സോളിഡാരിറ്റി പ്രവര്‍ത്തന ഫണ്ട് ശേഖരണം.(18/2/2011)

സോളിഡാരിറ്റി ചേന്ദമംഗല്ലൂര്‍ യൂനിറ്റ് പ്രവര്‍ത്തന ഫണ്ട് ശേഖരണ ഉല്‍ഘാടനം, വി കെ മോട്ടോര്‍സ് മാനേജിങ്ങ് ഡയരക്ടര്‍ വി കെ സിദ്ധീഖ്, നോര്‍ത്ത് ചേന്ദമംഗല്ലൂര്‍ യൂനിറ്റ് പ്രസിഡന്റ് സാലിഹ് കോടപ്പനക്ക് ആദ്യ ഫണ്ട് നല്‍കി നിര്‍വഹിച്ചു. ഒരു വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ക്കായി സോളിഡാരിറ്റി സംസ്ഥാനത്താകമാനം നടത്തുന്ന ഫണ്ട് ശേഖരണത്തിന്റെ പ്രാദേശിക ഉല്‍ഘാടനമാണ് ഇതെന്ന് സാലിഹ് അറിയിച്ചു. അതെ സമയം, ചേന്ദമംഗല്ലൂര്‍ സെന്റ്റല്‍ യൂനിറ്റ് പ്രവര്‍ത്തന ഫണ്ട് ഉല്‍ഘാടനം ഹൈജീന്‍ ഹെല്‍ത് സ്കൂള്‍ എം ഡി, പി എ കരീം നിര്‍‌വഹിച്ചു.

 

 


പുഴയോരം കൃഷി സമ്പന്നം(20/2/2011)

പതിവു പോലെ ഈ വര്‍ഷവും പുഴയോര കൃഷി സജീവമാണ്‌. തെയ്യത്തുംകടവത്ത്, ആഞ്ചാലിലാണ് ഇത്തവണയും കൂടുതല്‍ ആളുകള്‍ കൃഷിക്കിറങ്ങിയിരിക്കുന്നത്. ഇക്കരയും അക്കരയും ഉള്ളവര്‍ തെയ്യത്തുംകടവില്‍ കക്കിരി,ചിരങ്ങ മുതല്‍ പയറും വെണ്ടയും ഒക്കെ നട്ടിരിക്കുന്നു. മാന്‍‌ട്ടികാക്കയും,മകള്‍ സൈബുന്നീസയും,ടി.എന്‍ അസീസും,അമ്പലക്കണ്ടി നജ്മുവും കൊടിയത്തുരില്‍ നിന്ന് നസ്‌റുല്ല ടി.കെ യും അബ്ദുറഹിമാന്‍ കാക്കയും ഒക്കെയുണ്ട്. രണ്ട് മാസം മുന്‍പ് വിത്തിട്ട് ഇപ്പോള്‍ വിളവെടുപ്പ് തുടങ്ങിയിട്ടുണ്ട്. ഊര്‍ജിതമായി നടക്കുന്ന പാലം പണി കാണാന്‍ വരുന്നവരൊക്കെ കൃഷിയിടങ്ങള്‍ കൂടി സന്ദര്‍ശിച്ച് അഭിനനന്ദനങ്ങളറിയിക്കാന്‍ മറക്കാറില്ലെന്ന് ഈ കര്‍ഷകര്‍ ആവേശ പൂര്‍‌വ്വം പറഞ്ഞു. സന്ദര്‍ശകരിലെ ചിരലെങ്കിലും അരിമ്പ് നുള്ളുനെന്ന പരിഭവവും വെബ് ടീമിനോടിവര്‍ പങ്കു വെച്ചു. ഏതായാലും കഴിഞ്ഞ കുറച്ച്‌ വര്‍ഷങ്ങളായി നാട്ടില്‍ പലരും കൃഷിയോട് വര്‍ദ്ധിച്ച താല്‍‌പര്യം കാണിക്കുന്നുണ്ട്. തൃക്കഴത്തും മാടായി ഭാഗത്തുമൊക്കെ പതിവ്‌ കൃഷിക്കാര്‍ രംഗത്തുണ്ട്.



 

ചേന്ദമംഗല്ലൂരില്‍ വീടു വെക്കാന്‍ പ്ലോട്ട് വില്പനക്ക്... ഉടന്‍ ബന്ധപ്പെടുക :9946318116
 
 
2011 cmr on web Chennamangallur News chennamangaloor GMUP school