|
ചേന്ദമംഗല്ലൂര്‍ ഹയര്‍ സെക്കന്‍ഡറി
മുന്‍നിരയില്‍ തന്നെ(11/5/2010)

എല്ലാ വിഷയത്തിലും എ പ്ലസ് നേടിയവര്‍
ഇക്കഴിഞ്ഞ പ്ലസ്ടു പരീക്ഷയില്‍ 94 ശതമാനം വിജയം കൈവരിച്ച് ചേന്ദമംഗല്ലൂര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ജില്ലയിലെ മുന്‍നിര സ്കൂള്‍ പട്ടികയില്‍ തങ്ങളുടെ സ്ഥാനം നിലനിര്‍ത്തി. പരീക്ഷക്കിരുന്ന 306 വിദ്യാര്‍ഥികളില്‍ 287 പേരും ഉപരിപഠന യോഗ്യത നേടി. നാലു വിദ്യാര്‍ഥികള്‍ക്ക് മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് ഗ്രേഡ് ലഭിച്ച. ഒരു വിഷയത്തിനൊഴികെ മറ്റെല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ ഒമ്പത് വിദ്യാര്‍ഥികളുണ്ട്. പത്തു വര്‍ഷമായി 300ല്‍ കൂടുതല്‍ വിദ്യാര്‍ഥികളെ പരീക്ഷക്കിരുത്തി 90 ശതമാനത്തിനു മുകളില്‍ വിജയം സ്ഥാപനം നിലനിര്‍ത്തിപ്പോരുന്നു. മലയോര മേഖലയില്‍ ഇത്തവണയും ഒന്നാം സ്ഥാനം നമ്മുടെ സ്കൂളിനു തന്നെ.
News : O.shareefudheen
ക്യാമ്പ് മാഗസിന്‍ 'ഉദ്യമം' പുറത്തിറങ്ങി(11/5/2010)

SSLC +2വിദ്യാര്‍ത്ഥികള്‍ക്കായി ചേന്ദമംഗല്ലൂര്‍ അല്‍ മദ്‌റസത്തുല്‍ ഇസ്ലാമിയ സംഘടിപ്പിച്ച 'ഒരുമ' 2010 ദശദിന ക്യാമ്പംഗങ്ങള്‍ പുറത്തിറക്കിയ മാഗസിന്‍ 'ഉദ്യമം' ശ്രദ്ദേയമായി.ചേന്ദമംഗല്ലൂര്‍ ഹയര്‍സെക്കന്ററി സ്കൂള്‍ പ്രിന്‍സിപ്പല്‍ ഡോ:കൂട്ടില്‍ മുഹമ്മദലി ഇസ്ലാഹിയ കോളേജ് പ്രിന്‍സിപ്പല്‍ ടി.കെ പോക്കുട്ടിക്ക് കൈമാറിക്കോണ്ട് മാഗസിന്‍ പ്രകാശനം നിര്‍വ്വഹിച്ചു.
ജീവിതവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കൂടുതല്‍ ഹൃദയസ്പര്‍ശിയാക്കാന്‍ നല്ല എഴുത്തുകാരനും കലാകാരനും സാധിക്കും.മാഗസിന്‍ പോലുള്ള കാര്യങ്ങള്‍ പാഠ്യേതരം എന്നതില്‍ നിന്ന് വ്യത്യസ്തമായി പാഠ്യപദ്ധതിയില്‍ ഉള്‍പ്പെട്ട ഒരു കാലഘട്ടമാണിത്.അതുകൊണ്ട് തന്നെ ഇത്തരം പ്രവര്‍ത്തികള്‍ ഉള്‍ക്കാഴ്ചയുടെ പുതിയ വിത്തുകള്‍ പാകാന്‍ കുട്ടികള്‍ക്ക് സഹായകമായിരിക്കും, പ്രകാശനം നിര്‍വ്വഹിച്ചുകൊണ്ട് കൂട്ടില്‍ തുടര്‍ന്നു.
ചടങ്ങില്‍ മദ്രസയുടെ സദര്‍ കെ.സി.ആര്‍ അധ്യക്ഷത വഹിച്ചു. ടി.കെ പോക്കുട്ടി,എം. ഉണ്ണിച്ചേക്കു, പി.സുഹ്‌റ, സലീന ടീച്ചര്‍, കെ.ടി മുഹ്‌സിന്‍ , എഡിറ്റര്‍ ഷാഫി സുലൈമാന്‍, അസ്സി.എഡി നജീം. ഒ ഹൈഫ അബ്ദുള്ള തുടങ്ങിയവര്‍ സംസാരിച്ചു.
വാര്‍ത്ത:ഉണ്ണിച്ചേക്കു
വെളിച്ചം കെട്ടുപോവാതിരിക്കാന്‍(10/5/2010)

സാമൂഹ്യതിന്മകള്‍ക്കെതിരെ എസ്.ഐ.ഒ വെസ്റ്റ് ചേന്ദമംഗല്ലൂര്‍ ഘടകം സംഘടിപ്പിച്ച കാമ്പൈന്‍ 'വെളിച്ചം കെട്ടുപോവാതിരിക്കാന്‍' വിവിധ പരിപാടികളോടെ പുരോഗമിക്കുന്നു.പുല്‍പ്പറമ്പിലും പൊറ്റശ്ശേരിയിലും നടന്ന ഉദ്ഘാടനം, ബൈക്ക് റാലി, വീട്ടമ്മമാര്‍ക്ക് വേണ്ടി നടത്തിയ അയല്‍ക്കൂട്ട സംഗമം,ലഘുലേഘവിതരണം , ടേബിള്‍ ടോക്ക് തുടങ്ങിയവ ഇതിനകം നടന്നുകഴിഞ്ഞൂ.
പുല്‍പ്പറമ്പ്, വെസ്റ്റ് ചേന്ദമംഗല്ലൂര്‍, പൊറ്റശ്ശേരിഭാഗങ്ങളിലെ പ്രമുഖരെ പങ്കെടുപ്പിച്ച് നടത്തിയ ടേബിള്‍ ടോക്ക് ആശയ വൈജാത്യങ്ങള്‍ക്കിടയിലും ജനങ്ങള്‍ ഈ വിഷയത്തില്‍ ഒറ്റക്കെട്ടായി ഇറങ്ങാന്‍ തയ്യാറാണെന്ന് വ്യക്തമാക്കുന്നതായിരുന്നു. ടി.കെ ജുമാന്‍ മോഡറേറ്റര്‍ ആയ പരിപാടിയില്‍ തിരുവാലൂര്‍ മമ്മദ് മാസ്റ്റര്‍,അബ്ദുല്ല ദാരിമി, കബീര്‍ പരപ്പൊയില്‍, എം.കെ മുസ്തഫ,പറമ്പാട്ടുമ്മല്‍ അബ്ദുല്ല, ടി.മുഹമ്മദ്, ഹമീദ് കറുത്തേടത്ത്, സഫറുല്ല.ഒ, ഷാഫി മാസ്റ്റര്‍, ടി.കെ പോക്കുട്ടി എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിച്ചു. സി.കെ ജമാല്‍ വിഷയാവതരണം നടത്തി.മുനീബ് സ്വാഗതവും അനീസ്.വി.കെ നന്ദിയും പറഞ്ഞു..
Table Talk
|
|