തെയ്യത്തും കടവ് പാലം: പണി ഊര്‍ജ്ജിതം.(22/3/2010)
ചേന്ദമംഗല്ലൂരില്‍ നിന്ന് കൊടിയത്തുരിലേക്ക് ഗതാഗതം സാധ്യമാക്കുന്ന തെയ്യത്തും കടവ് പാലം യാഥര്‍ത്യമാവുന്നതില്‍ ഇനി ഏതാനും മാസങ്ങള്‍ മാത്രം. പാലത്തിനായുള്ള തൂണുകള്‍ സ്ഥാപിക്കുന്നതിന് വേണ്ടി പൈലിങ് വര്‍ക്കുകള്‍ പുഴയുടെ മധ്യഭാഗങ്ങളിലാണ് ഇപ്പോള്‍ നടക്കുന്നത്. ഇരു കരകളില്‍ നിന്നും അതിരുകള്‍ കെട്ടിയുണ്ടാക്കി മണ്ണിട്ട് താല്‍കാലിക കരകള്‍ നിര്‍മിച്ചാണ് പൈലിങ്പ്രവര്‍ത്തനം ഇപ്പോള്‍ നടക്കുന്നത്. പുഴയുടെ മധ്യഭാഗം വരെ ഇപ്പോള്‍ നടക്കാം എന്നര്‍ഥം.
പാലം പണിക്ക് വേഗമേറുന്നു...(10/1/2010)
നിര്‍മാണോദ്ഘാടനം കഴിഞ്ഞിട്ട് മൂന്ന് മാസം പിന്നിടുമ്പോള്‍ തെയ്യത്തും കടവ് പാലം പണിക്ക് ഗതിവെഗമേറുന്നു.കോഴിക്കോട് അരയിടത്തുപാലത്തെ നായനാര്‍ ഓവര്‍ ബ്രിഡ്ജ് ജോലികള്‍ തീര്‍ന്നതോടെ ഊരാലുങ്കല്‍ സൊസൈറ്റിയുടെ വര്‍ദ്ധിച്ച സന്നാഹം ഇപ്പൊള്‍ കടവിലുണ്ട്.മൊത്തം നാല് തൂണുകളിലായി മൂന്ന് സ്പാനുകളാണ് പാലത്തിനുണ്ടാവുക.ചേന്ദമംഗല്ലുര്‍ ഭാഗത്തെ പൈലിംഗ് പൂര്‍ത്തിയായിക്കഴിഞ്ഞു.മറുകരയിലെ പ്രവര്‍ത്തി അതിധ്രുതം പുരോഗമിക്കുന്നു. പുഴയില്‍ പൈലിംഗ് നടത്താനുള്ള സജ്ജീകരണങ്ങള്‍ അവസാന ഘട്ടത്തിലാണിപ്പോള്‍.
വാര്‍ത്ത : സാബിക്ക് . |