|
മഴയില്‍ കുതിര്‍ന്ന പെരുന്നാള്‍(7/11/2011)
മഴയുടെ അകമ്പടിയില്‍ ഒരു ബലി പെരുന്നാള്‍. തുലാം മാസത്തിന്റെ ശൗര്യം മുഴുവന്‍ പ്രകടിപ്പിച്ച് മഴയും ഇടിയും ആഞ്ഞ് പെയ്തപ്പോള്‍ ബലിപെരുന്നാള്‍ പൊലിമ ചോര്‍ന്നു. തലേ ദിവസം വൈകുന്നേരത്തോടെ മഴ തുടങ്ങി, കുറച്ച് കഴിഞ്ഞ് കറന്റും പോയതോടെ പെരുന്നാള്‍ ദിനത്തിലെ ഒരുക്കങ്ങളും നിലച്ചു. പെരുന്നാള്‍ മഴ നേരത്തെ കണ്ടത് കൊണ്ട് ചേന്ദമംഗല്ലൂര്‍ അങ്ങാടിയില്‍ പ്രത്യേകിച്ച് പരിപാടികള്‍ ആസൂത്രണം ചെയ്തിരുന്നില്ല.
മഹല്ല് പെരുന്നാള്‍ നമസ്കാരം ഒതയമംഗലം ജുമുഅത്ത് പള്ളിയില്‍ ഇ എന്‍ അബ്ദുള്ള മൗലവിയുടെ നേതൃത്തത്തിലും മുജാഹിദ് വിഭാഗത്തിന്റെ പെരുന്നാള്‍ നമസ്കാരത്തിന് സലഫി മസ്ജിദില്‍ ഇമാം ഫൈസല്‍ നന്മണ്ടയും നേതൃത്തം നല്‍കി.
ഈദ് ദിനത്തില്‍ നജീം ഒ സംവിധാനം നിര്‍വഹിച്ച Distance, Youth On Trial എന്ന ഷോര്‍ട്ട് ഫിലിം റിലീസിങ്ങ് ഉണ്ടായിരുന്നു. നാട്ടിലെ കലാകാരന്മാരായ ബന്ന മാസ്റ്റര്‍, സിദ്ധീഖ്, ജൗഹര്‍ തുടങ്ങിയവരായിരുന്നു സിനിമ പുറത്തിറക്കല്‍ വേദിയില്‍ സന്നിഹിതരായിരുന്നത്.
|
|