|
യുവദര്‍ശന വാര്‍ഷികാഘോഷം(28/11/2010)
യുവദര്‍ശന ആര്‍ട്സ് & സ്പോര്‍ട്സ് ക്ലബ്ബ് വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഇശല്‍ സന്ധ്യ 2010 വാര്‍ഡ് മെമ്പര്‍ നേര്‍ക്കാട്ടി പൊയിലില്‍ ശംസുദ്ധീന്‍ ഉല്‍ഘാടനം ചെയ്തു. ചടങ്ങില്‍ മികച്ച അധ്യാപകനുള്ള ദേശീയ പുരസ്കാരം നേറ്റിയ ആര്‍ കെ പൊറ്റശ്ശേരിയെ ആദരിച്ചു. ഇശലുകള്‍ പെയ്തിറങ്ങിയ വെസ്റ് ചേന്ദമംഗല്ലൂരിലെ അങ്ങാടിയില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നൂറുകണക്കിന് ആളുകള്‍ പങ്കെടുത്തിരുന്നു. കൈരളി ടിവി പട്ടുറുമാല്‍ ഫൈയിം ശാഹദ് കൊടിയത്തുരിന്റെ നേതൃത്തത്തില്‍ റിജാസ് കാരന്തുര്‍, റിയാസ് തുടങ്ങിയ യുവനിരയടങ്ങുന്ന ഓര്‍ക്കസ്റയായിരുന്നു ഗാനങ്ങള്‍ ആലപിച്ചത്.
പ്രസിഡന്റ് അജ്മലിന്റെ അധ്യക്ഷതയില്‍ നടന്ന പരിപാടിയില്‍ സി ടി ഫാരിസ് സ്വാഗതം പടഞ്ഞു. എം കെ മുഹമ്മദ്കുട്ടി, മമ്മദ് മാസ്റ്റര്‍, കെ ടി റസാഖ്, കെ ടി സി ബീരാന്‍ സാഹിബ്, ബാവ ഹബീബുറഹ്‌മാന്‍, മുഹമ്മദ് റാഫി, സിദ്ധീഖ് ചേന്ദമംഗല്ലൂര്‍, ജമാല്‍ മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു. സുഫൈദ് എന്‍ പി നന്ദി പറഞ്ഞു.
|
|