|
ജമാല്‍ മലപ്പുറം : അനുസ്മരണ പ്രഭാഷണവും എന്‍ഡോവ്‌മെന്റ് പ്രഖ്യാപനവും(6/2/2011)
പ്രശസ്ത പണ്ഡിതനും എഴുത്തുകാരനും ഇസ്ലാഹിയ കോളേജ് പ്രിന്‍സിപ്പലുമായിരുന്ന ശ്രീ:ജമാല്‍ മലപ്പുറത്തെ ശിഷ്യ ഗണങ്ങളും സഹപ്രവര്‍ത്തകരും അനുസ്മരിച്ചു.മുപ്പതാണ്ടിനുമുന്‍പ് മൗലവിയുടേ ശിഷ്യരായി ക്ലാസ് മുറികളില്‍ ചിതറിക്കളിച്ച പഴയ ബാല്യ കൗമാരങ്ങള്‍ മഹാ ഗുരുവിന്റെ ആര്‍ദ്ര സ്മരണക്കുമുന്‍പില്‍ ശോകാര്‍ദ്രരായി.
ചേന്ദമംഗല്ലൂര്‍ 'ഹരിത' ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന അനുസ്മരണ യോഗത്തില്‍ കുറ്റ്യാടി ഇസ്ലാമിയ കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫ:കെ.പി കമാലുദ്ദീന്‍ അധ്യക്ഷത വഹിച്ചു. ശ്രി:ഒ.അബ്ദുറഹിമാന്‍, പി.ടി കുഞ്ഞാലി, പി.കെ അബ്ദു റസാഖ്, ഇസ്‌ഹാഖ് പുല്ലങ്കോട്,എം.എ വാണിമേല്‍ എന്നിവര്‍ അനുസ്മരണ പ്രഭാഷണങ്ങള്‍ നടത്തി.
ഇസ്ലാഹിയ കോളേജില്‍ ഖുര്‍ആന്‍ പഠനത്തില്‍ മികവ് തെളിയിക്കുന്ന വിദ്യാര്‍ഥിക്ക് സ്ഥിരമായി ജമാല്‍ മെമ്മോറിയല്‍ അവാര്‍ഡ് നല്‍കാനും എല്ലാ വര്‍ഷവും ജമാല്‍ അനുസ്മരണ പ്രഭാഷണം സംഘടിപ്പിക്കാനും തീരുമാനമായി.
റഷീദ് മാസ്റ്റര്‍ക്ക് യാത്രയയപ്പ്(10/2/2011)
മൂന്ന് ദശാബ്ദക്കാലമായി ചേന്ദമംഗലൂര്‍ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ ഉര്‍ദു അധ്യാപകനായി സേവനമനുഷ്ഠിച്ച കെ.ടി. അബ്ദുറഷീദ് മാസ്റ്റര്‍ക്ക് സ്കൂള്‍ പി.ടി.എ യാത്രയയപ്പ് നല്‍കി. ഉര്‍ദു ഭാഷയുടെയും സാഹിത്യത്തിന്റെയും മനോഹാരിത തലമുറകള്‍ക്ക് പകര്‍ന്ന റഷീദ് മാസ്റ്റര്‍ ഉര്‍ദു കഥാസഞ്ചയം, ഉര്‍ദു പി.എസ്.സി ഗൈഡ്, ഉര്‍ദു കവിതാസമാഹാരം, തസ്കിറെ സബാനെ ഉര്‍ദു തുടങ്ങി നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവും കേരളത്തില്‍ ഉര്‍ദു ഭാഷാ പ്രചാരണപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ പ്രമുഖരില്‍ ഒരാളുമാണ്.
സ്കൂള്‍ അങ്കണത്തില്‍ നടന്ന യാത്രയയപ്പ് പരിപാടി പ്രശസ്ത ഉര്‍ദു കവി അബ്ദുറഹ്മാന്‍ ആവാസ് ഉദ്ഘാടനം ചെയ്തു. സ്കൂള്‍ മാനേജര്‍ ഒ. അബ്ദുറഹ്മാന്‍, ഹെഡ്മാസ്റ്റര്‍ എം.എ. അബ്ദുല്‍ഹകീം, എം.കെ. മീന, ഫാത്തിമ കൊടപ്പന, ശംസുദ്ദീന്‍ നേര്‍ക്കാട്ടിപ്പൊയില്‍, ടി. അബ്ദുല്ല മാസ്റ്റര്‍, പി.കെ. അബ്ദുല്‍കരീം, സലീന റഹ്മാന്‍, എം.സി. മാമുമാസ്റ്റര്‍, വി. അബ്ദുല്‍ ജലീല്‍, ഒ. മഅ്റൂഫ്, രേശ്മ രാജ് എന്നിവര്‍ സംസാരിച്ചു. പി.ടി.എ പ്രസിഡന്റ് കെ.സി. മുഹമ്മദലി അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ പ്രിന്‍സിപ്പല്‍ കൂട്ടില്‍ മുഹമ്മദലി സ്വാഗതവും പി.ടി. കുഞ്ഞാലി മാസ്റ്റര്‍ നന്ദിയും കെ.ടി. റഷീദ് മാസ്റ്റര്‍ മറുപടിപ്രസംഗവും നടത്തി. പി.ടി.എ ഉപഹാരം പ്രസിഡന്റ് കെ.സി. മുഹമ്മദലി വിതരണം ചെയ്തു.
ചേന്ദമംഗല്ലൂരില്‍ വീടു വെക്കാന്‍ പ്ലോട്ട് വില്പനക്ക്... ഉടന്‍ ബന്ധപ്പെടുക :9946318116 |
|
|