|
ഈസ്റ്റ് കലാസംഗമം സമാപിച്ചു. (8/5/2011)
ഇശലിന്‍ തേന്മഴയില്‍ മനം കുളിര്‍ത്തും കാരണവന്മാരുടെ വകയായി പഴമയുടെ കൗതുകങ്ങള്‍ പങ്കു വെച്ചും ഈസ്റ്റ് ചേന്ദമംഗല്ലൂര്‍ ഫിര്‍ദൗസ് കലാസാംസ്കാരിക വേദി സംഘടിപ്പിച്ച കലാസംഗമം സമാപിച്ചു. സലാം കൊടിയത്തുര്‍ ഉല്‍ഘാടനം ചെയ്തു. ഇ എന്‍ അബ്ദുള്ള മൗലവി അധ്യക്ഷത് വഹിച്ചു. മെമ്പര്‍ ഫാത്തിമ കൊടപ്പന, ഒ ശരീഫുദ്ധീന്‍, ശ്രീജേഷ് ശ്രീനിവാസന്‍, റഫീഖ് മംഗലശ്ശേരി എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു. ജനറല്‍ കണ്‍വീനര്‍ അത്താവുള്ള സ്വാഗതം പറഞ്ഞു.
മാപ്പിളപ്പാട്ട്, കന്ന്പൂട്ടല്‍, കൃഷി, മീന്‍പിടുത്തം, പാചകം, കഥാപ്രസംഗം, കച്ചവടം തുടങ്ങി ചേന്ദമംഗല്ലുരില്‍ മികവിന്റെ ഔന്നത്യത്തിലെത്തിയ ഇരുപതോളം മുതിര്‍ന്നവരെ സദസ്സില്‍ പൊന്നാടയണിയിച്ചു ആദരിച്ചു.കെ ട് അബ്ദുള്ള, ഒ ശരീഫുദ്ധീന്‍, സി ഇസ്‌ഹാഖ്, ഇ എന്‍ അബ്ദുളള മൗലവി എന്നിവര്‍ നേതൃത്തം നല്‍കി. ബന്ന ചേന്ദമംഗല്ലൂര്‍ പരിപാടി നിയന്ത്രിച്ചു.
പട്ടുറുമാല്‍ ഫെയിം നബ ശബിന്‍ നയിച്ച ഗാനമേളക്കൊപ്പം പ്രദേശത്തെ കലാകാരന്മാര്‍ അവതരിപ്പിച്ച നിരവധി പരിപാടികളും ഉണ്ടായിരുന്നു.
പരിപാടികള്‍ക്ക് മുന്നോടിയായി നടന്ന മതപ്രഭാഷണത്തില്‍ അബ്ദുല്ലാത്തീഫ് ബസ്മല, അന്‍സാര്‍ പരപ്പന്‍പൊയില്‍, എം എ അബ്ദുസ്സലാം എന്നിവര്‍ സംസാരിച്ചു.
കുടുംബസംഗമം
ഓര്‍മകളുടെ സംഗമമായി ഈസ്റ്റ് ചേന്ദമംഗല്ലുര്‍ കുടുംബസംഗമം നടന്നു. ഫിര്‍ദൗസ് കലാസാംസ്കാരിക വേദി കലാസംഗമത്തിന്റെ ഭാഗമായാണ് കുടുംബ സംഗമം സംഘടിപ്പിച്ചത്. സംഗമം സിജി പ്രൊജക്റ്റ് ഡയരക്ടര്‍ വി സി മുഹമ്മദ് ഉല്‍ഘാടനം ചെയ്തു. മനുഷ്യ മനസ്സിലെ നന്മകളെ പോഷിപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കാണ് നാം മുന്‍ഗണന നല്‍കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.
മാതാപിതാക്കളും കുരുന്നുകളും എന്ന വിഷയത്തില്‍ എം ആയിഷ ടീച്ചര്‍ ക്ലാസെടുത്തു. ചടങ്ങില്‍ എം ഉണ്ണിച്ചേക്കു അധ്യക്ഷനായിരുന്നു. സക്കീന സ്വാഗതവും റസിയ നന്ദിയും പറഞ്ഞു
News : Unnicheku
|
|