|
വ്യാപാരി മേള(2/1/2011)
പുതു വര്‍ഷത്തിലെ ആദ്യ ഞായറാഴ്ച നാട്ടിലെ കായിക പ്രേമികള്‍ക്ക് അവിസ്മരണീയ വിരുന്ന് സമ്മാനിച്ച സന്തോഷ ദിനമായി. വ്യാപാരി വ്യവസായി ഏകോപന സമിതി ചേന്ദമംഗല്ലൂര്‍ യൂനിറ്റ് സംഘടിപ്പിച്ച രണ്ടാമത് കായിക മല്‍സരം പുതുമയുടെയും ആവേശത്തിന്റെയും വേദിയായിരുന്നു. മാരത്തോണ്‍ ഓട്ടമല്‍സരം, കബടി, സ്ലോസൈക്ക്ലിങ്ങ്, സ്ലോ ബൈക്കിങ്ങ്, ചാക്ക് റെയിസ്, കമ്പവലി എന്നിങ്ങനെയായിരുന്നു മല്‍സര ഇനങ്ങള്‍.
പൊറ്റശ്ശെരി തന്നെ:
ദീര്‍ഘദൂര ഓട്ടമല്‍സരത്തില്‍ പൊറ്റശ്ശേരിയെ വെല്ലാന്‍ ആളിലെന്നത് വീണ്ടും തെളിയിക്കപ്പെട്ടു. ചേന്ദമംഗല്ലൂരില്‍ നിന്നാരംഭിച്ച് എം എ എം ഓ കോളേജ് പരിസരം വരെ എത്തി മടങ്ങി പുല്പറംമ്പില്‍ അവസാനിക്കും വിധമായിരുന്നു മാരത്തോണ്‍. മല്‍സരത്തില്‍ ഒന്നാമതെത്തിയത് ഫവാസ് പൊറ്റശ്ശേരി. തുടക്കം മുതല്‍ ഒടുക്കം വരെ ഫവാസ് വ്യക്തമായ ലീഡ് നിലനിര്‍ത്തിയിരുന്നു.
ഹര്‍ഷദ് പൊറ്റശ്ശേരി രണ്ടാമതെത്തിയപ്പോള്‍ അബ്ദു വെസ്റ്റ് ചേന്ദമംഗല്ലൂരിനാണ് മൂന്നാം സ്ഥാനം. രാവിലെ 9:10ന് ചേന്ദമംഗല്ലൂര്‍ അങ്ങാടിയില്‍ കുണ്ട്യോട്ട് അബൂബക്കര്‍ മല്‍സരത്തിന് ഫ്ലാഗ് ഒഫ് ചെയ്തു.
കബടിയില്‍ ഫൈറ്റേര്‍സ്:
ചേന്ദമംഗല്ലുര്‍ അടുത്ത കാലത്തൊന്നും ഒരു കബടി മല്‍സരത്തിന് സാക്ഷ്യം വഹിച്ചിട്ടില്ല. അതു കൊണ്ട് തന്നെ പുതുമ നിറഞ്ഞതായിരുന്നു മല്‍സരം. വളഞ്ഞു പിടിക്കലും കുതറി മാറലും എല്ലാം പലപ്പോഴും കാണികളെ തള്ള വിരലില്‍ നിര്‍ത്തി. നാല്‍ ടീമുകള്‍ പങ്കെടുത്ത കബടിയില്‍ റെഡ് ബുള്‍സ് ആഞ്ചാലിനെ ആവേശോജ്ജ്വലമായ പോരാട്ടത്തിന്നൊടുവില്‍ കീഴടക്കിയ ഫൈറ്റേര്‍സ് പൊറ്റശ്ശേരി വിജയികളുടെ കപ്പുയര്‍ത്തി. ബ്ലാക്ക് പുല്പറമ്പ്, ബ്രൈറ്റ് ആര്‍ട്സ് ക്ലബ്ബ് എന്നിവയായിരുന്നു പങ്കെടുത്ത മറ്റ് ടീമുകള്‍. ഫൈറ്റേര്‍സിന്റെ ശരീഫും റെഡ് ബുള്‍സിലെ അമീന്‍ ശാഹിനും മികച്ച കളി പുറത്തെടുത്തു.
കമ്പവലിക്ക് ഇമ്പം പോര:
എട്ട് ടീമുകള്‍ പങ്കെടുത്ത കമ്പവലിയില്‍ അല്പമെങ്കിലും മികച്ച കളി നടന്നത് ഫൈനലില്‍ മാത്രം. മിക്ക മല്‍സരങ്ങളും ഏക പക്ഷീയമായപ്പോള്‍ തടിച്ചു കൂടിയ കാണികളുടെ മുഖത്ത് നിരാശ. ബ്ലാക്ക് പുലപറമ്പും കെ എം ബ്രദേര്‍സ് ബി ടീമും തമ്മിലായിരുന്നു ഫൈനല്‍. ഘടാഘടിയന്‍മാരായ ബ്ലാക്ക് പുല്പറമ്പിനൊട് മികച്ച പോരാട്ടം കാഴ്ച വെക്കാന്‍ കെ എം ബ്രദേര്‍സിന് സാധിച്ചു എന്നു മാത്രം.
രാവിലെ നടന്ന സ്ലോ ബൈക്കില്‍ സി പി നിഷാദ് ഒന്നാം സ്ഥാനത്തെത്തിയപ്പോള്‍ കാമില്‍ രണ്ടാമതായി. കുട്ടികള്‍ക്കായി നടത്തിയ സ്ലോ സൈക്ലിങ്ങില്‍ മുഫ്സിദ്, നിഹാദ് എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടി. ചാക് റെയിസില്‍ അബ്ദുറഹിമാന്‍ സികെ, ഫഹദ് എന്നിവര്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടി.
മുക്കം പഞ്ചായത്ത് പ്രസിഡന്റ് എന്‍ സുരേന്ദ്രനാഥ് വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. വ്യാപാരി വ്യവസായി മുക്കം യൂനിറ്റ് പ്രസിഡന്റ് പോളി അബ്ദുല്‍ മജീദ് പുതിയ മെംമ്പര്‍മാര്‍ക്കുള്ള അംഗത്വം വിതരണം നിര്‍വഹിച്ചു. അബ്ദുല്‍ ഹമീദ്, റഹ്മത്തുള്ള, മനാഫ്, ഇഫ്തിക്കാര്‍ തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്തം നല്‍കി. കായികാദ്ധ്യാപകരായ ഇല്ല്യാസ് സി ടി, ബഷീര്‍ പി എന്നിവര്‍ മല്‍സരങ്ങള്‍ നിയന്ത്രിച്ചു.
പാസ്പോര്‍ട്ട്, ട്രെയിന്‍/വിമാന ടിക്കറ്റുകള്‍, കൊറിയര്‍ സെര്‍വീസ് : പോളി എന്റര്‍ പ്രൈസസ് മുക്കം. ബന്ധപ്പെടുക :0495 2294448, 9846 54 18 27. |
|
|