ്ദുല്‍ ഖാദര്‍ ശിവപുരം, പ്രൊഫ.കെ.ടി. ഹംസ ഫാറൂഖ് കോളജ്, ബീരാന്‍ റാണി മെറ്റല്‍സ്, ലക്കി സൈനുദ്ദീന്‍, ആര്‍.സി. സുബൈര്‍, ടി.പി. അഹമ്മദ്, ഷൂക്കൂര്‍ എകത്തൂല്‍, ഇ.അബ്ദുറസാഖ്, ഡോ.ഇസ്ഹാഖ് പുല്ലാങ്കോട്, പി.അഹമ്മദ് ശരീഫ്, എ.എ. വാണിന്മേല്‍, പി,വി, മുജീബുറഹ്മാന്‍, സി.പി. ചെറിയമുഹമ്മദ് തുടങ്ങിയ വിദ്യാര്‍ത്ഥികളാണ് തങ്ങളുടെ ജീവിതത്തിന്റെ ഊടുപാവുമേകിയ വിദ്യാലയത്തിന്റെ വിളിപ്പാടകലെ സംഘമിച്ചത്.
വാര്‍ത്ത: ഒ.ശരീഫുദ്ദീന്‍ & മാഹിര്‍
ചേന്ദമംഗല്ലൂര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പൂര്‍വ വിദ്യാര്‍ഥി സംഗമം(16/2/2010)
ചേന്ദമംഗല്ലൂര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പൂര്‍വ വിദ്യാര്‍ഥി സംഗമം
ചേന്ദമംഗല്ലൂര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നിന്ന് എസ്.എസ്.എല്‍.സിയും പ്ലസ്ടുവും പാസായ ആയിരക്കണക്കില്‍ പൂര്‍വ വിദ്യാര്‍ഥികള്‍ നാട്ടിനകത്തും പുറത്തുമുണ്ട്. മികവിന്റെയും ധാര്‍മിക ശിക്ഷണത്തിന്റെയും അച്ചടക്കത്തിന്റെ മഹത് പാരമ്പര്യമുള്ള സ്കൂളിന്റെ ഭാവി വികസന പദ്ധതികളില്‍ പൂര്‍വ വിദ്യാര്‍ഥി-വിദ്യാര്‍ഥിനികളെ പങ്കാളികളാക്കുന്നതിനും ഒപ്പം വൈവിധ്യപൂര്‍ണമായ ജീവിതാനുഭവങ്ങള്‍ പങ്കുവെക്കുന്നതിനുമുള്ള അവസരമൊരുക്കുകയാണ്. 2010 ഫെബ്രുവരി 26 വെള്ളിയാഴ്ച ഉച്ചക്ക് മൂന്നുമണിക്ക് സ്കൂള്‍ കാമ്പസില്‍ നടക്കുന്ന പൂര്‍വ വിദ്യാര്‍ഥി സംഗമത്തില്‍ സംബന്ധിക്കാന്‍ സ്കൂളിന്റെ പൂര്‍വ സന്തതികളോട് പ്രിന്‍സിപ്പള്‍ ഡോ:കൂട്ടില്‍ മുഹമ്മദലി അറിയിച്ചു.
ബന്ധപ്പെടേണ്ട നമ്പറുകള്‍: 0495 2297159 / 0495 2297549, 9446769075
മരണം:തയ്യില്‍തൊടി ആയിശുമ്മ (80)(13/2/2010)
ഭര്‍ത്താവ് പരേതനായ പൂളക്കല്‍ മോയിന്‍ ഹാജി, മക്കള്‍; അബ്ദുല്‍ ഹമീദ്, കുട്ട്യാലി, അബ്ദുല്‍ ഗഫൂര്‍, യൂനുസ്, അന്‍സാര്‍, നദീറ, റുഖിയ്യ, പരേതരായ മജീദ്, മൊയ്തീന്‍, കുഞ്ഞിപ്പാത്തുമ്മ. മരുമക്കള്‍ :നബീസ, കദീജ, സൈനബ, മുഹമ്മദ്, അലി, മമ്മദ് കുട്ടി, ആയിശ, മൈമൂന, സുനൈന, ഖദീജ. രോഗിയായി കിടപ്പിലായിരുന്നു.
News : O Shereefudheen & Mahir
നാട്ടു വിശേഷങ്ങള്‍(13/2/2010)
മുസ്ലിം ലീഗ് പൊതുയോഗം
മുസ്ലിം ലീഗ് ചേന്ദ്മംഗല്ലൂര്‍ ഘടകം അങ്ങാടിയില്‍ പൊതുയൊഗം നടത്തി.
വെട്ടം ആലിക്കൊയ മുഖ്യപ്രഭാഷണം നിര്‍വഹിച്ചു.
ബറഖത്തുള്ള ഖാന്‍, കെ.പി അഹമ്മദ് കുട്ടി തുടങ്ങിയവര്‍ സംസാരിച്ചു.
പ്രാദേശിക ഫുട്ബോള്‍ ടൂര്‍ണമെന്റ്
സോളിഡാരിറ്റി ചേന്ദമംഗല്ലൂര്‍ ഘടകം പ്രാദേശിക ഫുട്ബോള്‍ മത്സരം സംഘടിപ്പിക്കുന്നു.
പുല്‍പറമ്പ് ദര്‍സി ഗ്രൌണ്ടില്‍ വച്ച് ഫെബ്രുവരി 14 നാണ് കിക്കോഫ്.
ആടും കോഴിയുമൊക്കെയാണ് സമ്മാനമായി കൊടുക്കുന്നതെന്ന് കേള്‍ക്കുന്നു...
ഏകദിന ഫുട്ബാള്‍ മേള ആവേശമായി(8/2/2010)
ഏറെക്കാലത്തിനുശേഷം പുല്‍പറമ്പ് ദര്‍സിയില്‍ നടന്ന ഫുട്ബാള്‍ മേള നാടിന് ഉത്സവമായി. നാട്ടിലും അയല്‍നാട്ടിലുമുളള 16 ടീമുകള്‍ മാറ്റുരച്ച സെവന്‍സ് ടൂര്‍ണമെന്റില്‍ സംഘാടക ടീം തന്നെ വിജയികളുമായി. നിസ പുല്‍പറമ്പ് സംഘടിപ്പിച്ച ഏകദിന ഫുട്ബാള്‍മേള ഫെബ്രുവരി 7 ഞായറാഴ്ച കാലത്ത് 9 മണിക്ക് എം.എല്‍.എ. യുസി. രാമന്‍ ഉദ്ഘാടനം ചെയ്തു. വൈകുന്നേരം 6 മണിയോടെ സമാപിച്ച ഫുട്ബാള്‍ മേളയില്‍ നിസ പുല്‍പറമ്പ് പെനാല്‍ട്ടി ഷൂട്ടൌട്ടിലൂടെ സി.ടി.സില്‍വര്‍ (ഖത്തര്‍) നെ പരാജയപ്പെടുത്തി ട്രോഫി കരസ്ഥമാക്കി. സമ്മാനദാനം കൊറ്റങ്ങല്‍ സുരേഷ്ബാബു നിര്‍വഹിച്ചു. ചടങ്ങില്‍ മുസ്തഫ, ഒ.അബ്ദുല്ല,
ഹസനുല്‍ബന്ന, നാസര്‍ സെഞ്ചറി, വാട്ട് ഉണ്ണിമോയി, കാനകുന്നത് അബ്ദുല്ല തുടങ്ങിയവര്‍ സംസാരിച്ചു. മത്സരങ്ങള്‍ മുജീബ് അമ്പലക്കണ്ടി, നിഅ്മത്തുല്ല എന്‍.കെ, സി.കെ. മുജീബുറഹ്മാന്‍ എന്നിവര്‍ നിയന്ത്രിച്ചു.
Photos : CK Mujeebu Rahman
News : Mahir
|
|