|
'നിസ' ഫുട്ബാള്‍ മേള ഉദ്ഘാടനം(16/4/2011)
ചേന്ദമംഗല്ലൂര്‍ നിസ ചാരിറ്റബിള്‍ കള്‍ചറല്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ കാരുണ്യനിധി ഫണ്ടിന്റെ ധനശേഖരണാര്‍ഥം സംഘടിപ്പിച്ച ജനകീയ സെവന്‍സ് ഫുട്ബാള്‍ മേള വിഷു ദിനത്തില്‍ മുന്‍ എം.പി പി.വി. അബ്ദുല്‍ വഹാബ് ഉദ്ഘാടനം ചെയ്തു. ടി. ഉണ്ണിമോയി അധ്യക്ഷത വഹിച്ചു. ഒ. അബ്ദുല്ല, ഹമീദ് ചേന്ദമംഗല്ലൂര്‍, ബന്ന ചേന്ദമംഗലൂര്‍, പി.കെ. അബ്ദുറസാഖ്, കെ.പി. ശംസുദ്ദീന്‍, ഫാത്തിമ കൊടപ്പന എന്നിവര്‍ സംസാരിച്ചു. കെ.ടി. മുജീബുറഹ്മാന്‍ സ്വാഗതവും ഖൈസു കളത്തിങ്ങല്‍ നന്ദിയും പറഞ്ഞു.
ബ്രസീല്‍ ചേന്ദമംഗല്ലൂര്‍ ഉള്‍പ്പെടെ 16 ടീമുകള്‍ പങ്കെടുക്കുന്ന ടൂര്‍ണമെന്റിലെ ഉദ്ഘാടനമത്സരത്തില്‍ സോക്കര്‍ ഷൈന്‍ അരീക്കോട് ജേതാക്കളായി. രണ്ടാം ദിവസത്തെ മത്സരത്തില്‍ ഒവാര്‍ഡ് താമരശ്ശേരി മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് എവര്‍ഷൈന്‍ പാഴൂരിനെ പരാജയപ്പെടുത്തി. സി.ടി. അബ്ദുല്‍ ജബ്ബാര്‍ ഉസ്താദ് കളിക്കാരെ പരിചയപ്പെട്ടു.
ചേന്ദമംഗല്ലുരില്‍ പൂര്‍ണ്ണമായും താമസ യോഗ്യമായ വീടു വില്പനക്ക്... ഉടന്‍ ബന്ധപ്പെടുക : 9946557743 |
|
|