ഗദ്ദാമ:'കമലിന് സ്ഥാപിത താല്പര്യം'(2/3/2011)
ചേന്ദമംഗലൂര്‍:അറബികളെ മുഴുവന്‍ ക്രൂരന്മാരും തിന്മകളുടെ വക്താക്കളുമാക്കുന്ന ഗദ്ദാമ എന്ന സിനിമയിലൂടെ കമല്‍ ലക്ഷ്യമാക്കുന്നത് കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ പുരസ്കാരവും മറ്റാനുകൂല്യങ്ങളുമാണെന്ന് അമ്മാര്‍ കീഴുപറമ്പ് അഭിപ്രായപ്പെട്ടു. പ്രവാസി വെല്‍ഫയര്‍ സെന്റര്‍ ചേന്ദമംഗലൂര്‍ ഘടകം സംഘടിപ്പിച്ച ചര്‍ച്ചായോഗത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മലയാളികളടക്കമുള്ള ലക്ഷക്കണക്കിനാളുകളെ അറബികള്‍ തീറ്റിപ്പോറ്റുന്നുണ്ടെന്നും ഏത് സമൂഹത്തിലുമുള്ളതു് പോലെ അവരിലും ഒരു ന്യൂനപക്ഷം ക്രൂരന്മാരായിരിക്കാമെങ്കിലും അറബ് സമൂഹത്തെ ഒന്നടങ്കം തെറ്റുകാരായി ചിത്രീകരിക്കുന്നത് അപലപനീയമാണെന്നും അദ്ദേഹം പറഞ്ഞു. ആതിഥ്യ മര്യാദ അടക്കമുള്ള ഉന്നത സംസ്കാരം നാം അറബികളില്‍ നിന്ന് പഠിക്കണമെന്ന് യോഗം ഉദ്‌ഘാടനം ചെയ്ത ഒ.അബ്ദുല്ല പറഞ്ഞു. ബന്ന ചേന്ദമംഗല്ലൂര്‍ അധ്യക്ഷത വഹിച്ചു. കെ.ടി മന്‍സൂര്‍, കെ.ടി നജീബ് തുടങ്ങിയവര്‍ സംസാരിച്ചു.
റിപ്പോര്‍ട്ട്:ഒ.ഷരീഫുദ്ദീന്‍
ചേന്ദമംഗല്ലൂരില്‍ വീടു വെക്കാന്‍ പ്ലോട്ട് വില്പനക്ക്... ഉടന്‍ ബന്ധപ്പെടുക :9946318116 |
|