താടി മാഷ് വിടപറയുന്നു(28/2/2011)
ഇരുപതിലധികം വര്‍ഷങ്ങള്‍ നമ്മുടെ ഗ്രാമത്തിലെ പ്രാഥമിക വിദ്യാഭ്യാസത്തിന്റെ അടയാളമായി പ്രവര്‍ത്തിച്ച നമ്മള്‍ സ്നേഹപൂര്‍വ്വം താടിമാഷ് എന്ന് വിളിക്കുന്ന യതീന്ദ്രദാസ് വിരമിക്കുന്നു.ഒന്നാം ക്ലാസില്‍ കരഞ്ഞ് കയറി വരുന്ന കുട്ടികളുടെ ഓര്‍മ്മയില്‍ എല്ലാ കാലത്തും നിറഞ്ഞു നില്‍ക്കുന്ന രൂപമാണ് താടിമാഷുടേത്.1987ല്‍ ചെന്ദമംഗല്ലൂര്‍ ജി.എം.യു.പി സ്കൂളില്‍ അധ്യാപകനായി ചേര്‍ന്ന മാഷ് 1990ലെ ചെറിയ ഇടവേളക്ക് ശേഷം അടുത്ത വര്‍ഷം വീണ്ടും ചേന്ദമംഗല്ലൂര്‍ സ്കൂളില്‍ തന്നെ എത്തി. ഇടക്ക് ഹെഡ് മാഷ് ആയി സ്ഥാനക്കയറ്റം കിട്ടിയെങ്കില്‍ അതുപേക്ഷിച്ച് അധ്യാപകനായി തുടരാന്‍ തീരുമാനിക്കുകയായിരുന്നു.
നീണ്ട കാലത്തെ സേവനത്തിനു ശേഷം വിരമിക്കുന്ന അധ്യാപകന് മികച്ച യാത്രയയപ്പ് തന്നെ നല്‍കാന്‍ പി.ടി.എ തയ്യാറായികഴിഞ്ഞു. സ്കൂള്‍ വാര്‍ഷികം 'നിറവ്-2011' അതേ ദിവസം തന്നെ നടക്കും.2011 മാര്‍ച്ച് ഒന്നിന് വൈകുന്നേരം നാലുമണിക്കാണ് ചടങ്ങ്. പ്രസിദ്ധ സാഹിത്യകാരന്‍ ശിഹാബുദ്ധീന്‍ പൊയ്ത്തുംകടവ് മുഖ്യാതിധിയായി പങ്കെടുക്കുന്ന പരിപാടിയില്‍ മുക്കം പഞ്ചായത്ത് പ്രസിഡന്റ് എന്‍.സുരേന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും.ഗുരു ശിഷ്യ സംഗമം, യാത്രാമംഗളം,കലാവിരുന്ന്,പുസ്തക ചന്ത എന്നിവയൊക്കെയാണ് നിറവ്-2011ലെ മുഖ്യ ആകര്‍ഷണം
ഒ.അബ്ദുല്ലക്കും തേജസിനുമെതിരെ പ്രതിഷേധപ്രകടനം(28/2/2011)
പ്രവാചകന്റെ മുടിയുടെ മറവില്‍ നടക്കുന്ന ആത്മീയ ചൂഷണത്തിനെതിരെ ലേഖനമെഴുതിയ ഒ. അബ്ദുല്ലക്കും അത് പ്രസിദ്ധീകരിച്ച തേജസ് ദിനപത്രത്തിനുമെതിരെ എസ്.എസ്.എഫ് ചേന്ദമംഗല്ലൂര്‍ ഘടകത്തിന്റെ ആഭിമുഖ്യത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. പുല്‍പറമ്പില്‍ നിന്നാരംഭിച്ച പ്രകടനത്തിന് ശാഫി കിളിക്കോട്ട്, ടി.കെ. നജ്മുദ്ദീന്‍, വായോളി അബ്ദുറഹ്മാന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. കൊടിയത്തൂര്‍, മുക്കം പ്രദേശങ്ങളിലും കഴിഞ്ഞ ദിവസം പ്രതിഷേധ പ്രകടനങ്ങള്‍ നടന്നിരുന്നു.
ചേന്ദമംഗല്ലൂരില്‍ വീടു വെക്കാന്‍ പ്ലോട്ട് വില്പനക്ക്... ഉടന്‍ ബന്ധപ്പെടുക :9946318116 |
|