അപകട മരണം(21/4/2010)
ചിത്രകാരനും ശില്പിയും ജെ.ഡി.ടി. ഇസ്‌ലാം ഹൈസ്‌കൂള്‍ ചിത്രകലാ അധ്യാപകനുമായ മണ്ണാറക്കല്‍ ആര്‍.കെ. പൊറ്റശ്ശേരിയുടെ മകന്‍ അരുണ്‍ (25) ഇന്നലെ ഉറുമി അണകെട്ടില്‍ മുങ്ങി മരിച്ചു. പൂവാറന്‍തോട് ഉറുമിയില്‍ കുന്തീദേവി കയത്തിലാണ് ദാരുണ മരണം സംഭവിച്ചത്. സുഹൃത്തുക്കളുടെ കൂടെ സ്ഥലം കാണാന്‍ പോയതായിരുന്നു. അരുണിന് നീന്തലറിയില്ലായിരുന്നെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു. ബാംഗളൂരില്‍ നിന്ന് കമ്പ്യൂട്ടര്‍ ആനിമേഷന്‍ കോഴ്‌സ് പൂര്‍ത്തിയാക്കിയ അരുണ്‍ കോഴിക്കോട്ട് സ്വകാര്യ സ്ഥാപനത്തില്‍ ജോലിചെയ്യുകയായിരുന്നു. അരുണിന് ഒരു സഹോദരിയുണ്ട്, ആതിര.
ആനക്കം പൊയില്‍, കക്കാടം പൊയില്‍ ഭാഗങ്ങളില്‍ അപകട മരണങ്ങള്‍ ഇപ്പോള്‍ സാധാരണയായിട്ടുണ്ട്. കഴിഞ്ഞ റമദാനിലായിരുന്നു ഹംദാന്‍ ആനക്കാം പൊയില്‍ വെള്ളച്ചാട്ടാത്തില്‍ മുങ്ങി മരിച്ചത്.
നിര്യാതനായി(17/4/2010)
കുറുങ്ങോട്ട് മുഹമ്മദ് (അധികാരി കാക്ക) നിര്യാതനായി. (അബ്ദുറഹിമാന്‍ EA stores, സുബൈര്‍ എന്നിവരുടെ പിതാവ്) ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. വൈകിട്ട് നാലു മണിക്ക് മയ്യിത്ത് കബറടക്കി.
മലര്‍വാടി വിജ്ഞാനോല്‍സവം(12/4/2010)
![GMUP School](../../pics10/malarvadi1.jpg)
പച്ചപ്പിന്റെ അഴകുവിടര്‍ത്തി മലര്‍വാടി വിജ്ഞാനോത്സവം.ചേന്ദമംഗല്ലൂര്‍:പച്ചപ്പിന്റെ അഴകില്‍ മലര്‍വാടി വിജ്ഞാനോത്സവം ചേന്ദമംഗല്ലൂരില്‍ തുടങ്ങി.സമകാലീന സംഭവങ്ങള്‍,പരിസ്ഥിതി പ്രശ്നങ്ങള്‍, അധിനിവേശവിരുദ്ധത,ശാസ്ത്ര രംഗത്തെ മികവുകള്‍,ഗണിതം തുടങ്ങി വിജ്ഞാന മേഖലകളിലെ മുത്തുകള്‍ വിതറി, ഔട് ഡോര്‍ ചിത്രീകരണത്തോടെയാണു ചേന്ദമംഗല്ലൂരിലെ പി.കെ അബ്ദു റസാക്കിന്റെ വീട്ടിലും സയൊനര അക്കാദമിയിലും മത്സരങ്ങള്‍ അരങ്ങേറിയത്.
സംസ്ഥാനത്തെ പ്രൈമറി വിദ്യാലയങ്ങളിലെ മൂന്ന് ലക്ഷത്തോളം കുരുന്നു പ്രതിഭകള്‍ മാറ്റുരച്ചതിന്റെ തിളക്കം മത്സരത്തിലുടനീളം ദൃശ്യമായിരുന്നു.പതിനാല് ജില്ലകളിലെ താരങ്ങള്‍ ഇഞ്ചോടിഞ്ച് പോരാട്ടം കാഴ്ച്ച വെച ആദ്യ റൗണ്ടുകളില്‍ നിന്നു ആറു ടീമുകള്‍ പുറത്ത് പോയതോടെ മത്സരത്തിനു വീറും വാശിയും ഏറുകയായിരുന്നു. വൈ.ഇര്‍ഷാദ്,ഹസനുല്‍ ബന്ന മാഷ്, എസ്. കമറുദ്ദീന്‍, ബിശ്‌റുദ്ദീന്‍ ശര്‍ഖി, അന്‍സാര്‍ പെരുമ്പിലാവ് എന്നിവര്‍ മത്സരം നിയന്ത്രിച്ചു.
ലൊക്കേഷനില്‍ നിന്നുയര്‍ന്ന 'ആക്ഷന്‍','കട്ട്' വിളികള്‍ നാട്ടുകാരുടെ സജീവ ശ്രദ്ധ ആകര്‍ഷിച്ചിരുന്നു.വിജ്ഞാന തല്‍പരരായ കുരുന്നുകളുടെ സജീവ സാന്നിദ്ധ്യവും മത്സരത്തിലുടനീളം ദൃശ്യമായി. കെ. സാലിഹ് കണ്‍വീനറും, കെ.സി മുഹമ്മദലി ചെയര്‍മാനുമായ കമ്മിറ്റിയാണ് പരിപാടിയുടെ ആസൂത്രണത്തിനു് ചുക്കാന്‍ പിടിക്കുന്നതു്.
![Malarvadi](../../pics10/malarvadi2.jpg)
![Malarvadi](../../pics10/malarvadi3.jpg)
![Malarvadi](../../pics10/malarvadi4.jpg)
റിപ്പോര്‍ട്ട് & ഫോട്ടോ: ഉണ്ണിച്ചേക്കു ചേന്ദമംഗല്ലൂര്‍
|