ആഘോഷമാക്കി ഹര്‍ത്താല്‍(19/9/2011)
ചേന്ദമംഗല്ലൂര്‍ അങ്ങാടി
ചേന്ദമംഗലൂര്‍ : പെട്രോള്‍ വില വര്‍ധനവിനെതിരെ LDF , BJP ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ സാധാരണ പോലെ ചേന്ദമംഗലൂര്‍കാര്‍ ആഘോഷമാക്കി. കട കമ്പോളങ്ങള്‍ രാവിലെ മുതല്‍ തന്നെ അടഞ്ഞു കിടന്നു. ഇരു ചക്ര വാഹനങ്ങള്‍ ഒഴിച്ചാല്‍ കാര്യമായി മറ്റു വാഹനങ്ങള്‍ ഒന്നും നിരത്തില്‍ ഇറങ്ങിയില്ല. അവധി ദിന ലഹരിയില്‍ കൂട്ടുകാരോടൊപ്പം മുങ്ങി കുളിച്ചും കുടുംബത്തോടൊപ്പം മൃഷ്ടാന്ന ഭോജനം നടത്തിയുമാണ് നാട്ടുകാര്‍ ഈ ഹര്‍ത്താല്‍ ദിനം ചിലവഴിച്ചത്. 11 മണിയോട് കൂടി യു പി സ്കൂളും ഉച്ചയോടു കൂടി ഹൈസ്കൂളും വിട്ടത് വിദ്യാര്‍ഥികള്‍ക്ക് ആശ്വാസമായി. ഇസ്ലാഹിയ കോളേജ് പ്രവര്‍ത്തിച്ചില്ല. വൈകുന്നേരം 4 മണിയോട് കൂടി അങ്ങാടി. സാധാരണ നിലയിലേക്ക് തിരിച്ചെത്തി. എന്നാല്‍ ഹര്‍ത്താല്‍ കാരണം ഇറച്ചിക്കടകളില്‍ തലെ ദിവസം നല്ല തിരക്കായിരുന്നു എന്ന് അങ്ങാടിയിലെ പ്രമുഖര്‍ പ്രസ്ഥാവിച്ചു.
പുല്പറമ്പ് അങ്ങാടി
News & Photos: Suhail Sulaiman |