അഷ്കര്‍ കുടുംബ സഹായ നിധി(16/2/2011)
നിര്‍മ്മാണത്തിലിരിക്കുന്ന കോണ്‍ക്രീറ്റ് സ്ലാബ് വീണ് മരണപ്പെട്ട അലി അഷ്കറിന്റെ കുടുംബത്തെ സഹായിക്കുന്നതിനായി ചേന്ദമംഗല്ലൂരില്‍ കമ്മറ്റി രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചു.അഷ്കറിന്റെ കുടുംബത്തിന് വീട് നിര്‍മ്മിച്ചു നല്‍കാനായി അഞ്ച് ലക്ഷം രൂപ സമാഹരിക്കാനാണ് ഉദ്ദേശിക്കുന്നത്.
10,11,12 വാര്‍ഡുകളിലെ മെംബര്‍മാരായ എം.കെ മീന,ഫാത്തിമ കൊടപ്പന, ഷംസുദ്ദിന്‍ നേര്‍ക്കാട്ടിപൊയില്‍ (രക്ഷാധികാരികള്‍) കെ.ടി അബ്ദുല്‍ കരീം,കെ.പി അഹമ്മദ് കുട്ടി (ചെയര്‍മാന്‍മാര്‍)എന്നിവരുടെ നേതൃത്വത്തിലാണ് കമ്മറ്റി പ്രവര്‍ത്തിക്കുന്നത്.കെ.ടി താഹിര്‍ മാഷ്, ഷഫീഖ് മാടായി എന്നിവരാണ് കണ്‍വീനര്‍മാര്‍. മുഹമ്മദ് ലൈസ് ടി.കെയാണ് ട്രഷറര്‍.
സഹായിക്കാന്‍ താല്‍പര്യമുള്ളവര്‍ ബന്ധപ്പെടുക
കെ.ടി താഹിര്‍: 9946466960
ഷഫീഖ് മാടായി: 9946774712
അവസാനം റോഡ് നന്നാവുന്നു(16/2/2011)
അതെ, ചേന്ദമംഗല്ലൂര്‍-മുക്കം റോഡിന് ഏറെ കാലത്തെ കാത്തിരിപ്പിനു ശേഷം ശാപമോക്ഷം. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി റോഡിന്റെ തകര്‍ന്ന ഭാഗങ്ങളുടേ പുനര്‍നിര്‍മ്മാണം ഏകദേശം പൂര്‍ത്തിയായി. കാലങ്ങളായി മിനി പഞ്ചാബിലെയും പാലിയിലെയും റോഡ് തകര്‍ന്നടിഞ്ഞ് കിടന്നത് ജനങ്ങളുടെ ശക്തമായ പ്രതിഷേധത്തിനിടയാക്കിയിരുന്നു. റോഡ് നിര്‍മ്മാണം ത്വരിതഗതിയിലാവാന്‍ മിനി-പഞ്ചാബില്‍ പലതവണ ജനപ്രതിനിധികളുടെ സാന്നിധ്യത്തില്‍ യോഗങ്ങള്‍ ചേര്‍ന്നിരുന്നു. റോഡ് പണിക്ക് വേഗം കൂട്ടാനായി, തടസ്സമായി നിന്ന മരങ്ങള്‍ മുറിച്ചു നീക്കിയും മറ്റും നാട്ടുകാര്‍ അധികൃതരോട് സഹകരിച്ചെങ്കിലും ഇക്കാലമത്രയും റോഡ് തകര്‍ന്നു തന്നെയിരിക്കുകയായിരുന്നു
മറ്റു വാര്‍ത്തകള്‍
നാട്ടുകാര്‍ പ്രക്ഷോഭത്തിലേക്ക്
മരങ്ങള്‍ മുറിച്ചു നീക്കുന്നു
ഗതാഗത യോഗ്യമാക്കണം
ചേന്ദമംഗല്ലൂരില്‍ വീടു വെക്കാന്‍ പ്ലോട്ട് വില്പനക്ക്... ഉടന്‍ ബന്ധപ്പെടുക :9946318116 |
|