'ഒരുമ' സമാപിച്ചു.(12/4/2011)



വിജ്ഞാനവും വൈവിധ്യവും പകര്‍ന്ന്‌ 'ഒരുമ-2011' ഒഴിവുകാല പഠന കാമ്പ് സമാപിച്ചു.ഇ.എന്‍ അബ്ദുല്ല മൗലവി, എ. അബൂബക്കര്‍ മൗലവി,ഷഹീദ് റംസാന്‍,കെ. മുഹമ്മദ് കുട്ടി,എം. മുഹമ്മദ് മാസ്റ്റര്‍, സുഹറ ടീച്ചര്‍, എ.ടി ഷറഫുദ്ദീന്‍, ബഷീര്‍ പാലത്ത്, സലാഹുദ്ദീന്‍ കായംകുളം,എസ് കമറുദ്ദീന്‍,കുട്ടിഹസ്സന്‍ പി.പി, പി.കെ അബ്ദുല്‍ ഖാദര്‍ എന്നിവര്‍ വിവിധ സെഷനുകളില്‍ സംസാരിച്ചു.സമാപനം നിര്‍‌വ്വഹിച്ചു കൊണ്ട്  മാധ്യമം  എഡിറ്റര്‍ ജ. ഒ.അബ്ദുറഹിമാന്‍, വിദ്യാര്‍ഥികള്‍ ഒഴിവുകാലം വായനാശീലം വളര്‍ത്തുവാനും ഭാഷ നന്നാക്കാനും ഉപയോഗിക്കണമെന്ന് ആവശ്യപ്പെട്ടു.നിദാ മുസ്തഫ സ്വാഗതവും മുന അബ്ദുല്ല നന്ദിയും പറഞ്ഞു. എം.ഉണ്ണിച്ചേക്കു, മുഹ്‌സിന്‍.കെ ടി, അസീസ് ടി.എന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.കാമ്പിനോടനുബന്ധിച്ച് ഉല്ലാസ യാത്രയും സംഘടിപ്പിച്ചു.

News & Photos : Unnicheku M


തിരഞ്ഞെടുപ്പില്ലാതെ കമ്മറ്റി(22/4/2011)



ഒതയമംഗലം ജുമുഅത്ത് പള്ളിക്ക് ഇത്തവണ വോട്ടെടുപ്പില്ലാതെ പുതിയ കമ്മറ്റി നിലവില്‍ വരും. പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിവസം പിന്നിട്ടപ്പോള്‍ ജമാഅത്തെ ഇസ്ലാമി പിന്തുണക്കുന്ന പാനലംഗങ്ങളുടെ പത്രിക മാത്രമേ ലഭിച്ചിരുന്നുള്ളൂ.ഏപ്രില്‍ ഇരുപത്തിനാലിനായിരുന്നു തിരഞ്ഞെടുപ്പ് നടക്കേണ്ടിയിരുന്നത്.
തിരഞ്ഞെടുപ്പ് നടക്കാത്തതിനാല്‍ ഇവരായിരിക്കും പുതിയ കമ്മറ്റി അംഗങ്ങള്‍. 1.)കെ.ടി അബ്ദുല്‍ കരീം, 2.)ഒ.അബ്ദുല്‍ അസീസ്, 3.)കെ.മുഹമ്മദ് കുട്ടി, 4.)വി.പി അബ്ദുല്‍ ഹമീദ്, 5.)ഷഫീഖ് മാടായി,6.)കെ.ടി മുഹമ്മദ് അബ്ദുറഹിമാന്‍(മഠത്തില്‍) 7.)കെ.പി അബ്ദുറഹിമാന്‍(ബാപ്പു), 8.)ചാളക്കണ്ടി അബ്ദുറഹിമാന്‍, 9.)കെ.സി ഹുസൈന്‍, 10.)കെ.ടി താഹിര്‍,11.)ടി.അബ്ദുല്ല പുതിയ കമ്മിറ്റി അംഗങ്ങളെ ഇന്നു ചേര്‍ന്ന ജുമുഅ നമസ്കാരത്തിന് ശേഷം തിരഞ്ഞെടുപ്പ് കമ്മിറ്റി അംഗമായിരുന്ന മുഹമ്മദ് അബ്ദുറഹിമാന്‍(കുഞ്ഞുട്ടിമോന്‍) പ്രഖ്യാപിച്ചു.

ചേന്ദമംഗല്ലുരില്‍ പൂര്‍ണ്ണമായും താമസ യോഗ്യമായ വീടു വില്പനക്ക്... ഉടന്‍ ബന്ധപ്പെടുക : 9946557743
 
 
2011 cmr on web Chennamangallur News chennamangaloor GMUP school