ജനാവലി സാക്ഷിയായി; മുജീബുല്ലക്ക് അന്ത്യ വിശ്രമം.(19/3/2011)

Advocate Mujeebullah Kasim

കഴിഞ്ഞ ദിവസം മരണപ്പെട്ട അഡ്വ:മുജീബുള്ള ഖാസിമിന്‌ നാട്ടുകാരുടെയും സുഹൃത്തുക്കളുടെയും കണ്ണീരണിഞ്ഞ യാത്രാമൊഴി.വെള്ളിയാഴ്ച്ച രാവിലെ NGO ക്വാര്‍ട്ടേഴ്സിലെ സ്വന്തം വീടിനു സമീപത്ത് വച്ച് കുഴ്ഞ്ഞു വീണ്‌,നിര്‍മല ഹോസ്പിറ്റലില്‍ വച്ച് മരണപ്പെട്ട അദ്ദേഹത്തിന്റെ മൃദദേഹം, വെള്ളിമാട്‌ കുന്ന്‌ സലഫി മസ്ജിദില്‍ വച്ച് മയ്യത്ത് നമസ്കാരത്തിനു ശേഷം വൈകുന്നേരം നാലേമുക്കാലോടെയാണ്‌ ജന്മനാടായ ചേന്ദമംഗല്ലൂരിലെത്തിയത്. ആകസ്മികതയുടെയും അവിശ്വസനീയതയുടെയും വേദന എല്ലാവരുടെയും മുഖത്ത് തളംകെട്ടി നിന്നു.ദുബായില്‍ ജോലി ചെയ്യുന്ന സഹോദരന്മാര്‍ എത്തിയ ശേഷം രാത്രി 9.30 നാണ്‌ മയ്യത്ത് പള്ളിയിലേക്ക് കൊണ്ട് വന്നത്. സംസ്കരിച്ച ശേഷം ചേര്‍ന്ന അനുസ്മരണ യോഗത്തിലാണ്‌ നാട്ടുകാരില്‍ പലര്‍ക്കും നിത്യശാന്തി പുല്‍കിയ മഹാത്മാവിന്റെ യാഥാര്‍ത്ത ചിത്രം വ്യക്തമായത്.
നിശ്ശബ്ദമായി നാടിനെ സേവിച്ച അദ്ദേഹത്തെ അനുസ്മരിച്ച് സംസാരിച്ച ഒരാള്‍ക്കും ഇടറിയ ശബ്ദത്തോടെയല്ലാതെ അതവസാനിപ്പിക്കാന്‍ സാധിച്ചില്ല. മാധ്യമം എഡിറ്റര്‍ ഒ. അബ്ദുറഹിമാന്‍, വഖഫ് ബോര്‍ഡ് സി.ഇ.ഒയും സഹപാഠിയുമായ പി.എം ജമാല്‍,മഹല്ല് പ്രസിഡന്റ് കെ.ടി അബ്ദുല്ല,ദേശീയ അധ്യാപക അവാര്‍ഡ് ജേതാവ് അര്‍.കെ പൊറ്റശ്ശേരി, ഖത്തര്‍ ഇസ്ലാഹിയ അസോസിയേഷന്‍ വൈസ്‌പ്രസിഡന്റ് ഇ.പി അബ്ദുറഹിമാന്‍, കെ.പി അഹമ്മദ് കുട്ടി, പി.കെ അബ്ദുറസാഖ്,ദുബൈ ഇസ്ലാമിക് യൂത്ത് അസോസിയേഷന്‍ മുന്‍ പ്രസിഡന്റും സഹപാഠിയുമായ അഡ്വ:ഷുക്കൂര്‍, ബന്ധുവും ഖത്തറിലെ മനോരമ ലേഖകനുമായിരുന്ന കക്കുളം അബ്ദുല്‍ ഖാദര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഇ.എന്‍ അബ്ദുല്ല മൗലവി പ്രാര്‍‌ഥന നിര്‍‌വ്വഹിച്ചു.ബന്ന ചേന്ദമംഗല്ലൂര്‍ പരിപാടി നിയന്ത്രിച്ചു. മുജീബുല്ല തുടങ്ങിവച്ച ജനസേവന,സാന്ത്വന രംഗത്തെ പ്രവര്‍ത്തനങ്ങല്‍ക്ക് തുടര്‍ച്ച നല്‍കാനുള്ള സം‌വ്വിധാനം കാണാന്‍ യോഗത്തില്‍ തീരുമാനമായി.

Sabique K‍



ഒരുമ 2011:ഒഴിവുകാല പഠന കളരി സംഘാടക സമിതിയായി(23/3/2011)

ചേന്ദമംഗല്ലൂര്‍: അല്‍മദ്‌റസത്തുല്‍ ഇസ്ലാമിയ പി.ടി.എ യുടെ ആഭിമുഖ്യത്തില്‍ ഏപ്രില്‍ 4 മുതല്‍ ഒരുമ 2011- ദശദിന പഠന കളരി സംഘടിപ്പിക്കുന്നു. SSLC, +1,+2 വിദ്യാര്‍‌ഥികള്‍ക്ക് ഖുര്‍‌ആന്‍,ഹദിസ്,കര്‍മ്മ ശാസ്ത്രം, ഇസ്ലാമിക ചരിത്രം, ആരോഗ്യം, സൈബര്‍ ക്രൈം തുടങ്ങി വൈവിധ്യമാര്‍ന്ന വിഷയങ്ങളില്‍ അവബോധം ഉണ്ടാക്കുകയാണ്‌ പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്.ക്യാമ്പിന്റെ നടത്തിപ്പിനായി കെ.സി.ആര്‍ അബ്ദുറഹിമാന്‍ ചെയര്‍‌മാനും കെ.ടി മുഹ്സിന്‍ ജനറല്‍ കണ്‍‌വീനറുമായി വിപുലമായ സംഘാടക സമിതി രൂപീകരിച്ചു.സുഹ്‌റ പാലിയില്‍, നര്‍ഗീസ് ടീച്ചര്‍, ബുഷ്‌റ എന്നിവരാണ് ജോയിന്‍റ്റ് കണ്‍‌വീനര്‍മാര്‍.യോഗത്തില്‍ പി.ടി.എ പ്രസിഡന്റ് പി.ടി അബൂബക്കര്‍ മാഷ് അധ്യക്ഷത വഹിച്ചു. എം.പി മുഹമ്മദ് അബ്ദുറഹിമാന്‍, ഹസനുല്‍ ബന്ന, കെ.അബ്ദുല്ല, കെ.ടി അബ്ദു, ഒ.ശരീഫുദ്ദീന്‍, ഹാരിസ്.സി തന്‍‌വ്വീര്‍ .കെ.സി, ബുഷ്‌റ ശരീഫ്, നര്‍ഗ്ഗീസ് തുടങ്ങിയവര്‍ സംസാരിച്ചു. പ്രധാനാധ്യപകന്‍ ഇസ്‌ഹാഖ് മാഷ് സ്വാഗതവും, എം.ഉണ്ണിച്ചേക്കു നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട് : ഉണ്ണിച്ചേക്കു



സീസണ്‍ ടിക്കറ്റ് വിതരണോദ്ഘാടനം(28/3/2011)

നിസാ ചാരിറ്റബ്ള്‍ ട്രസ്റ്റ് ചേന്ദമംഗലൂരിന്റെ ആഭിമുഖ്യത്തില്‍ കാരുണ്യനിധി ധനശേഖരണാര്‍ഥം ജനകീയ വേദി സംഘടിപ്പിക്കുന്ന അഖില കേരള സെവന്‍സ് ഫുട്ബാള്‍ മേളയുടെ സീസണ്‍ ടിക്കറ്റ് വിതരണോദ്ഘാടനം ഒ. അബ്ദുല്ല കെ.ടി.സി റഹീമിന് നല്‍കി നിര്‍വഹിച്ചു. ചടങ്ങില്‍ ആദ്യകാല ഫുട്ബാള്‍ താരം വി. അബ്ദുല്ല ആശംസകളര്‍പ്പിച്ചു. കമ്മിറ്റി ചെയര്‍മാന്‍ ടി. ഉണ്ണിമോയി (വാട്ട് കാക്ക) അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ കെ.ടി. മുജീബുറഹ്മാന്‍ നന്ദി രേഖപ്പെടുത്തി.

ചേന്ദമംഗല്ലൂരില്‍ വീടു വെക്കാന്‍ പ്ലോട്ട് വില്പനക്ക്... ഉടന്‍ ബന്ധപ്പെടുക :9946318116
 
 
2011 cmr on web Chennamangallur News chennamangaloor GMUP school