ഓണസദ്യ മാതൃകയായി(5/9/2011)




ഈദ്ഗാഹില്‍ പ്രത്യേകം തയാറാക്കിയ പന്തലില്‍ മുസ്ലിം സുഹൃത്തുക്കള്‍ക്ക് ഓണസദ്യ വിളമ്പിയ ഹൈന്ദവ സഹോദരങ്ങള്‍ സാമുദായിക സൗഹൃദത്തിന്‍െറ മാതൃക കാട്ടി. ഒതയമംഗലം ഈദ്ഗാഹ് മൈതാനിയിലാണ് 13 തരം വിഭവങ്ങളിലായി ആയിരത്തഞ്ഞൂറോളം പേര്‍ക്ക് ഓണസദ്യ വിളമ്പിയത്. ജനപ്രതിനിധികളടക്കം സമൂഹത്തിന്‍െറ വിവിധ തുറകളിലുള്ളവര്‍ പങ്കെടുത്തു.
മലയമ്മ സ്വദേശി ചന്ദ്രന്‍ നായരുടെ നേതൃത്വത്തിലായിരുന്നു പാചകം. പരിപാടി സി.എം.ആര്‍. കേബിള്‍ നെറ്റ്വര്‍ക്സ് തല്‍സമയ സംപ്രേഷണം ചെയ്തിരുന്നു. സദ്യക്കു വേണ്ട ചെലവ് സംഘാടകര്‍തന്നെ വഹിച്ചു. ജയശീലന്‍, കെ.പി. വേലായുധന്‍, സുനില്‍ ചക്കിട്ടക്കണ്ടി, എ.പി. കണ്ണന്‍കുട്ടി, പത്മനാഭന്‍ പൂളക്കുത്ത്, ടി.പി. വത്സന്‍, ടി.പി. ജിജേഷ്, ചാത്തന്‍കുട്ടി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.







News & Report : Junaise Sulaiman


 
 


2011 cmr on web Chennamangallur News chennamangaloor GMUP school