ഗ്രാമസഭകള്‍ സജീവം(17/1/2011)


Grama sabha

മുക്കം പഞ്ചായത്തിലെ ഗ്രാമസഭകള്‍ സമാപിച്ചപ്പോള്‍ ചേന്ദമംഗല്ലൂര്‍ പ്രദേശത്തെ വാര്‍ഡുകളില്‍ മികച്ച പ്രതികരണം. അവധിദിവസങ്ങല്‍ അല്ലാതിരുന്നിട്ട് കൂടി നൂറുകണക്കിന്‌ ആളുകളാണ്‌ ഓരോ ഗ്രാമസഭയിലും ഒരുമിച്ച് കൂടിയത്.കാലികപ്രസക്തമായ ചര്‍ച്ചകളും പ്രമേയാവതരണങ്ങളും കൊണ്ട് യോഗങ്ങള്‍ ശ്രദ്ധേയമാവുകയും ചെയ്തു.

പന്ത്രണ്ടാം വാര്‍ഡില്‍...
വെസ്റ്റ് ചേന്ദമംഗല്ലൂര്‍ അംഗനവാടിയില്‍ ചേര്‍ന്ന പന്ത്രണ്ടാം വാര്‍ഡ് ഗ്രാമസഭ സ്ഥലപരിമിതിയുടെ പ്രശ്നം ഒഴിച്ചു നിര്‍ത്തിയാല്‍ ജനകീയ വിഷയങ്ങളില്‍ ഒരുമിച്ചു നില്‍ക്കാനുള്ള തയ്യാറെടുപ്പിന്റെ മികച്ച ഉദാഹരണമായിരുന്നു.വാര്‍ഡ് മെംബര്‍ എന്‍.പി ശംസുദ്ദീന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം മുക്കം പഞ്ചായത്ത് സ്റ്റാന്റ്റിംഗ് കമ്മറ്റി ചെയര്‍മാന്‍ അഹമ്മദ് കുട്ടിഹാജി ഉദ്ഘാടനം ചെയ്തു.മുക്കം ഹെല്‍ത്ത് ഇന്‍സ്പെക്റ്റര്‍ ആരോഗ്യ ബൊധവത്കരണ ക്ലാസും,ബാലകൃഷ്ണന്‍ മാഷ് പ്ലാസ്റ്റിക് മാലിന്യ വിരുദ്ധ കര്‍മ്മപദ്ധതി വിശദീകരണവും നടത്തി.കെ.സി മൂസ സ്വാഗതം പറഞ്ഞു.
ചേന്ദമംഗലൂര്‍ മുതല്‍ പൊറ്റശ്ശെരി വരെയുള്ള റോഡ് ഉയര്‍ത്തണമെന്നാവശ്യപ്പെട്ടുകൊണ്ട് കെ.സി മൂസയും, ഗ്രാമസഭ കൂടുതല്‍ സൗകര്യപ്രദമായ സ്ഥലത്തു വച്ചു നടത്താന്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രമേയം ഹബീബ് റഹ്മാന്‍ കുറുംബ്രയും അവതരിപ്പിച്ചു.ശേഷം ഗ്രൂപ്പ് വികസന ചര്‍ച്ചയും അവതരണവു നടന്നു.ഇരുനൂറിലധികം പേര്‍ പങ്കെടുത്തു.

പതിനൊന്നാം വാര്‍ഡില്‍...

ചേന്ദമംഗല്ലൂര്‍ യു.പി സ്കൂളില്‍ ചേര്‍ന്ന പതിനൊന്നാം വാര്‍ഡ് ഗ്രാമസഭയും പൊതുജനങ്ങളുടെ വര്‍ദ്ധിത പങ്കാളിത്തത്തിന്റെ ഉദാഹരണമായി. വാര്‍ഡ് മെമ്പര്‍ ഫാത്തിമ കൊടപ്പനയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം നാട്ടില്‍ നിലവിലുള്ള എല്ലാതരം സമൂഹ്യ,സംസ്കാരിക, വികസന വിഷയങ്ങളും ചര്‍ച്ചക്ക് വന്ന ഒന്നായിരുനു.പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ പ്രദീപ്കുമാര്‍ ഉദ്ഘാടകനായി എത്തിയ ഗ്രാമസഭയില്‍ പഞ്ചായത്ത് സെക്രട്ടറി ജോസ് മത്യു മുഖ്യ പ്രഭാഷണം നിര്‍‌വ്വഹിച്ചു.ഹെല്‍ത്ത് ഇന്‍സ്പെക്റ്റര്‍ പ്ലാസ്റ്റിക് മാലിന്യ നിര്‍മാര്‍ജ്ജനവുമായി ബന്ധപ്പെട്ട പദ്ധതികള്‍ വിശദീകരിച്ചു.

പി.ടി കുഞ്ഞാലി മാഷ്,മുസ്തഫ മാഷ്,മുന്‍ മെമ്പര്‍മാരായ ടി.കെ അബ്ദുറഹിമാന്‍,കെ.പി അഹമ്മദ് കുട്ടി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു.വയലില്‍ കീടനാശിനി തളിക്കുന്നത് മുതല്‍ കള്ളമണലെടുപ്പും,മാലിന്യസംസ്കരണവും,മംഗലശ്ശേരി തോട്ടത്തിലെ പട്ടയ പ്രശ്നവും വരെ പ്രമേയാവതാരകര്‍ക്ക് വിഷയമായി. വി.കുഞ്ഞഹമ്മദ്, കുഞ്ഞോയി പി.ടി,കെ.പി അഹമ്മദ് കുട്ടി, സഫീര്‍ റഹ്മാന്‍ കെ, അസ്ലം ഷേര്‍ഖാന്‍ എന്നിവര്‍ പ്രമേയം അവതരിപ്പിച്ചു. ഗ്രൂപ്പുകളായി തിരിഞ്ഞ്‌ നടത്തിയ വികസന ചര്‍ച്ചകള്‍ക്ക് ശേഷം അവതരണവും നടന്നു. ആയിശ ഖാലിദ് സ്വാഗതവും ഷഫീഖ് മാടായി നന്ദിയും പറഞ്ഞു.നൂറ്റി എണ്‍പതോളം പേര്‍ പങ്കെടുത്തു.

പത്താം വാര്‍ഡില്‍...
കച്ചേരി എല്‍.പി സ്കൂളില്‍ ചേര്‍ന്ന പത്താം വാര്‍ഡ് ഗ്രാമസഭയും ജനകീയ പ്രശ്നങ്ങള്‍ തുറന്ന ചര്‍‌ച്ചക്ക് വിധേയമായ വേദിയായിരുന്നു. വാര്‍ഡ് മെമ്പര്‍ മീനയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എന്‍.സുരേന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. നൂറിലധികം പേര്‍ പങ്കെടുത്തു.

Grama sabha

Grama sabha

ചേന്ദമംഗല്ലൂരില്‍ വീടു വെക്കാന്‍ പ്ലോട്ട് വില്പനക്ക്... ഉടന്‍ ബന്ധപ്പെടുക :9946318116



 
 
2010 cmr on web Chennamangallur News chennamangaloor GMUP school