|
വിദ്യാലയ വിശേഷങ്ങളും നാട്ടുവര്‍ത്തമാനങ്ങളുമായി ‘ദിശ’(15/9/2011)
വിദ്യാലയ വിശേഷങ്ങളും നാട്ടുവര്‍ത്തമാനങ്ങളുമായി ചേന്ദമംഗലൂര്‍ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ഥികള്‍ ഒരുക്കുന്ന ‘ദിശ’ ശ്രദ്ധയാകര്‍ഷിക്കുന്നു. വിദ്യാലയത്തിലെ പഠനമികവും പാഠ്യേതര പ്രവര്‍ത്തനങ്ങളും സംഘാടന വിശേഷങ്ങളുമെല്ലാം അവതരിപ്പിച്ച ‘ദിശ’യുടെ ഉള്ളടക്കത്തില്‍ നാട്ടുവര്‍ത്തമാനങ്ങളുടെ തിളക്കം ശ്രദ്ധേയമാണ്. സ്കൂളിന്‍െറ പടിഞ്ഞാറ് നേര്‍ക്കാട്ടിപ്പൊയില്‍ കണ്ണങ്കര മുഹമ്മദ്ക്കയുടെ ഉപ്പിലിട്ട വിഭവങ്ങളുടെ കൊതിയൂറും രുചിഭേദങ്ങളുടെ ‘പെട്ടിക്കോളവും’ ‘ബ്ളോഗെഴുത്തി’ന്‍െറ പുത്തന്‍മേഖലയും എഡിറ്റോറിയലുമെല്ലാം പത്രപ്രവര്‍ത്തന പാഠത്തില്‍ പ്രത്യാശകിരണങ്ങളായി. ‘ബാല്യം ഡിലിറ്റ് ചെയ്യപ്പെടുമ്പോള്‍’ കവിതയും കേമമായി.
ഐ. ഷമീലയാണ് എഡിറ്റര്‍. സി.എച്ച്. റബീഹ, ഇംതിയാസ് അഹമ്മദ് (സബ് എഡിറ്റര്‍മാര്‍), ബഹ്നാം ഷരീഫ്, ഹിദ അബ്ദുല്‍ഖാദര്‍, റജാ പര്‍വീണ്‍, പി. ഹാരിസ്, ടി.ഇ. ഫിദ, ഇ. ഷബ്ന, വി. ഷംന, തമാം മുബാരിസ്, പി. റസീഹ് (അംഗങ്ങള്‍), ഒ. ശരീഫുദ്ദീന്‍, ഇ.പി. ഹസനുല്‍ബന്ന, ഇ. ഹസ്ബുല്ല, എസ്. ജിഷാദ്, കെ.ഇ. ജമാല്‍, എന്‍.കെ. സലീം (ഉപദേശക സമിതി).
ദിശ മാഗസിന്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക(പി ഡി എഫ് ഫയല്‍ ഡൗണ്‍ലോഡ് ചെയ്യാം)
News : Sameer KP
|
|