പാലം ബീം: കോണ്‍ക്രീറ്റ് തുടങ്ങി.(3/12/2010)
പതിറ്റാണ്ടുകളായി നാട് കാത്തിരിക്കുന്ന തെയ്യത്തുകടവ് പാലം പണിക്ക് ഗതിവേഗമേറി. തൂണുകളുടെ നിര്‍മാണം പൂര്‍ത്തീകരിച്ച് ഇപ്പോള്‍ പ്രധാന ബീമുകളുടെ നിര്‍മാണമാണ് ആരംഭിച്ചത്. അവസാന ഘട്ടത്തിന്റെ കോണ്‍ക്രീറ്റ് ആരംഭിക്കുമ്പോള്‍ PWD എക്സിക്യുട്ടിവ് എഞ്ചിനിയര്‍ മുഹമ്മദ് മടവൂര്‍, ഓവര്‍സിയര്‍ പ്രകാശന്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. 2011 മാര്‍ച്ചിനു് മുന്‍പായി പണിപൂര്‍ത്തിയാകുമെന്ന് പ്രവര്‍ത്തിയുടെ കോണ്‍ട്രാക്റ്റ് എടുത്ത ഊരാലുങ്കല്‍ സൊസൈറ്റി (ULCCS) വൃത്തങ്ങള്‍ അറിയിച്ചു.
ചേന്ദമംഗല്ലൂരിനെയും കൊടിയത്തൂരിനെയും ബന്ധിപ്പിക്കുന്ന ഈ പാലത്തിനു വേണ്ടിയുള്ള മുറവിളി ഇരു നാടുകളുടെയും ചരിത്രാരംഭം മുതലുണ്ട്. കഴിഞ്ഞ വര്‍ഷം ജൂലായില്‍ ആരംഭിച്ച പാലം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പതിനെട്ട് മാസങ്ങള്‍ക്കകം പൂര്‍ത്തീകരിക്കാനായിരുന്നു തീരുമാനം.
|